ലതിക 5000 വോട്ടിനപ്പുറം കടക്കില്ല, അതിരമ്പുഴ അടക്കം കൂടെ നിന്നു, ഏറ്റുമാനൂര്‍ ഉറപ്പിച്ച് യുഡിഎഫ്
കോട്ടയം: ഏറ്റുമാനൂരില്‍ ഇത്തവണ വിമത ഭീഷണി മറികടന്ന് കുതിക്കാന്‍ സാധിച്ചതായി യുഡിഎഫ്. ലതികാ സുഭാഷ് കനത്ത വെല്ലുവിളിയാവുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ചിത്രം വ്യത്യസ്തമാണ്. ലതികയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയിട്ടില്ലെന്ന് യുഡിഎഫ് പറഞ്ഞു. അതേസമയം ലതികാ സുഭാഷ് മികച്ച പ്രചാരണം തന്നെയാണ് നടത്തിയത്. സ്ത്രീകളുടെ വോട്ടും തനിക്ക് സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തിയുള്ളവരുടെ വോട്ടുകളും ഏകീകരിക്കാനായി എന്നാണ് ലതിക കരുതുന്നത്.
ലതിക പ്രതീക്ഷിക്കുന്ന പോലൊരു കാര്യം സംഭവിച്ചാല്‍ പക്ഷേ ജയിക്കാനാവില്ല. പകരം യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. മൂന്ന് മുന്നണികളുടെയും വോട്ട് കിട്ടിയിട്ടുണ്ടെന്ന് ലതികാ സുഭാഷ് പറയുന്നു. എന്നാല്‍ ഇവരെയെല്ലാം അട്ടിമറിക്കാന്‍ പോന്ന പ്രതീക്ഷ വിഎന്‍ വാസവനുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ വോട്ടിംഗ് ശതമാനം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അതാണ് പ്രതീക്ഷ വര്‍ധിക്കാന്‍ കാരണം. ലതികാ സുഭാഷിന്റെ വിമത നീക്കം വോട്ട് ചോര്‍ത്തിയാല്‍ അത് വാസവന്റെ ജയം എളുപ്പമാക്കും. ജനപ്രിയ നേതാവെന്ന പേരുള്ളതും വാസവന് ഗുണകരമാണ്.
അതേസമയം യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. അത് കോണ്‍ഗ്രസ് നടത്തിയ ഗ്രൗണ്ട് റിപ്പോര്‍ട്ടിലാണ്. പ്രചാരണത്തില്‍ ലതിക മികവ് പുലര്‍ത്തിയെങ്കിലും, 5000 വോട്ടില്‍ കൂടുതല്‍ അവര്‍ നേടില്ലെന്ന ഉറപ്പിലാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകളൊന്നും അവരിലേക്ക് പോയിട്ടില്ല. സീറ്റ് നിഷേധിച്ചത് കൊണ്ട് അവര്‍ നടത്തിയ അസാധാരണ പ്രതിഷേധം പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉണ്ടാക്കിയെന്നാണ് സൂചന. താഴേ തട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നാണ് സൂചന. ജോസഫിനോട് തല്ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയിലെ കുറച്ച് വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് നഷ്ടമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ വോട്ടുകള്‍ ലതികാ സുഭാഷ് പിടിക്കുമെന്നാണ് സൂചന. എന്നാല്‍ അതുകൊണ്ട് വലിയ പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തിലും അടക്കം മുന്നേറ്റമുണ്ടാക്കിയെന്നാണ് ലതിക പറയുന്നത്. ഇവിടെ പക്ഷേ കോണ്‍ഗ്രസ് വോട്ട് ഉറപ്പിച്ച മട്ടാണ്. സ്ത്രീ വോട്ടര്‍മാരും ലതികയിലേക്ക് അധികം പോവില്ലെന്നാണ് വിലയിരുത്തല്‍. തിരുവാര്‍പ്പ്, അയ്മനം, കുമരകം പഞ്ചായത്തില്‍ മികച്ച പോളിംഗ് നടന്നിട്ടുണ്ട്. ഈഴവ വോട്ടും കൂടെ നില്‍ക്കുമെന്നാണ് ഇടത് പ്രതീക്ഷ. കോണ്‍ഗ്രസിനുള്ള ആശങ്ക ഇതില്‍ മാത്രമാണ്. എന്നാല്‍ നായര്‍ വോട്ടുകളിലൂടെ ഇത് മറികടക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
മിന്നിത്തിളങ്ങി കൈനത്ത് അറോറ, ചിത്രങ്ങള്‍ കാണാം