കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയം

Google Oneindia Malayalam News

കോട്ടയം; 1957 മുതൽ ഇതുവരെ നടന്ന പതിനഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പത്തു തവണ ഇടതുപക്ഷത്തേയും മൂന്ന് തവണ കോൺഗ്രസ്സിനെയും ഒരു തവണ കോൺഗ്രസ് സ്വതന്ത്രനെയും പിൻതുണച്ച മണ്ഡലമാണ് കോട്ടയം.നിലവിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. ഇക്കുറിയും മണ്ഡലത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ വരവോടെ മണ്ഡലത്തിൽ കടുത്ത ആവേശത്തിലാണ് ഇടതുമുന്നണി. ശക്തമായ സ്ഥാനാർത്ഥിയെ ഇറക്കി തിരുവഞ്ചൂരിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ശക്തനെ തന്നെ മണ്ഡലത്തിലിറക്കാനാണ് സിപിഎം ഇവിടെ ഒരുങ്ങുന്നത്.

Recommended Video

cmsvideo
Election 2021 : കേരള കോൺഗ്രസ് - LDFകൂട്ടുകെട്ട് തിരുവഞ്ചൂരിനെ തെറിപ്പിക്കുമോ? | Oneindia Malayalam

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

മണ്ഡലം തിരിച്ചുപിടിച്ചു

മണ്ഡലം തിരിച്ചുപിടിച്ചു

ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957 ൽ സിപിഐയുടെ പി ഭാസ്കരൻ നായറായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. അന്ന് കോൺഗ്രസിന്റെ എംപി ഗോവിന്ദൻ നായരായിരുന്നു എതിരാളി. അടുത്ത തിരഞ്ഞെടുപ്പിൽ ഭാസ്കരനെ പരാജയപ്പെടുതത്ി ഗോവിന്ദൻ പകരം വീട്ടി. 1965 ൽ കോൺഗ്രസിൽ നിന്ന് എംകെ ജോർജിലൂടെ സിപിഎം മണ്ഡലം തിരിച്ച് പിടിച്ചു.

കോൺഗ്രസ് അട്ടിമറി വിജയം നേടി

കോൺഗ്രസ് അട്ടിമറി വിജയം നേടി

82 ൽ ഒഴികെ പിന്നീട് തുടർച്ചയായി ഇടതുപക്ഷമാണ് മണ്ഡലത്തിൽ വിജയിച്ചത്. 82 ൽ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച എൻ ശ്രീനിവാസമായിരുന്നു ജയം. 87 ലും 91 ലും 96 ലും സിപിഎമ്മിന്റെ ടികെ രാമകൃഷ്ണനായിരുന്നു ജനപ്രതിനിധി. എന്നാൽ സിപിഎം അടക്കിവാണ മണ്ഡലത്തിൽ 2001 ൽ കോൺഗ്രസ് അട്ടിമറി വിജയം കരസ്ഥമാക്കി.

കോൺഗ്രസിന് പിഴച്ചു

കോൺഗ്രസിന് പിഴച്ചു

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനെ പരാജയപ്പെടുത്തി മേഴ്സി രവിയായിരുന്നു ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വീണ്ടും മണ്ഡലം പിടിക്കാമെന്ന് കണക്ക് കൂട്ടിയ കോൺഗ്രസിന് 2006 ൽ പിഴച്ചു. വിഎൻ വാസവനിലൂടെ മണ്ഡലം സിപിഎം തിരിച്ച് പിടിച്ചു. 2008 ൽ അതിർത്തി പുനർനിർണയം നടത്തിയതോടെ ഇടതുകോട്ടകളായിരുന്ന കുമരകവും തിരുവാർപ്പ് പഞ്ചായത്തും കോട്ടയത്ത് നിന്ന് മാറിയോടെ മണ്ഡലം യുഡിഎഫിലേക്ക് ചാഞ്ഞു.

കോട്ടയം പിടിച്ചു

കോട്ടയം പിടിച്ചു

ഇതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയം പിടിച്ചു. സിപിഎമ്മിന്റെ വിഎസ് വാസവനെ 711 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത്. 2016 ലും തിരുവഞ്ചൂരിന് വിജയം ആവർത്തിക്കാനായി. അന്ന് 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തിരവഞ്ചൂർ വിജയിച്ചത്.

തിരുവഞ്ചൂർ തന്നെ

തിരുവഞ്ചൂർ തന്നെ

ഇത്തവണയും മണ്ഡലത്തിൽ തിരവഞ്ചൂർ തന്നെയാകും കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങുക. എന്നാൽ ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം ഇവിടെ. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നുമ്ട്. കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശം കോട്ടയത്ത് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ഇടതുപക്ഷത്തിന് നേടാൻ സാധിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിലും

നിയമസഭ തിരഞ്ഞെടുപ്പിലും


നഗരപ്രദേശങ്ങളിൽ എൽഡിഎഫിന് മുന്നേറാൻ കഴിഞ്ഞിരുന്നു. അതേസമയം മണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലും യുഡിഎഫ് ആണ് വിജയിച്ചത്. ജില്ലയിലെ
ഇപ്പോഴത്തെ സാഹചര്യം അനുകൂലമായാൽ നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.

ഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും?എസ് ശോഭയെ ഇറക്കാൻ സിപിഐ,പ്രസാദ് ചേർത്തലയിൽ,ആലപ്പുഴയിൽ ഇടതുചിത്രം തെളിയുന്നുഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും?എസ് ശോഭയെ ഇറക്കാൻ സിപിഐ,പ്രസാദ് ചേർത്തലയിൽ,ആലപ്പുഴയിൽ ഇടതുചിത്രം തെളിയുന്നു

'ഇതെന്തൊരു നെറികെട്ട സർക്കാരാണ്!പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനവുമാണ് പിണറായിയുടെ ലക്ഷ്യം''ഇതെന്തൊരു നെറികെട്ട സർക്കാരാണ്!പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനവുമാണ് പിണറായിയുടെ ലക്ഷ്യം'

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; Kottayam assembly constituency history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X