കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടത്തോട്ടോ വലത്തോട്ടോ? ഏറ്റുമാനൂരിന്റെ മനസ് ആർക്കൊപ്പം.?;മത്സരം പ്രവചനാതീതം

Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന ഏറ്റുമാനൂർ. കേരള കോൺഗ്രസ് തട്ടകമാണെങ്കിലും മൂന്ന് തവണ ഇവിടെ നിന്ന് ഇടതമുന്നണിയും വിജയിച്ച് കയറിട്ടുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ ഇക്കുറി ഏറ്റുമാനൂരിൽ മത്സരം കടുക്കുമെന്ന് ഏറെ കുറെ വ്യക്തമായിരിക്കുകയാണ്.

മുന്നണി മാറ്റത്തോടെ മണ്ഡലം യുഡിഎഫിൽ കോൺഗ്രസ് ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം ജോസ് കെ മാണിയുടെ കൂടി പിൻബലത്തിൽ അട്ടിമറി വിജയം ഇക്കുറിയും എൽഡിഎഫ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ആദ്യ മത്സരത്തിൽ

ആദ്യ മത്സരത്തിൽ

കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം.1957 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജോർജ് ജോസഫ് പൊടിപാറയാണ് ആദ്യമായി ഇവിടെ ജയിച്ചത്. 60 ലും അദ്ദേഹം തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഇടതുവിജയം

ഇടതുവിജയം

65 ൽ കോൺഗ്രസും കേരള കോൺഗ്രസും നേർക്ക് നേർഏറ്റുമുട്ടിയ പോരാട്ടത്തിൽ എംഎം ജോസഫിനായിരുന്നു വിജയം. 1967 ൽ പിപി വിത്സണും, 70 ൽ പിബിആർ പിള്ളയും വിജയിച്ചു. 80 ലായിരുന്നു ആദ്യമായി എൽഡിഎഫിന് മണ്ഡലത്തില് വിജയിക്കാനായത്. അന്ന് വൈക്കം വിശ്വനിലൂടെയായിരുന്നു ഇടതുമുന്നണി മണ്ഡലം പിടിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോർജ് ജോസഫിനെതിരെയായിരുന്നു വിജയം.

 തോമസ് ചാഴിക്കാടൻ മത്സരിച്ചത്

തോമസ് ചാഴിക്കാടൻ മത്സരിച്ചത്

എന്നാൽ 82 ൽ നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഇജെ ലൂക്കോസിനോട് വൈക്കം വിശ്വൻ പരാജയപ്പെട്ടു. 87 ൽ ഇടതു വലതു മുന്നണികളെ ഞെട്ടിച്ച് ജോർജ് ജോസഫ് പൊടിപാറി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അട്ടിമറി വിജയം സ്വന്തമാക്കി. പിന്നീട് 1991 ൽ അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരനായിരുന്ന തോമസ് ചാഴിക്കാടൻ മത്സരത്തിനിറങ്ങുന്നത്.

നേർക്ക് നേർ പോരാട്ടം

നേർക്ക് നേർ പോരാട്ടം

തുടർന്ന് നാല് തവണ ചാഴിക്കാടൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാൽ 2011 ൽ സുരേഷ് കുറുപ്പിലൂടെ എൽഡിഎഫ് മണ്ഡലത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി.57,381 വോട്ടുകൾക്കായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴിക്കാടിനെ കുറുപ്പ് പരാജയപ്പെടുത്തിയത്. 2016 ലും ചാഴിക്കാടനും സുരേഷ് കുറുപ്പും തന്നെയായിരുന്നു നേർക്ക് നേർ പോരാടിയത്.

രാഷ്ട്രീയ ചിത്രം മാറി

രാഷ്ട്രീയ ചിത്രം മാറി

മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്നൊരു പ്രതീതി ഉണ്ടായെങ്കിലും 8,899 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുറുപ്പ് വിജയിച്ചു. മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഏറ്റുമാനൂരിലെ രാഷ്ട്രീയ ചിത്രം പാടെ മാറിയിരിക്കുകയാണ്. ജോസ് വിഭാഗം നേതാവും നിലവിലെ കോട്ടയം എംപിയുമായ തോമസ് ചാഴിക്കാടൻ ഇടതുപാളയത്തിലാണ്.

കോൺഗ്രസിൽ പോര്

കോൺഗ്രസിൽ പോര്

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ജോസ് പക്ഷം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം യുഡിഎഫിലാകട്ടെ സീറ്റിനായി കോൺഗ്രസും കേരള കോൺഗ്രസും തമ്മിലടി രൂക്ഷമായിരിക്കുകയാണ്. വിജയ സാധ്യത ഉള്ള മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. അങ്ങനെയെങ്കിൽ മഹിളാ വിഭാഗം നേടാവ് ലതിക സുഭാഷ് ആകും ഇവിടെ നിന്ന് സ്ഥാനാർത്ഥി. അതേസമയം പിജെപി ജോസഫ് വിഭാഗവും ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?

ഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മുംഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മും

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
kerala assembly election 2021; ettumanoor constituency election history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X