കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കും

Google Oneindia Malayalam News

കോട്ടയം: ഏറെകാലത്തെ പ്രവര്‍ത്തനത്തിന് ഒടുവിലാണ് പാലാ മണ്ഡലം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ പിടിച്ചെടുത്തത്. രണ്ടാമൂഴത്തിന് ആലോചന തുടങ്ങും മുമ്പേ ജോസ് കെ മാണിയുടെ രൂപത്തില്‍ തിരിച്ചടി വന്നു. ജോസും കൂട്ടരും ഇടതുപക്ഷത്തെത്തിയതോടെ മാണി സി കാപ്പന്‍ പുറത്തായി. വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മാണി സി കാപ്പന്‍ മുന്നണി മാറ്റത്തിന് ശ്രമിച്ചു. കൂടെയുള്ളവര്‍ വരില്ലെന്ന് പറഞ്ഞിട്ടും കാപ്പന്‍ മുന്നണി വിട്ട് യുഡിഎഫ് ക്യാമ്പിലെത്തി.

ആദ്യം കാപ്പനെ അത്ര കാര്യമാക്കേണ്ട എന്ന നിലപാടിലായിരുന്നു ജോസ് കെ മാണി. എന്നാല്‍ മാണി സി കാപ്പനൊപ്പം ജനങ്ങള്‍ കൂടുന്നു എന്ന് കേരള കോണ്‍ഗ്രസിന് ബോധ്യമായിരിക്കെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

കെഎം മാണിയുടെ ചിത്രം

കെഎം മാണിയുടെ ചിത്രം

പാലാ എന്നാല്‍ മലയാളിയുടെ മനസില്‍ എന്നും കെഎം മാണിയുടെ ചിത്രമാണ് തെളിയുക. പാലായിലെ മാണിക്യം എന്ന് മാധ്യമങ്ങള്‍ പലപ്പോഴും വിശേഷിപ്പിച്ച രാഷ്ട്രീയ നേതാവാണ് കെഎം മാണി. അദ്ദേഹത്തിന്റെ വിയോഗ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എന്‍സിപി നേതാവായിരുന്ന മാണി സി കാപ്പന്‍ പാലായില്‍ നിന്ന് ജയിച്ചത്.

ശ്രദ്ധേയമായ മാറ്റം

ശ്രദ്ധേയമായ മാറ്റം

മാണി സി കാപ്പന്‍ ജയിക്കാന്‍ കാരണം കോണ്‍ഗ്രസിലെ ചിലരുടെ നീക്കങ്ങളാണ് എന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആരോപണം. കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്നും കാര്യകാരണങ്ങള്‍ അക്കമിട്ട് നിരത്തിയുമാണ് ജോസ് കെ മാണി ഇടതുപക്ഷത്തെത്തിയത്. ജോസ് വന്നതോടെ ഇടതുക്യാമ്പിലെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലമില്ലാതായി. മാണി സി കാപ്പന്‍ പുറത്താകുകയും ചെയ്തു.

യുഡിഎഫ് കൈവിട്ടില്ല

യുഡിഎഫ് കൈവിട്ടില്ല

എന്‍സിപിക്ക് ഇടതുക്യാമ്പില്‍ നില്‍ക്കുമ്പോഴുള്ള നേട്ടം യുഡിഎഫ് ക്യാമ്പില്‍ നിന്ന് കിട്ടില്ലെന്നാണ് എകെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. ഇതേ തുടര്‍ന്നാണ് മാണി സി കാപ്പന്റെ കൂടെ എന്‍സിപി യുഡിഎഫില്‍ എത്താതിരുന്നത്. മാണി സി കാപ്പന്‍ തനിച്ചു വന്നപ്പോഴും യുഡിഎഫ് കൈവിട്ടില്ല. കാരണം അതുവഴി പാലായില്‍ കൈ ഉയര്‍ത്താനാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

നിശ്ചയിച്ച ജാഥ മാറ്റി

നിശ്ചയിച്ച ജാഥ മാറ്റി

ഓരോ മണ്ഡലത്തില്‍ എംഎല്‍എമാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടവും വിശദീകരിച്ച് ജാഥ നടത്താന്‍ തീരുമാനിച്ചിരുന്നു. പാലായില്‍ ജാഥ നടത്തേണ്ടിയിരുന്നത് മാണി സി കാപ്പനാണ്. എന്നാല്‍ ഇടതുമുന്നണിയുടെ നേട്ടം വിവരിക്കാന്‍ അദ്ദേഹമിപ്പോള്‍ തയ്യാറല്ല. നടത്താന്‍ നിശ്ചയിച്ച ജാഥ മാറ്റുകയും പുതിയ ജാഥ പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത മാസം ആദ്യം

അടുത്ത മാസം ആദ്യം

അടുത്ത മാസം ആദ്യത്തിലാണ് മാണി സി കാപ്പന്‍ പാലാ മണ്ഡലത്തില്‍ ജാഥ നടത്തുക. എംഎല്‍എയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് ജാഥ. മാത്രമല്ല, കൂടുതല്‍ പേരെ തന്നിലേക്ക് അടുപ്പിക്കാനും അദ്ദേഹം ശ്രമം നടത്തുന്നുണ്ട്. ഇടതുമുന്നണി തന്നോട് ചെയ്ത ക്രൂരതകളും അദ്ദേഹം ജാഥയില്‍ മുഖ്യ വിഷയമാക്കും.

