കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസിന്റെ രാജ്യസഭാ സീറ്റിലേക്ക് 3 പേരുകള്‍, കെഐ ആന്റണിക്ക് മുന്‍തൂക്കം, പാലായിലും മാറ്റങ്ങള്‍!!

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ സസ്‌പെന്‍സ് തുടരുന്നു. ഇതുവരെ ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ജോസ് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് നേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്. അതേസമയം ജോസ് പാലായില്‍ നിന്ന് മാറി മത്സരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ സൂചിപ്പിക്കുന്നു. കുറച്ച് കൂടി സുരക്ഷിതം തന്നെയാണ് മണ്ഡലം മാറുന്നത്. ഇതോടെ റോഷി അഗസ്റ്റിന്‍ പാലായില്‍ മത്സരിക്കുന്നത് കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ് തന്നെ

കേരള കോണ്‍ഗ്രസ് തന്നെ

ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് തന്നെയാണ് മത്സരിക്കുക. അതേസമയം ആര് മത്സരിക്കുമെന്ന കാര്യത്തിലാണ് വ്യക്തത വരാത്തത്. കെഐ ആന്റണി മത്സരിക്കാനാണ് കൂടുതല്‍ സാധ്യത. കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയംഗമാണ് ആന്റണി. നേരത്തെ ജോസിനെ ചെയര്‍മാനായി തിരഞ്ഞെടുത്ത യോഗത്തിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത് ആന്റണിയായിരുന്നു. സീനിയര്‍ നേതാവായ ആന്റണിയെ രാജ്യസഭയിലേക്ക് അയക്കുന്നത് ഗുണം ചെയ്യുമെന്നാണ് ജോസിന്റെ വിലയിരുത്തല്‍.

പരിഗണിക്കുന്നത് ഇവരെ

പരിഗണിക്കുന്നത് ഇവരെ

ജോസ് ടോമിനെയും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിനെയും സ്റ്റീഫന്‍ ജോര്‍ജിനെയും ഒപ്പം പരിഗണിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ട്ടിയെ ശക്തമായ നിലയില്‍ എത്തിച്ച ജോസ് നിയമസഭാ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കാന്‍ കൂടിയാണ് നീക്കം. അതേസമയം നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം കേരളാ കോണ്‍ഗ്രസിലുണ്ട്. രാജ്യസഭാ സീറ്റിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിരുന്നു. ഇത് ജോസിന് തന്നെ നല്‍കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മറ്റാരു അവകാശവാദമുന്നയിച്ചിട്ടില്ല.

പാലായില്‍ മാറ്റം

പാലായില്‍ മാറ്റം

പാലായില്‍ നിന്ന് ജോസ് മാറുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. കടുത്തുരുത്തി തന്നെയാണ് പരിഗണനയിലുള്ളത്. പാലായേക്കാള്‍ സുരക്ഷിത മണ്ഡലമാണ് കടുത്തുരുത്തി എന്ന് കേരളാ കോണ്‍ഗ്രസ് വിലയിരുത്തലുണ്ട്. ജോസ് രാജ്യസഭാ സീറ്റ് രാജിവെച്ച് വന്ന സാഹചര്യത്തില്‍, വിജയം ഉറപ്പാക്കുക അനിവാര്യമാണ്. ഭൂരിപക്ഷം കുറഞ്ഞാല്‍ വരെ എല്‍ഡിഎഫില്‍ ജോസിന്റെ വിശ്വാസ്യത ഇല്ലാതാവും. എന്‍സിപി അടക്കമുള്ളവര്‍ക്ക് ഇത് കൂടുതല്‍ കരുത്ത് പകരം. അതുകൊണ്ടാണ് നേരത്തെ തന്നെ കളത്തിലിറങ്ങാന്‍ ജോസ് എത്തുന്നത്.

മാണിയുടെ വഴിയേ

മാണിയുടെ വഴിയേ

ബാര്‍ കോഴ ആരോപണം മുമ്പ് ഉണ്ടായിരുന്നപ്പോള്‍ കെഎം മാണിയും കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ആലോചിച്ചിരുന്നുവെന്നാണ് സൂചന. പാലാ ഹൃദയവികാരമാണെന്ന് ജോസ് പലപ്പോഴായി പറയുന്നു. എന്നാല്‍ അനായാസ വിജയം ഉണ്ടാവില്ലെന്നാണ് സൂചന. കടുത്തുരുത്തിയില്‍ ഒമ്പത് പഞ്ചായത്തുകള്‍ ഇടതുമുന്നണി ഭരണത്തിലാണ്. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഇവിടെയുണ്ട്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിന് തന്നെയാണ്. കുറവിലങ്ങാട് ഉഴവൂര്‍, പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്. ഉഴവൂര്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷകാരുടെ സഹായവും ഭരിക്കാരനായി യുഡിഎഫിന് വേണ്ടി വന്നു.

മുന്നേറ്റം ഇവിടങ്ങളില്‍

മുന്നേറ്റം ഇവിടങ്ങളില്‍

പാലാ മണ്ഡലങ്ങളിലെ പാല മുനിസിപ്പാലിറ്റിക്ക് പുറമേ കാരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, തലനാട്, എലിക്കുളം, കടനാട് എന്നീ ആറു പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണമുള്ളത്. ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, രാമപുരം, തലപ്പാലം, പഞ്ചായത്തുകള്‍ യുഡിഎഫിനാണ്. മുത്തോലിയില്‍ എന്‍ഡിഎയും ഭരിക്കുന്നു. മണ്ഡലത്തിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴിടത്ത് എല്‍ഡിഎഫ് ഭരിക്കുന്നുണ്ട്. ഇതില്‍ പാല മുനിസിപ്പാലിറ്റി, കാരൂര്‍, മീനച്ചില്‍ പഞ്ചായത്തുകളിലാണ് കേരളാ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുള്ളത്.

പാലായിലെ പ്രശ്‌നം

പാലായിലെ പ്രശ്‌നം

പാലായില്‍ എല്ലായിടത്തും ജോസിന് വ്യക്തമായ ആധിപത്യമുണ്ടെന്ന് പറയാനാവില്ല. ഇനി മാണി സി കാപ്പനെയും ജോസ് പേടിക്കണം. ഇവിടെ കാപ്പന് ജോസിനേക്കാള്‍ സ്വാധീനമുണ്ട്. പാലാ എന്‍സിപി വിട്ടുകൊടുത്താലും, കാപ്പന്റെ വോട്ടുബാങ്ക് ജോസിന് കിട്ടിയില്ലെങ്കില്‍ അതോടെ തോല്‍വി ഉറപ്പാണ്. ജോസുമായി ഇടഞ്ഞ് നില്‍ക്കുകയാണ് മാണി സി കാപ്പന്‍. ഈ സാഹചര്യത്തില്‍ കാപ്പന്റെ വോട്ടുബാങ്ക് യുഡിഎഫിന് മറിക്കാനും സാധ്യതയുണ്ട്. ആ റിസ്‌ക് ജോസിനെടുക്കാനാവില്ല.

എന്തുകൊണ്ട് കടുത്തുരുത്തി

എന്തുകൊണ്ട് കടുത്തുരുത്തി

കെഎം മാണിയുടെ തറവാട് വീടിരിക്കുന്നത് കടുത്തുരുത്തി മണ്ഡലത്തിലാണ്. ഇവിടെ മരങ്ങാട്ടുപ്പിള്ളിയിലാണ് തറവാട്. ഇതാണ് കടുത്തുരുത്തി മണ്ഡലത്തിലേക്ക് ജോസിനെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജോസ് കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പാലായെ ചൊല്ലിയുള്ള എന്‍സിപിയുടെ പ്രശ്‌നവും പരിഹരിക്കപ്പെടും. അങ്ങനെ വന്നാല്‍ എന്‍സിപിയുടെ പിന്തുണയും ജോസിന് നേടാം. ഇടതുപക്ഷം ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യും. റോഷി അഗസ്റ്റിന്‍ എവിടെ മത്സരിക്കുമെന്നത് മാത്രമാണ് ഇനിയുള്ള കണ്‍ഫ്യൂഷന്‍.

English summary
kerala assembly election 2021: jose k mani may consider ka antony to his rajya sabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X