കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിന് മുൻകൂർ അനുമതി വേണം: 27 കേന്ദ്രങ്ങള്‍ അനുവദിച്ച് ജില്ലാ കളക്ടർ

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി ജില്ലാ കളക്ടർ. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം നിശ്ചയിച്ചു നല്‍കുന്ന വേദികളില്‍ മാത്രമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

സൌജന്യ കൊവിഡ് വാക്സിനേഷന് സൌദി: അൽ ദാവ ഫാർമസികളിൽ വാക്സിൻ സജ്ജമാക്കും, ലക്ഷ്യം 34 ദശലക്ഷം ജനങ്ങൾസൌജന്യ കൊവിഡ് വാക്സിനേഷന് സൌദി: അൽ ദാവ ഫാർമസികളിൽ വാക്സിൻ സജ്ജമാക്കും, ലക്ഷ്യം 34 ദശലക്ഷം ജനങ്ങൾ

ഇതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍ണയിച്ച 27 കേന്ദ്രങ്ങളുടെ പട്ടികയും ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ യോഗം നടത്തുന്നതിനും സുവിധ പോര്‍ട്ടല്‍ മുഖേന നേരത്തെ അപേക്ഷ നല്‍കുകയും വേണം. അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് അനുമതി നല്‍കുക.

kottayam-map

പാലാ
1. പുഴക്കര മൈതാനം
2. കൊട്ടാരമറ്റം ബസ് സ്റ്റാന്റ് സമുച്ചയം

കടുത്തുരുത്തി
1.കടുത്തുരുത്തി ജംഗ്ഷന്‍, അമ്പലം റോഡ്
2. കാണക്കാരി ജംഗ്ഷന്‍

വൈക്കം
1. ബീച്ച് ഗ്രൗണ്ട്
2. പൈനുങ്കല്‍ ജംഗ്ഷന്‍, റ്റി.വി.പുരം
3. മുനിസിപ്പല്‍ ടെസ്റ്റിംഗ് ഗ്രൗണ്ട്, വൈക്കം.

ഏറ്റുമാനൂര്‍
1. പ്രൈവറ്റ് ബസ് സ്റ്റാന്റ് ഗ്രൗണ്ട്, ഏറ്റുമാനൂര്‍
2 മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റ്
ഗ്രൗണ്ട്

കോട്ടയം
1. നെഹ്രു സ്റ്റേഡിയം കോട്ടയം
2. നാഗമ്പടം മൈതാനം
3. തിരുനക്കര മൈതാനം
4. പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനം

പുതുപ്പള്ളി
1. കമ്മ്യൂണിറ്റി ഹാള്‍ സ്റ്റേഡിയം, പാമ്പാടി
2. പഞ്ചായത്ത് സ്റ്റേഡിയം, കൂരോപ്പട
3. അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയം.

ചങ്ങനാശേരി
1. മുനിസിപ്പല്‍ സ്റ്റേഡിയം
2. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍
3. നമ്പര്‍ 2 ബസ് സ്റ്റാന്റ് പെരുന്ന
4. നമ്പര്‍ 3 ബസ് സ്റ്റാന്റ് വേഴക്കാട്ട് ചിറ

കാഞ്ഞിരപ്പള്ളി
1. നെടുംകുന്നം പഞ്ചായത്ത് ഓഫീസിന് മുന്‍വശവും പരിസരവും
2. രാജേന്ദ്ര മൈതാനം, പൊന്‍കുന്നം
3. പേട്ടക്കവല,കാഞ്ഞിരപ്പള്ളി

പൂഞ്ഞാര്‍
1. മുണ്ടക്കയം സ്റ്റാന്‍ഡ്
2. സെന്‍ട്രല്‍ ജംഗ്ഷന്‍, ഈരാറ്റുപേട്ട
3. കടുവാമൂഴി ബസ് സ്റ്റാന്റ്
4. നടയ്ക്കല്‍ ജംഗ്ഷൻ എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും രാഷ്ട്രീയ പാർട്ടികൾക്ക് യോഗം ചേരുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങൾ.

English summary
Kerala assembly election 2021: Kottayam district adminitration implemented restrictions of political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X