ജോസ് പക്ഷത്തിന് ആശങ്ക

ജോസ് പക്ഷത്തിന് ആശങ്ക

മാണി സി കാപ്പനെ അത്ര കാര്യമാക്കേണ്ട എന്നാണ് ജോസ് കെ മാണി പക്ഷം ആദ്യം കരുതിയത്. എന്നാല്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലെത്തിയപ്പോള്‍ മാണി സി കാപ്പന്‍ തനിച്ചല്ല വേദിയിലെത്തിയത്. അദ്ദേഹത്തിനൊപ്പം വന്ന നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ജോസ് പക്ഷത്തെ ആശങ്കയിലാക്കുന്നത്.

ജോസ് കെ മാണിയുടെ പദയാത്ര

ജോസ് കെ മാണിയുടെ പദയാത്ര

പിസി ജോര്‍ജിന്റെ ജനപക്ഷം, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് പലരെയും കൂടെ നിര്‍ത്താന്‍ മാണി സി കാപ്പന്‍ ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് പക്ഷത്ത് ആശങ്ക ഇരട്ടിയാണ്. തുടര്‍ന്നാണ് പ്രതിരോധിക്കാന്‍ ശക്തമായ ഒരുക്കം നടത്താന്‍ ജോസ് കെ മാണി തീരുമാനിച്ചത്. പാലായിലെ അദ്ദേഹത്തിന്റെ പദയാത്ര ഇന്ന് ആരംഭിക്കും.

പ്രതിരോധം തീര്‍ക്കാന്‍ നീക്കം

പ്രതിരോധം തീര്‍ക്കാന്‍ നീക്കം

പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്വീകരണം ഏറ്റുവാങ്ങിയാണ് ജോസ് കെ മാണിയുടെ പദയാത്ര മുന്നോട്ട് പോകുക. വികസനം മുടക്കാന്‍ ജോസ് കെ മാണി ശ്രമിച്ചു എന്ന ആരോപണമാണ് മാണി സി കാപ്പന്‍ ഉന്നയിക്കുന്നത്. ഇതിനെതിരായ പ്രചാരണമാണ് ജോസ് കെ മാണി നടത്തുക. രണ്ടു കാര്യങ്ങളാണ് അദ്ദേഹം യാത്രയില്‍ വിശദീകരിക്കുക.

രണ്ടു കാര്യങ്ങള്‍ വിശദീകരിക്കും

രണ്ടു കാര്യങ്ങള്‍ വിശദീകരിക്കും

ഈ മാസം 27 വരെയാണ് ജോസ് കെ മാണിയുടെ യാത്ര. കാപ്പന്റെ മുന്നണി മാറ്റം, കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടും വിശദീകരിക്കുക എന്ന ലക്ഷ്യമാണ് ജോസിന്റെ യാത്രയ്ക്കുള്ളത്. ഐശ്വര്യകേരള യാത്രയ്ക്ക് പിന്നാലെ മാണി സി കാപ്പന്റെ യാത്ര പാലായില്‍ നടക്കാനിരിക്കെയാണ് ഈ രണ്ട് കാര്യങ്ങള്‍ ജോസ് വിശദീകരിക്കാന്‍ ഒരുങ്ങുന്നത്.

ശക്തി തെളിയിക്കും

ശക്തി തെളിയിക്കും

മാണി സി കാപ്പന്റെ യാത്ര അടുത്ത മാസം ആദ്യത്തിലാണ്. തന്റെ ശക്തി പ്രകടനം കൂടിയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. പ്രമുഖരെ പങ്കെടുപ്പിക്കാന്‍ കാപ്പന്‍ ലക്ഷ്യമിടുന്നു. ഈ പ്രചാരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ജോസ് കെ മാണിയുടെ യാത്ര, കേരള കോണ്‍ഗ്രസിന്റെ ശക്തി തെളിയിക്കല്‍ കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാലാ കൂടുതല്‍ ശ്രദ്ധാ കേന്ദ്രമാകുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
NS madhavan criticize e sreedharan

English summary
Kerala Assembly Election 2021: Jose K Mani Campaign start today in Pala Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X