കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും ഉള്‍പ്പടെ കോട്ടയത്ത് 6 സീറ്റില്‍ വിജയം ഉറപ്പ്; പ്രതീക്ഷയോടെ ഇടത്

Google Oneindia Malayalam News

കോട്ടയം: ചരിത്രം തിരുത്തി പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം തേടുമോ അതോ യുഡിഎഫ് അധികാരം തിരിച്ച് പിടിക്കുമോ എന്നതില്‍ കോട്ടയത്തെ ജനവിധിയും ഇത്തവണ ഏറെ നിര്‍ണ്ണായകമാവും. ഏത് പ്രതിസന്ധിയിലും യുഡിഎഫിനൊപ്പം നിന്ന് പോരുന്ന ജില്ലയാണ് കോട്ടയം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം കോട്ടയത്തിന്‍റെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റത്തിനാണ് ഇടയാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത യുഡിഎഫ് കോട്ടകളില്‍ പോലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കി. ഈ നേട്ടം നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തുടരുമോ അതോ ശക്തി തിരികെ പിടിക്കാന്‍ യുഡിഎഫിന് സാധിക്കുമോയെന്നാണ് കോട്ടയത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കോട്ടയത്തെ മണ്ഡലങ്ങള്‍

കോട്ടയത്തെ മണ്ഡലങ്ങള്‍


ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. ഇതില്‍ വൈക്കം ഒഴികേയുള്ള എല്ലാ മണ്ഡലങ്ങളും യുഡിഎഫിനൊപ്പമാണ് നില്‍ക്കാറുള്ളത്. കെ സുരേഷ് കുറുപ്പിനെ രംഗത്തിറക്കി കഴിഞ്ഞ രണ്ട് തവണയായി ഏറ്റുമാനൂര്‍ സിപിഎം പിടിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈക്കവും പൂഞ്ഞാറും ഏറ്റുമാനൂരും ഒഴികേയുള്ള ആറിടത്തും യുഡിഎഫ് വിജയിച്ചു.

കടുത്തുരുത്തിയും പാലായും

കടുത്തുരുത്തിയും പാലായും

കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസും കോട്ടയത്തും പുതുപ്പള്ളിയിലും കോണ്‍ഗ്രസും വിജയിച്ചു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ഈ സീറ്റുകളില്‍ എല്ലാം വലിയ പ്രതിസന്ധി യുഡിഎഫ് നേരിടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി ഉള്‍പ്പേടയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചിരുന്നു.

വൈക്കവും കാഞ്ഞിരപ്പള്ളിയും

വൈക്കവും കാഞ്ഞിരപ്പള്ളിയും

കോട്ടയം കോട്ട നിലനിര്‍ത്താന്‍ യുഡിഎഫ് ആഞ്ഞ് ശ്രമിക്കുമ്പോല്‍ വലിയ പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. നിലവിലുള്ള വൈക്കത്തിനും കാഞ്ഞിരപ്പള്ളിക്കും പാലയ്ക്കും പുറമെ ചങ്ങനാശ്ശേരി, കടുത്തുരുത്തിയും പൂഞ്ഞാറും മുന്നണി ഉറപ്പിക്കുന്നു. ഒത്തുപിടിച്ചാല്‍ പുതുപ്പള്ളിയും പോരുമെന്നാണ് പ്രതീക്ഷ.

കടുത്തുരുത്തിയിലെ വിജയം

കടുത്തുരുത്തിയിലെ വിജയം

ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരുന്നു കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് വിജിയിച്ചത്. 42256 വോട്ട് നേടിയ മോന്‍സ് സംസ്ഥാനത്ത് തന്നെ ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് എത്തി. കടുത്തുരുത്തിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കൂടിയായിരുന്നു ഇത്. എല്‍ഡിഎഫില്‍ നിന്നും സ്കറിയ തോമസ് ആയിരുന്നു എതിരാളി.

കടുത്തുരുത്തി പിടിക്കും

കടുത്തുരുത്തി പിടിക്കും

കേരള കോണ്‍ഗ്രസ് എം മുന്നണി മാറി എത്തയതോടെ ഇത്തവണ കടുത്തുരുത്തി മണ്ഡലം പിടിക്കുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ജോസ് കെ മാണി തന്നെ ഇവിടെ മത്സരിക്കാനുള്ള സാധ്യതയും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ മേല്‍ക്കൈ ലഭിച്ച് മണ്ഡലം കൂടിയാണ് കടത്തുരുത്തി. യുഡിഎഫില്‍ ഇത്തവണയും മോന്‍സ് സി ജോസഫ് ആവും സ്ഥാനാര്‍ത്ഥി.

കോട്ടയത്ത് വാസവന്‍ ഇറങ്ങും

കോട്ടയത്ത് വാസവന്‍ ഇറങ്ങും

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വീണ്ടും ജനവിധി തേടും. 2011 ല്‍ 711 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന തിരുവഞ്ചൂര്‍ 2016 ല്‍ 33632 വോട്ടനായിരുന്നു വിജയിച്ചത്. എല്‍ഡിഎഫില്‍ റെജി സഖറിയാ ആയിരുന്നു സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ തിരുവഞ്ചൂരിന് വീണ്ടും അവസരം ലഭിക്കുമ്പോള്‍ കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് സിപിഎം നീക്കം.

പുതുപ്പള്ളി കോട്ടയാവുമോ

പുതുപ്പള്ളി കോട്ടയാവുമോ

കോട്ടയത്തെ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് പുതുപ്പള്ളി. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കാലിടറി. ഇടതുപക്ഷം മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്തി. ഉമ്മന്‍ചാണ്ടി തന്നെ ഇക്കുറി വീണ്ടും ഇറങ്ങുന്നതോടെ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം. എല്‍ഡിഎഫും ജയ്ക്ക് സി തോമസിന് വീണ്ടും അവസരം നല്‍കും.

പിസി ജോര്‍ജ് വിജയിച്ചത്

പിസി ജോര്‍ജ് വിജയിച്ചത്


പൂഞ്ഞാറില്‍ മൂന്ന് മുന്നണികളോടും ഒറ്റക്ക് ഏറ്റുമുട്ടിയായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ് വിജയിച്ചത്. യുഡിഎഫ് രണ്ടാസ്ഥാനത്ത് ആയപ്പോള്‍ എല്‍ഡിഎഫ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ പിസി ജോര്‍ജ് യുഡിഎഫിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ മണ്ഡലം വീണ്ടും ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കും. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും സീറ്റ്.

ചങ്ങനാശ്ശേരിയിലെ പോരാട്ടം

ചങ്ങനാശ്ശേരിയിലെ പോരാട്ടം

ചങ്ങാനശ്ശേരിയില്‍ സിഎഫ് തോമസ് കടുത്ത മത്സരം നേരിട്ടായിരുന്നു വിജയിച്ചത്. ഇത്തവണ സീറ്റ് ഏറ്റെടുക്കാനുള്ള ശക്തമായ നീക്കത്തിലാണ് കോണ്‍ഗ്രസ്. കെസി ജോസഫിന് സീറ്റ് നല്‍കാനാണ് നീക്കം. എന്നാല്‍ സിഎഫ് തോമസിന്‍റെ സഹോദരന് സീറ്റ് നല്‍കണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ്. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും

കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ്

കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ്


കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് ഇത്തവണ ഇടതുപക്ഷത്തിനായി വീണ്ടും ജനവിധി തേടും. എല്‍ഡിഎഫില്‍ നേരത്തെ സിപിഐ മത്സരിച്ചിരുന്ന സീറ്റാണ് ഇത്. സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാട് തുടക്കത്തില്‍ സിപിഐ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. യുഡിഎഫില്‍ ഈ സീറ്റിനായി കേരള കോണ്‍ഗ്രസ് ജോസഫും കോണ്‍ഗ്രസും നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഏറ്റുമാനൂരും വൈക്കവും

ഏറ്റുമാനൂരും വൈക്കവും

കോട്ടയത്തെ ഇടതിന്‍റെ ചുവപ്പ് കോട്ടയാണ് വൈക്കം. കഴിഞ്ഞ തവണ 24584 വോട്ടിന്‍റെ വിജയം നേടിയ സികെ ആശ ഇത്തവണ വീണ്ടും ജനവിധി നേടും. ഏറ്റുമാനുരില്‍ സുരേഷ് കുറുപ്പിന് മൂന്നാം അവസരം ലഭിക്കും. കോണ്‍ഗ്രസിന് വേണ്ടി ലതിക സുഭാഷ് ആയിരിക്കും ജനവിധി തേടുക. പാലായില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ഇത്തവണ സാക്ഷ്യം വഹിക്കുക.

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
Pre pole survey of asianet and 24 news

English summary
kerala assembly election 2021; LDF guarantees victory in 6 seats in Kottayam including Changanassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X