കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

14 സീറ്റില്‍ ഉറച്ച് ജോസ്, റാന്നിയും കുട്ടനാടും വേണം, 7 ജില്ലകളില്‍ മത്സരിക്കും, തിരുവല്ല വേണ്ട!!

Google Oneindia Malayalam News

കോട്ടയം: എല്‍ഡിഎഫില്‍ ജയസാധ്യതയുള്ള സീറ്റുകള്‍ ചോദിക്കാനുറച്ച് കേരളാ കോണ്‍ഗ്രസ് എം. ജോസ് കെ മാണി ശക്തമായ സമ്മര്‍ദത്തിനാണ് ഒരുങ്ങുന്നത്. 14 സീറ്റില്‍ അധികം വിട്ടുവീഴ്ച്ചയുണ്ടാവില്ല. ഏഴ് ജില്ലകളിലായി പാര്‍ട്ടി മത്സരിക്കുമെന്ന് ജോസ് വ്യക്തമാക്കുന്നത്. ജോസഫിനെയും മാണി സി കാപ്പനെയും ശക്തമായി നേരിടാനുള്ള ഒരുക്കമാണ് ജോസ് നടത്തുന്നത്. ഇവര്‍ രണ്ട് പേരും ദുര്‍ബലമായാല്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് ശക്തമാകും. അത് കൂടുതല്‍ വിലപേശലിന് കരുത്ത് പകരും.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

ഏഴ് ജില്ലകള്‍

ഏഴ് ജില്ലകള്‍

ഇടതുമുന്നണിയില്‍ ഏഴ് ജില്ലകളിലായിട്ട് മത്സരിക്കാനാണ്് ജോസ് പക്ഷത്തിന്റെ പ്ലാന്‍. കോട്ടയത്ത് ആറ് സീറ്റുകളാണ് ചോദിക്കാന്‍ ഒരുങ്ങുന്നത്്. അതിന് പുറമേ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മത്സരിക്കും. എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സീറ്റുകള്‍ വേണമെന്നാണ് ജോസിന്റെയും പാര്‍ട്ടിയുടെയും നിലപാട്. കേരളാ കോണ്‍ഗ്രസ് എം തങ്ങളുടെ പാര്‍ട്ടി വിപുലീകരിക്കാന്‍ കൂടിയുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിപിഎം ചില സീറ്റുകളില്‍ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായേക്കും.

മൊത്തം 14 സീറ്റ്

മൊത്തം 14 സീറ്റ്

കേരളാ കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മത്സരിക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഈ തീരുമാനമുണ്ടാകും. റാന്നി, കുട്ടനാട് സീറ്റുകള്‍ മ്ത്സരിക്കാനാണ് താല്‍പര്യം. എന്‍സിപിയുടെ കൈയ്യിലുള്ള സീറ്റാണ് കുട്ടനാട്. ഇവിടെ ഇനിയൊരു പ്രശ്‌നത്തിന് സിപിഎം വഴിവെച്ച് കൊടുക്കാന്‍ സാധ്യതയില്ല. പാലാ സീറ്റ് നേരത്തെ തന്നെ ജോസിന് കൊടുക്കാമെന്ന് സിപിഎം ഏറ്റിരുന്നു. ഇനി കുട്ടനാടും കൂടി കൊടുത്താല്‍ അതോടെ എന്‍സിപി മൊത്തമായി എല്‍ഡിഎഫിലേക്ക് പോകും.

2016ലെ കണക്ക്

2016ലെ കണക്ക്

കേരള കോണ്‍ഗ്രസ് സംയുക്തമായി കഴിഞ്ഞ തവണ 15 സീറ്റിലാണ് മത്സരിച്ചത്. മാണി വിഭാഗം പതിനൊന്ന് ഇടത്ത് മത്സരിച്ചിരുന്നു. ജോസഫിന് നാലിടത്തും മത്സരിക്കാന്‍ സാധിച്ചു. ഇത്തവണ ഒറ്റയ്ക്ക് അത്രയും സീറ്റ് ആവശ്യപ്പെടാന്‍ കാരണം തദ്ദേശത്തിലെ പ്രകടനമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ തങ്ങളുടെ കരുത്ത് അറിയിച്ചെന്നാണ് കേരളാ കോണ്‍ഗ്രസ് എം അവകാശപ്പെടുന്നത്. സിപിഐക്ക് കൂടുതല്‍ സീറ്റ് ജോസിന് കൊടുക്കുന്നതിനോട് എതിര്‍പ്പുണ്ട്. സിപിഎം ചില സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനും ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

