Get Updates
Get notified of breaking news, exclusive insights, and must-see stories!

1987 ആവര്‍ത്തിച്ചാല്‍ ലതിക സുഭാഷ് നിയമസഭയില്‍; യുഡിഎഫിന് ആശങ്കയാവുന്നത് ജോസഫ് പൊടിപ്പാറയുടെ ചരിത്രം

കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ പതിവുപോലെ ഇത്തവണയും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളും വിമത സ്വരവും ശക്തമായിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ വിമത സ്വരം ഉയര്‍ന്നിരിക്കുന്നത് ധര്‍മ്മടത്ത് നിന്നാണ്. ധര്‍മ്മടത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് ഇന്ന് അറിയിച്ചിരിക്കുന്നത്. എലത്തൂരില്‍ എന്‍സികെ സ്ഥാനാര്‍ത്ഥിക്കെതിരെ കെപിസിസി നേതാവ് തന്നെയാണ് വിമതനായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന വിമത മത്സരം നടക്കുന്നത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ്.

ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

വിമത സ്വരം

വിമത സ്വരം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ഏറ്റവും വലിയ പൊട്ടിത്തെറിയുണ്ടായത് മഹിള കോണ്‍ഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിന്‍റെ ഭാഗത്ത് നിന്നായിരുന്നു. ഏറ്റുമാനൂര്‍ സീറ്റിനായി അദ്ദേഹം കോണ്‍ഗ്രസിലെ പല നേതാക്കളേയും കണ്ടിരുന്നെങ്കിലും മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിനാല്‍ അനുകുലമായ സമീപനം ആരില്‍ നിന്നും ഉണ്ടായില്ല.

ഏറ്റുമാനൂര്‍ മണ്ഡലം

ഏറ്റുമാനൂര്‍ മണ്ഡലം

ഏറ്റുമാനൂര്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ വൈപ്പിന്‍ മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ലതിക സുഭാഷിനുണ്ടായിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ വൈപ്പിന്‍ ഉള്‍പ്പടെ ഒരു മണ്ഡലത്തിലും ലതിക സുഭാഷിനെ കോണ്‍ഗ്രസ് പരിഗണിച്ചില്ല. ഇതോടെ അവര്‍ സംസ്ഥാന രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധം നടത്തുകയായിരുന്നു.

സ്വതന്ത്ര

സ്വതന്ത്ര

എഐസിസി അംഗത്വം രാജിവെച്ച അവര്‍ കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അവര്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും സജീവമാക്കിയിരിക്കുകയാണ്. ഇതോടെ ആശങ്കയിലായത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിന്‍സ് ലൂക്കോസാണ്,

വിജയ സാധ്യത

വിജയ സാധ്യത

മണ്ഡലത്തില്‍ വലിയ സ്വാധീനം ഉള്ള നേതാവാണ് ലതിക സുഭാഷ്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ പിടിച്ചാല്‍ പ്രിന്‍സ് ലൂക്കോസിന്‍റെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ഇതിന് തടയിടാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനായി രംഗത്ത് എത്തിയിട്ടുണ്ട്. ലതിക സുഭാഷിനെതിരെ നിശിതമായ വിമര്‍ശനവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.

1987 ലെ ചരിത്രം

1987 ലെ ചരിത്രം

എന്നാല്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ഏറ്റുമാനൂരില്‍ വിജയിക്കുമെന്നാണ് ലതിക സുഭാഷ് അവകാശപ്പെടുന്നത്. ഏറ്റുമാനൂരില്‍ 1987 ആവര്‍ത്തിക്കുമെന്നും ലതിക സുഭാഷ് അവകാശപ്പെടുന്നു. ആ ചരിത്രം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് വിമതയായി ജയിച്ച് ലതിക സുഭാഷ് നിയമസഭയില്‍ ഉണ്ടാവും.

ജോർജ് ജോസഫ് പൊടിപ്പാറ

ജോർജ് ജോസഫ് പൊടിപ്പാറ

അന്നും ജോസഫ് ഗ്രൂപ്പ് തന്നെയായിരുന്നു യുഡിഎഫിലെ വില്ലന്‍. ജോസഫ് ഗ്രൂപ്പിലെ കെടി മത്തായിക്ക് സീറ്റ് നല്‍കിയിതില്‍ പ്രതിഷേധിച്ച്, കോൺഗ്രസ്സ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് രംഗത്ത് ഇറക്കിയതാവട്ടെ ടി രാമന്‍ ഭട്ടതിരിപ്പാടിനേയും. വാശിയേറിയ പോരാട്ടത്തിനായിരുന്നു അത്തവണ ഏറ്റുമാനൂര്‍ സാക്ഷ്യം വഹിച്ചത്.

 സമാനമായ ഫലം ഇത്തവണയും

സമാനമായ ഫലം ഇത്തവണയും

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഏവരേയും ഞെട്ടിച്ച് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ജോസഫ് പൊടിപ്പാറ മൂവായിരത്തിനടുത്ത് വോട്ടിന് വിജയിച്ചു. രാമന്‍ ഭട്ടതിരിപ്പാട് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി കെടി മത്തായിക്ക് ലഭിച്ചത് കേവലം 7884 വോട്ടുകള്‍ മാത്രം. അന്നത്തേതിന് സമാനമായ ഫലം ഇത്തവണയും ഉണ്ടാവുമെന്നാണ് ലതിക സുഭാഷ് പറയുന്നത്.

പൊടിപ്പാറയുടെ വിജയം

പൊടിപ്പാറയുടെ വിജയം


കെ.കരുണാകരനുമായുണ്ടായ പടലപ്പിണക്കത്തിന്‍റെ പേരിലായിരുന്നു മണ്ഡലത്തിലെ ജനകീയ നേതാവായ ജോസഫ് പൊടിപ്പാറക്ക് അന്ന് കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ടത്. ഉദയ സൂര്യൻ ചിഹ്നത്തിലയിരുന്നു പൊടിപ്പാറയുടെ തെരഞ്ഞെടുപ്പ് പ്രവേശനം. ഏറ്റുമാനൂരില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പൊടിപ്പാറയുടെ ഈ വിജയം സൂചിപ്പിച്ചുകൊണ്ടായിരുന്നു ലതിക സുഭാഷിന്‍റെ പ്രസംഗം.

മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    മാണി സി കാപ്പനെ വിമർശിച്ച് ആനത്തലവട്ടം | Aanathalavattom Anandan Interview | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+