അനുനയ നീക്കം തള്ളി ലതിക സുഭാഷ്; ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി,പ്രചരണം തുടങ്ങി
കോട്ടയം; യുഡിഎഫിനെ പ്രതിസന്ധിയിലാക്കി ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് ലതിക സുഭാഷ്. ഏറ്റുമാനൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് അവർ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത്.പാർട്ടി തനിക്ക് ഏറ്റുമാനൂരിൽ സീറ്റ് നൽകുമെന്ന വിശ്വസിച്ച വിഡ്ഢിയാണ് താനെന്നും ലതിത സുഭാഷ് പറഞ്ഞു. ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കി.
കേരള കോൺഗ്രസ് വിഭാഗം ഏറ്റുമാനൂർ സീറ്റിനായി കടുംപിടിത്തം കാണിച്ചുവെന്നാണ് നേതൃത്വം പറഞ്ഞത്. എന്നാൽ കേരള കോൺഗ്രസ് നേതാക്കൾ തന്നോട് പറഞ്ഞത് സീറ്റിന് വേണ്ടി നിർബന്ധം ഇല്ലായിരുന്നുവെന്നാണ്. ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് മത്സരിക്കണമെന്ന് കേരളാ കോൺഗ്രസിനെക്കാൾ നിർബന്ധം കോൺഗ്രസിന്റെ നേതാക്കൾക്കായിരുന്നു.സ്ത്രീകളുടെ വിഷമം മനസിലാക്കാൻ സാധിച്ചില്ലേങ്കിൽ രാജ്യസേവനം ചെയതത് കൊണ്ടൊന്നും വലിയ കാര്യമില്ലെന്നും അവർ പറഞ്ഞു. ഞാൻ എകെ ആൻറണിയെ വിളിച്ചു. ഏറ്റുമാനൂർ സീറ്റ് ചോദിച്ചു. തന്നില്ലെങ്കിൽ താൻ പ്രതികരിക്കുമെന്നും തലമുണ്ഡണനം ചെയ്യുമെന്നും മാർച്ച് 8 ന് പറഞ്ഞിരുന്നു.

വെപ്പിനിൽ സീറ്റ് ചോദിച്ചുവെങ്കിലും ഉമ്മൻചാണ്ടി വ്യക്തമായ മറുപടി തന്നിരുന്നില്ല. മുല്ലപ്പള്ളി വിളിക്കാമെന്ന് പറഞ്‍ഞ് വിളിച്ചില്ല. താൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും തന്നെ തന്റെ വിഷമം മനസിലാക്കിയില്ലെന്നും ലതിക കുറ്റപ്പെടുത്തി. സഹോദരിമാർക്ക് അംഗീകാരം കിട്ടാനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചതെന്നും അവർ പറഞ്ഞു.സീറ്റ് നിഷേധിക്കപ്പെട്ടത്തിന് പിന്നാലെയാണ് ലതിക സുഭാഷ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കെപിസിസി ആസ്ഥാനത്ത് തല മുണ്ഡലം ചെയ്ത് അവർ പ്രതിഷേധിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അവര്‍ രാജിവെച്ചിരുന്നു.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള കോൺഗ്രസ് എം ഇടതമുന്നണിയിലേക്ക് പോയതോടെ ഒഴിവ് വന്ന ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാനായിരുന്നു ലതിക സുഭാഷ് ശ്രമം നടത്തിയത്. സീറ്റ് ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോട് ലതികയോട് പ്രവർത്തനം ആരംഭിക്കാനും കോൺഗ്രസ് മൗനാനുവാദം നൽകിയിരുന്നു. ഇതിനിടയിൽ ജോസഫ് വിഭാഗം സീറ്റിനായി ആവശ്യം ഉയർത്തി. അതിനിടെ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ട് കൊടുക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതോടെ ഏറ്റുമാനൂരിന് പകരം കാഞ്ഞിരപ്പള്ളിയെന്ന ആവശ്യമായിരുന്നു ജോസഫ് വിഭാഗം മുന്നോട്ട് വെച്ചത്.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
എന്നാല്‍ ഐ ഗ്രൂപ്പ് കാരനായ ജോസഫ് വാഴക്കന് സീറ്റുറപ്പിക്കാന്‍ കാഞ്ഞിരപ്പള്ളിക്ക് വേണ്ടി രമേശ് ചെന്നിത്തല ഉറച്ച് നിന്നതോടെ ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന്റെ കൈകകളിൽ എത്തുകയായിരുന്നു. അതേസമയം ഏറ്റുമാനൂർ നഷ്ടമായെങ്കിലും വൈപ്പിനിൽ ലതികയെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications