രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിന് മുൻകൂർ അനുമതി വേണം: 27 കേന്ദ്രങ്ങള്‍ അനുവദിച്ച് ജില്ലാ കളക്ടർ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി ജില്ലാ കളക്ടർ. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നിശ്ചയിച്ചു നല്കുന്ന വേദികളില്‍ മാത്രമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍ണയിച്ച 27 കേന്ദ്രങ്ങളുടെ പട്ടികയും ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ യോഗം നടത്തുന്നതിനും സുവിധ പോര്‍ട്ടല്‍ മുഖേന നേരത്തെ അപേക്ഷ നല്‍കുകയും വേണം. അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് അനുമതി നല്‍കുക.

പാലാ
1. പുഴക്കര മൈതാനം
2. കൊട്ടാരമറ്റം ബസ് സ്റ്റാന്റ് സമുച്ചയം
കടുത്തുരുത്തി
1.കടുത്തുരുത്തി ജംഗ്ഷന്, അമ്പലം റോഡ്
2. കാണക്കാരി ജംഗ്ഷന്
വൈക്കം
1. ബീച്ച് ഗ്രൗണ്ട്
2. പൈനുങ്കല്‍ ജംഗ്ഷന്, റ്റി.വി.പുരം
3. മുനിസിപ്പല്‍ ടെസ്റ്റിംഗ് ഗ്രൗണ്ട്, വൈക്കം.
ഏറ്റുമാനൂര്‍
1. പ്രൈവറ്റ് ബസ് സ്റ്റാന്റ് ഗ്രൗണ്ട്, ഏറ്റുമാനൂര്‍
2 മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റ്
ഗ്രൗണ്ട്
കോട്ടയം
1. നെഹ്രു സ്റ്റേഡിയം കോട്ടയം
2. നാഗമ്പടം മൈതാനം
3. തിരുനക്കര മൈതാനം
4. പഴയ പോലീസ് സ്റ്റേഷന് മൈതാനം
പുതുപ്പള്ളി
1. കമ്മ്യൂണിറ്റി ഹാള്‍ സ്റ്റേഡിയം, പാമ്പാടി
2. പഞ്ചായത്ത് സ്റ്റേഡിയം, കൂരോപ്പട
3. അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയം.
ചങ്ങനാശേരി
1. മുനിസിപ്പല്‍ സ്റ്റേഡിയം
2. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍
3. നമ്പര്‍ 2 ബസ് സ്റ്റാന്റ് പെരുന്ന
4. നമ്പര്‍ 3 ബസ് സ്റ്റാന്റ് വേഴക്കാട്ട് ചിറ
കാഞ്ഞിരപ്പള്ളി
1. നെടുംകുന്നം പഞ്ചായത്ത് ഓഫീസിന് മുന്‍വശവും പരിസരവും
2. രാജേന്ദ്ര മൈതാനം, പൊന്‍കുന്നം
3. പേട്ടക്കവല,കാഞ്ഞിരപ്പള്ളി
പൂഞ്ഞാര്‍
1. മുണ്ടക്കയം സ്റ്റാന്‍ഡ്
2. സെന്‍ട്രല്‍ ജംഗ്ഷന്, ഈരാറ്റുപേട്ട
3. കടുവാമൂഴി ബസ് സ്റ്റാന്റ്
4. നടയ്ക്കല്‍ ജംഗ്ഷൻ എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും രാഷ്ട്രീയ പാർട്ടികൾക്ക് യോഗം ചേരുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങൾ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications