• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട; വൈക്കത്ത് ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്?

കോട്ടയം; കോട്ടയം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് വൈക്കം മണ്ഡലം. 1957 മുതൽ 2011 വരെ നടന്ന 14 തെരഞ്ഞെടുപ്പ് ഫലവും ഒരു ഉപതിരഞ്ഞെടുപ്പ് ഫലവും പരിശോധിച്ചാൽ 12 തവണ സിപിഐയും മൂന്ന് തവണ കോൺഗ്രസുമാണ് ഇവിടെ നിന്നേ് ജയിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം ഇവിടെ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും എൽഡിഎഫിന് അനുകൂലമാണ്.

വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയും ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈക്കം നിയമസഭ മണ്ഡലം. ഇതിൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ്‌ പഞ്ചായത്തുകളിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ഇടതുപക്ഷം ജയിച്ചത്.മണ്ഡലത്തിൽ ഉൾപ്പെട്ടെ മൂന്നു ജില്ലാപഞ്ചായത്ത്‌ ഡിവിഷനുകളിലും മികച്ച ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. അതേസമയം വർഷങ്ങൾക്ക് മുൻപ് കൈവിട്ട മണ്ഡലത്തിൽ ഇക്കുറി അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു മണ്ഡലം പിടച്ചത്. അന്ന് കെആർ നാരായണനായിരുന്നു വിജയി. എന്നാൽ 60 ൽ പിഎസ് ശ്രീനിവാസനിലൂടെ സിപിഐ മണ്ഡലം പിടിച്ചു.അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് ജയിച്ചു. പി പരമേശ്വരായിരുന്നു വിജയിച്ചത്. 67 ൽ ശ്രീനിവാസൻ വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു.

1991 ലാണ് പിന്നീട് കോൺഗ്രസ് മണ്ഡലത്തിൽ വിജയിക്കുന്നത്. കെകെ ബാലക‍ൃഷ്ണനായിരുന്നു ഇടതുകോട്ടയിൽ വിജയിച്ച് കയറിയത്. എന്നാൽ തൊട്ടടുത്ത വർഷം വിജയം പ്രതീക്ഷിച്ചിറങ്ങിയ കോൺഗ്രസിനെ മലർത്തിയടിച്ച് എംകെ കേശവനിലൂടെ ഇടതുപക്ഷം വീണ്ടും വിജയക്കൊടി നാട്ടി. തുടർന്ന് 2016 വരെ സിപിഐ സ്ഥാനാർത്ഥികളാണ് ഇവിടെ നിന്ന് വിജയിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

2016 ൽ സികെ ആശയായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. ഇക്കുറിയും ആശതന്നെയാകും മണ്ഡലത്തിൽ രണ്ടാം അങ്കത്തിന് ഇറങ്ങിയേക്കുക. വികസന വിഷയം ഉയർത്തിക്കാട്ടിയാകും ഭരണപക്ഷം വോട്ട് തേടുക.സംവരണ മണ്ഡലമായ വൈക്കത്ത് പുലയ, ഈഴവ സമുദായ വോട്ടുകളാണ് നിർണായകം. സാമ്പത്തിക സംവരണ വിഷയത്തിൽ ഇടഞ്ഞ കെപിഎംസിലെ ഒരു വിഭാഗം യുഡിഎഫിലേക്കും മറ്റൊരു വിഭാഗം എൻഡിഎയ്ക്കൊപ്പം നിലയുറക്കുകയും ചെയ്തതോടെ മണ്ഡലത്തിലെ ഇടത് കോട്ട പൊളിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

സുധാകരന്‍ അധ്യക്ഷനാവണമെന്ന് വയലാര്‍ രവി, മുല്ലപ്പള്ളിക്ക് ആരെയും അറിയില്ല, ദില്ലി നിയമനം

cmsvideo
  E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

  ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാതെ സിപിഎം, ജോസ് വന്നത് കൊണ്ട് സീറ്റില്ല!!

  പുതുമുഖങ്ങളെ ഇറക്കി പരീക്ഷണം നടത്താൻ കോൺഗ്രസ്, പാലക്കാട്ടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയായി

  ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

  English summary
  kerala assembly election 2021; Vaikkom constituency election history
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X