Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് യുഡിഎഫ് തകരും; കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും ഉള്‍പ്പടെ 6 സീറ്റ് ഉറപ്പ്: സിപിഐ

കോട്ടയം: ഏത് സാഹചര്യത്തിലും ഏറ്റവും കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സിപിഐ അവകാശപ്പെടുന്നത്. സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായാല്‍ സീറ്റുകളുടെ എണ്ണം ഇതിലും ഉയരും. പാര്‍ട്ടി മത്സരിച്ചതില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തുന്നു. ഇടുക്കി ജില്ലയില്‍ നിന്ന് ഒഴികേയുള്ള കണക്കുകളാണ് യോഗത്തില്‍ പാര്‍ട്ടി പരിശോധിച്ചത്. കോട്ടയം ഉള്‍പ്പടെ എല്ലാ ജില്ലകളിലും മുന്നണിക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കോട്ടയത്ത് ഇത്തവണ കൂടുതല്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നും സിപിഐ വ്യക്തമാക്കുന്നു.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

കേരള കോണ്‍ഗ്രസിന്‍റെ വരവില്‍ സിപിഐക്ക് അതൃപ്തിയുള്ളതായുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിലും ചിലയിടത്ത് ഇത് പ്രതഫലിച്ചതായുള്ള ആരോപണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇതിനെയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളയുകയാണ് കേരള കോണ്‍ഗ്രസും സിപിഐയും. എല്ലായിടത്തും മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതിന്‍റെ ഗുണം തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നും ഇരുപാര്‍ട്ടികളും വ്യക്തമാക്കുന്നു.

ആധിപത്യം ഇടതിന്

ആധിപത്യം ഇടതിന്

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വന്നത് കോട്ടയം അടക്കുമുള്ള ജില്ലകളില്‍ ഗുണം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലും ഉണ്ടായ വിലയിരുത്തല്‍. പൊതുവെ യുഡിഎഫ് കോട്ടയായി വിലയിരുത്തുന്ന കോട്ടയം ജില്ലയില്‍ ഇത്തവണ ആധിപത്യം ഇടതിനായിരിക്കുമെന്നുമാണ് സിപിഐ കണക്ക്.

പ്രതീക്ഷ ആറിടത്ത്

പ്രതീക്ഷ ആറിടത്ത്

2016 ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആകെയുള്ള 9 മണ്ഡലങ്ങളില്‍ കേവലം രണ്ടിടത്ത് മാത്രമായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. ഏറ്റുമാനൂരും വൈക്കവും. യുഡിഎഫ് ആറിടത്ത് ജയിച്ചപ്പോള്‍ പൂഞ്ഞാറില്‍ വിജയം സ്വതന്ത്രനായി മത്സരിച്ച് പിസി ജോര്‍ജിനായിരുന്നു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് നാലിടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വിജയം രണ്ട് സീറ്റിലായിരുന്നു.

പാലായില്‍ ജോസ്

പാലായില്‍ ജോസ്


ഇത്തവണ കോട്ടയത്ത് ഇടതുമുന്നണിക്ക് ഏറ്റവും കുറഞ്ഞത് 6 സീറ്റുകള്‍ ലഭിക്കുമെന്നാണ് സിപിഐ വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മില്‍ മികച്ച മത്സരം നടന്നു. പ്രചരണ ഘട്ടത്തില്‍ സംഘടന മികവുകൊണ്ട് മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ജോസ് കെ മാണിക്ക് ഗുണം ചെയ്യും. കുറഞ്ഞത് അയ്യായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും ജോസ് വിജയിക്കുമെന്നാണ് പ്രതീക്ഷ.

വൈക്കത്ത് ആശ തന്നെ

വൈക്കത്ത് ആശ തന്നെ

ജില്ലയില്‍ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഏക സീറ്റായ വൈക്കത്തിന്‍റെ കാര്യത്തില്‍ സിപിഐക്ക് സംശയം ഒന്നുമില്ല. കഴിഞ്ഞ തവണ ലഭിച്ച അതേ ഭൂരിപക്ഷം ഇത്തവണയും നിലനില്‍ത്താന്‍ സികെ ആശയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 ല്‍ 24584 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ എ സനീഷ് കുമാറിനെ സികെ ആശ പരാജയപ്പെടുത്തിയത്.

ഏറ്റുമാനില്‍

ഏറ്റുമാനില്‍

മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് ഇത്തവണ കോണ്‍ഗ്രസ് വിമതയായി എത്തിയത് ഏറ്റുമാനില്‍ ഇത്തവണ ഇടതിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി. കോണ്‍ഗ്രസ് വോട്ടുകളില്‍ മോശമല്ലാത്തൊരു വിഹിതം ലതിക സുഭാഷ് പിടിക്കും. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി എഎന്‍ വാസവന്‍ എളുപ്പത്തില്‍ വിജയിച്ച് കയറും.

കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എ എന്‍ ജയരാജ് തന്നെ വീണ്ടും വിജയിച്ച് വരുമെന്ന് സിപിഐ പ്രതീക്ഷിക്കുന്നു. മുന്നണിവോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായി എന്‍ ജയരാജിന് ലഭിക്കുന്ന പിന്തുണ കൂടി ചേരുമ്പോള്‍ ഭൂരിപക്ഷം ഉയരും. ചങ്ങനാശ്ശേരിയില്‍ മത്സരം ശക്തമായിരുന്നെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിക്കാണ് മുന്‍തൂക്കം. 5000 മുതലുള്ള ഭൂരിപക്ഷമാണ് ഇവിടെ പ്രതീക്ഷ.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍


സിപിഐ വിജയം പ്രതീക്ഷിക്കുന്ന ജില്ലയിലെ മറ്റൊരു പ്രധാന മണ്ഡലം പൂഞ്ഞാറാണ്. ചതുഷ്കോണ മത്സരം നടന്ന പുഞ്ഞാറില്‍ മുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റന്‍ കുളത്തുങ്കലിനാണ് മുന്‍തൂക്കം. ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പടെ പിന്തുണ ഇത്തവണ ഇവിടെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിസി ജോര്‍ജ് രണ്ടാമത് വരുമ്പോള്‍ യുഡിഎഫ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും എന്നാണ് വിലയിരുത്തല്‍.

കടുത്തുരുത്തിയില്‍

കടുത്തുരുത്തിയില്‍


കടുത്തുരുത്തിയില്‍ ഇത്തവണ മത്സരം ശക്തമായിരുന്നു. മോന്‍സ് ജോസഫിനെതിരെ മികച്ച മത്സരം കാഴ്ചവെക്കാന്‍ സ്റ്റീഫന്‍ ജോര്‍ജിന് സാധിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മേധാവിത്വം നിലനിര്‍ത്താന്‍ സാധിച്ചാല്‍ വിജയത്തിന്‍റെ കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മോന്‍സ് ജോസഫ് പിടിക്കുന്ന വ്യക്തിപരമായ വോട്ടുകള്‍ ആയിരിക്കും വിജയത്തില്‍ നിര്‍ണ്ണായക ഘടകമായി മാറുക.

Recommended Video

cmsvideo
    DR S S Lal interview about LDF bjp fight
    പുതുപ്പള്ളി, കോട്ടയം

    പുതുപ്പള്ളി, കോട്ടയം

    ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ജെയ്ക്ക് സി തോമസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍തൂക്കം ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടം ഉണ്ടാക്കിയെങ്കില്‍ ഉമ്മന്‍ചാണ്ടി ഫാക്ടറിന് മുന്നില്‍ യുഡിഎഫ് അത് മറികടന്നേക്കും. കോട്ടയത്ത് ബിജെപി പിടിക്കുന്ന വോട്ടുകളായിരിക്കും വിജയത്തെ നിര്‍ണ്ണയിക്കുക

    മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+