• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാപ്പന്‍ വിഭാഗത്തിന് 3 സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ്, പാര്‍ട്ടി 22ന് ശേഷം, ശശീന്ദ്രനെ പൂട്ടുമോ?

കോട്ടയം: മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടിയെ ഉപയോഗിച്ച് വന്‍ നേട്ടങ്ങള്‍ സ്വപ്‌നം കണ്ട് കോണ്‍ഗ്രസ്. ഒന്നിലധികം സീറ്റുകള്‍ കേരള എന്‍സിപി എന്ന കാപ്പന്റെ പാര്‍ട്ടിക്ക് നല്‍കിയേക്കും. അതേസമയം ജോസ് കെ മാണിയെ നേരിടാന്‍ ഏറ്റവും ശക്തമായ പിന്തുണയും കാപ്പന് നല്‍കും. എകെ ശശീന്ദ്രനെതിരെ കാപ്പന്റെ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. എന്‍സിപിക്ക് മേല്‍ വിജയം നേടിയാല്‍ കൂടുതല്‍ പേര്‍ യുഡിഎഫിന്റെ ഭാഗമാവുമെന്നാണ് വിലയിരുത്തല്‍.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

കാപ്പന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം 22ന് ശേഷം ഉണ്ടാവും. കൃത്യമായി പറഞ്ഞാല്‍ കാപ്പന്‍ ഒരാഴ്ച്ചയോളം കാത്തിരിക്കേണ്ടി വരും. യുഡിഎഫിന്റെ ഭാഗമായി കാപ്പനെ മാറ്റുന്നതില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. പാലായിലെ ശക്തി പ്രകടനം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി മുന്നണി പ്രവേശനം വേഗത്തില്‍ നടത്താനുള്ള നീക്കമാണ് മാണി സി കാപ്പന്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കാനേ സാധ്യതയുള്ളു.

മൂന്ന് സീറ്റുകള്‍ കിട്ടിയേക്കും

മൂന്ന് സീറ്റുകള്‍ കിട്ടിയേക്കും

22ന് തിരുവനന്തപുരത്ത് കാപ്പന്‍ വിഭാഗം നേതാക്കളുടെ യോഗം ചേരുന്നുണ്ട്. പാര്‍ട്ടിയുടെ പേരും ഭരണഘടനയും ചിഹ്നവും കൊടിയും ഈ യോഗത്തില്‍ തീരുമാനിക്കും. നേരത്തെ രമേശ് ചെന്നിത്തല പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കാപ്പനും എത്തിയിരുന്നു. മൂന്ന് സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. പാലാ അടക്കം ഇതില്‍ വരും. എന്‍സിപി കേരള, എന്‍സിപി യുപിഎ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. കാപ്പനെ അനുകൂലിക്കുന്നവരുടെ യോഗം 29ന് പല ജില്ലകളിലായി ചേരും.

പീതാംബരന്‍ വരുമോ?

പീതാംബരന്‍ വരുമോ?

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ യുഡിഎഫിലേക്ക് കൊണ്ടുവരാനാണ് കാപ്പന്റെ പ്ലാന്‍. കഴിഞ്ഞ ദിവസം കാപ്പനെ തള്ളിയെങ്കിലും, കുറ്റപ്പെടുത്താന്‍ പീതാംബരന്‍ തയ്യാറായിരുന്നില്ല. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടത് വഞ്ചനയല്ലെന്നും പീതാംബരന്‍ പറഞ്ഞിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ അത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാവും. സലിം മാത്യു, സുല്‍ഫിക്കര്‍ മയൂരി, ബാബു കാര്‍ത്തികേയന്‍ തുടങ്ങിയ നേതാക്കള്‍ ശരത് പവാറിന് രാജിക്കത്ത് നല്‍കി കഴിഞ്ഞു. കോട്ടയം ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പും കുറച്ച് ജില്ലാ നേതാക്കളും ഒപ്പം യുഡിഎഫിലേക്ക് പോയിട്ടുണ്ട്.

കാപ്പന്‍ പുറത്ത്

കാപ്പന്‍ പുറത്ത്

മാണി സി കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് എന്‍സിപി ഔദ്യോഗികമായി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് വിശദീകരണം . കഴിഞ്ഞ ദിവസം കാപ്പനടക്കം എട്ട് നേതാക്കളും എന്‍സിപിയില്‍ നിന്ന് രാജിവെച്ചിരുന്നു. യുഡിഎഫിന്റെ ഘടകകക്ഷിയാക്കാമെന്ന് യുഡിഎഫ് വാക്ക് കൊടുത്തിട്ടുണ്ട്. ഇതോടെയാണ് പാര്‍ട്ടി ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ കാപ്പന്‍ വേഗത്തിലാക്കിയത്. എന്‍സിപിയില്‍ നിന്ന് ഇനിയും നേതാക്കള്‍ വരുമെന്ന സൂചനയുണ്ട്. എന്‍സിപിയെ ഇനിയും പിണക്കേണ്ടെന്നാണ് സിപിഎം നിലപാട്.

ഹൈക്കമാന്‍ഡ് തീരുമാനിക്കണം

ഹൈക്കമാന്‍ഡ് തീരുമാനിക്കണം

ഹൈക്കമാന്‍ഡ് കനിഞ്ഞാലേ കാപ്പന് യുഡിഎഫില്‍ ഘടകകക്ഷിയാവാനാവൂ. ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കി. അതിനനുസരിച്ചേ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവൂ. അതേസമയം കാപ്പന് മൂന്ന് സീറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെയുള്ള വാര്‍ത്തകള്‍ തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കാപ്പന്‍ എന്ന് ഫോണില്‍ വിളിച്ചപ്പോള്‍ ഞാനാണ് ജാഥയിലെത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരാനാണ് എനിക്ക് ഇഷ്ടം. കാപ്പന്റെ കുടുംബ പശ്ചാത്തലവും അങ്ങനെയാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ വന്നാല്‍ കൈപ്പത്തി ചിഹ്നം അനുവദിക്കാമെന്നാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശശീന്ദ്രനെതിരെ മത്സരിക്കുമോ?

ശശീന്ദ്രനെതിരെ മത്സരിക്കുമോ?

എലത്തൂരില്‍ ശശീന്ദ്രനെതിരെയുള്ള മത്സരമാണ് കോണ്‍ഗ്രസ് നേരത്തെ തന്നെ ആലോചിച്ചത്. ശശീന്ദ്രനെ വീഴ്ത്താനായാല്‍ എന്‍സിബിയുടെ പ്രബല വിഭാഗം ദുര്‍ബലമാകും. അതോടെ പ്രമുഖര്‍ അവിടെ നിന്ന് യുഡിഎഫിലെത്തും. എന്‍സിപിയില്‍ തന്നെയുള്ള വിമതനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നാണ് സൂചന. മൂന്ന് സീറ്റുകളില്‍ ഒന്ന് കാപ്പന്‍ വിഭാഗത്തിലെ നേതാവിന് എലത്തൂരില്‍ നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസിന് ജയസാധ്യത കുറവായതിനാല്‍ എന്‍സിപിയിലെ വിമത വിഭാഗം മത്സരിച്ചാല്‍ അട്ടിമറി ജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021: mani c kappan's ncp faction may get 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X