റാന്നിയില്‍ കണ്ണ്

റാന്നിയില്‍ കണ്ണ്

റാന്നിയില്‍ രാജു എബ്രഹാമിനെ മാറ്റാനായിട്ടാണ് ജോസിന്റെ ശ്രമം. റാന്നിയില്‍ എന്തായാലും മത്സരിക്കണമെന്നാണ് നിലപാട്. തിരുവല്ലയ്ക്ക് പകരമാണ് ഈ സീറ്റ് വേണ്ട. അങ്ങനെയെങ്കില്‍ തിരുവല്ല സീറ്റിനായി ആവശ്യം ഉയര്‍ത്തില്ല. റാന്നിയില്‍ സ്റ്റീഫന്‍ ജോര്‍ജിനെ മ്ത്സരിപ്പിക്കാനാണ് ജോസിന്റെ ശ്രമം. സ്റ്റീഫന്‍ മത്സരിച്ചില്ലെങ്കില്‍ പകരം പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചേക്കും. അതേസമയം കുട്ടനാട് കിട്ടിയാല്‍ ബിനു ഐസക്ക് രാജുവായിരിക്കും മത്സരിക്കുക. ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന്‍ അംഗമാണ് ബിനു ഐസക് രാജു.

ഏറ്റുമാനൂര്‍ കിട്ടില്ല

ഏറ്റുമാനൂര്‍ കിട്ടില്ല

കോട്ടയം ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച ആറ് സീറ്റുകള്‍ ചോദിക്കും. ഇതില്‍ ഒന്നും വിട്ടുകൊടുക്കില്ല. അതേസമയം ഏറ്റുമാനൂര്‍ കിട്ടില്ലെന്ന് ഉറപ്പാണ്. അതേസമയം കോട്ടയത്ത് പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളാവുന്നവരുടെ പട്ടിക ജോസ് തയ്യാറാക്കിയിരിക്കുകയാണ്. അതേസമയം കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ നല്‍കുമെന്ന് അറിയിച്ചതാണ്. പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ നല്‍കേണ്ടി വരും. ഇത് നല്‍കാന്‍ ജോസ് തയ്യാറായേക്കും.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

ഇടുക്കിക്ക് പുറമേ തൊടുപുഴ സീറ്റാണ് ഇടുക്കിയില്‍ ജോസ് പക്ഷം മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നത്. ഇത് കിട്ടിയേക്കും. എറണാകുളത്ത് പെരുമ്പാവൂരും പിറവവും ശക്തമായ വോട്ടുബാങ്കുള്ളവയാണ്. പെരുമ്പാവൂരായിരിക്കും കിട്ടുക. കോഴിക്കോട് പേരാമ്പ്രയും തിരുവമ്പാടിയുമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ തിരുവമ്പാടിയില്‍ മത്സരിക്കാന്‍ ജോസ് പക്ഷത്തിന് താല്‍പര്യമുണ്ട്. പാലക്കാട്ട് ഒരു സീറ്റായിരിക്കും കിട്ടുക. കണ്ണൂരില്‍ ഇരിക്കൂര്‍ സീറ്റിനായി ശക്തമായ ആവശ്യം ഉണ്ടാവും. ഇവിടെയെല്ലാം മലയോര വോട്ടുകള്‍ ശക്തമാണ്. കെസി ജോസഫ് ഒഴിയുന്നതിന് പിന്നാലെ സിപിഎം പിടിക്കാന്‍ ലക്ഷ്യമിടുന്ന സീറ്റാണ് ഇരിക്കൂര്‍.

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan
രണ്ട് പേരെ വീഴ്ത്തണം

രണ്ട് പേരെ വീഴ്ത്തണം

പിജെ ജോസഫിനെയും മാണി സി കാപ്പനെയും നേരിടാനുള്ള തന്ത്രങ്ങളും ജോസ് ഒരുക്കുന്നുണ്ട്. കാപ്പന്‍ യുഡിഎഫിലേക്ക് പോയതോടെ ഉണ്ടായ രാഷ്ട്രീയ സാഹചര്യവും ജോസ് പരിശോധിക്കുന്നുണ്ട്. സഭാ വോട്ടുകളും മണ്ഡലത്തിലെ പൊതു വോട്ടുകളും നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ തന്ത്രവും ജോസ് പയറ്റുന്നുണ്ട്. ജോസഫിന്റെ കോട്ടകളില്‍ സിപിഎം പിന്തുണയോടെ ശക്തരെ ഇറക്കാനും പദ്ധതിയുണ്ട്. അതേസമയം തന്നെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ സീറ്റുകളില്‍ കടുംപിടുത്തം നടത്താനാണ് ജോസിന്റെ തീരുമാനം.

നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍

English summary
kerala assembly election 2021: kerala congress m will ask for 14 seats, ranni and thiruvalla seat must
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X