പരമ്പരാഗതമായി മത്സരിച്ചതും ശക്തി വർധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷ:സീറ്റ് വിഭജനത്തിൽ ജോസ് കെ മാണി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തയ്യാറെടുപ്പുകൾക്കിടെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഊർജ്ജിതമാക്കി കേരള കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിനുള്ളിലെ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കോൺഗ്രസിന് ലഭിച്ച വിജയം കുടി മുൻനിർത്തിക്കൊണ്ടാണ് ഇത്. പത്ത് സീറ്റുകൾ കേരള കോൺഗ്രസിന് വേണ്ടി മാറ്റിവെക്കാമെന്നാണ് സിപിഎമ്മിനുള്ളിലെ ചർച്ചകൾ.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സീറ്റ് വിഭജനത്തിൽ പ്രതീക്ഷ
യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാർട്ടിയുടെ ശക്തി വർധിച്ചതുമായ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസ് കെ മാണി വ്യക്തമാക്കി.

ചർച്ചയിൽ കൂടുതൽ പേർ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സിപിഎം- കേരള കോൺഗ്രസ് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജോസ് കെ മാണിയുടെ പ്രതികരണം. കൊടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, റോഷി അഗസ്റ്റിൻ എന്നിവരും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്തിരുന്നു.

ചർച്ച നടന്നു
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരള കോൺഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണ ലഭിക്കുന്നതുമായ പ്രദേശങ്ങളെക്കുറിച്ച് ജോസ് കെ മാണി ഇതോടെ സിപിഎമ്മുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിൽ കേരള കോൺഗ്രസിന് പരമ്പരാഗത സീറ്റുകളും ഇപ്പോൾ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെയധികം ആളുകൾ ഇപ്പോൾ പല പാർട്ടികളിൽ നിന്നായി കേരള കോൺഗ്രസിലേക്ക് എത്തിയിട്ടുണ്ട്. ഇതിലധികവും കോൺഗ്രസിൽ നിന്നാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ചില പ്രദേശങ്ങളുടെ കാര്യം യോഗത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

ചർച്ചയിൽ പ്രതീക്ഷ
സിപിഎമ്മുമായി ഇന്ന് നടന്ന സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്നും അവതരിപ്പിക്കപ്പെട്ടത് വലിയ പ്രതീക്ഷയുണ്ടെന്നും ന്യായമായ കാര്യങ്ങളാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം മറ്റ് രാഷ്ട്രീയ പാർട്ടികളുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച് ധാരണയാകുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

ഏതെല്ലാം മണ്ഡലങ്ങൾ
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ, പൂഞ്ഞാർ, ചാലക്കുടി, റാന്നി, ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ, പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ചാലക്കുടി അല്ലെങ്കിൽ ഇരിങ്ങാലക്കുട, തിരുവമ്പാടി അല്ലെങ്കിൽ കുറ്റാടി, ഇവയ്ക്ക് പുറമേ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിൽ ഓരോ സീറ്റ വീതം നൽകണമെന്നും കേരള കോൺഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം