കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനെ വിടാതെ കാപ്പന്‍, 3 സീറ്റിനായി വന്‍ നീക്കം, രണ്ടിടത്ത് ഇവര്‍ മത്സരിക്കും, കളി മാറും!!

Google Oneindia Malayalam News

പാലാ: യുഡിഎഫില്‍ മാണി സി കാപ്പന്‍ എത്തിയെങ്കിലും കോണ്‍ഗ്രസ് പൂര്‍ണമായി അദ്ദേഹത്തെ ഉള്‍ക്കൊണ്ടിട്ടില്ല. കാപ്പന്‍ വിലപേശല്‍ നടത്തുന്നത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എംഎം ഹസനും അടക്കമുള്ളവര്‍ എതിര്‍ക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കാപ്പന്‍ പറയുന്നു. മറ്റുള്ളവര്‍ വിട്ടുവീഴ്ച്ച ചെയ്തിട്ടാണെങ്കിലും തങ്ങള്‍ക്ക് സീറ്റ് വേണമെന്നാണ് കാപ്പന്റെ നിലപാട്. വന്‍ നീക്കങ്ങളും ഇതുകൊണ്ട് കാപ്പന്‍ ലക്ഷ്യമിടുന്നുണ്ട്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

രണ്ടിലൊന്ന് അറിയണം

രണ്ടിലൊന്ന് അറിയണം

രണ്ടിലൊന്ന് സീറ്റിന്റെ കാര്യത്തില്‍ അറിയാനുള്ള നീക്കത്തിലാണ് കാപ്പന്‍. കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങിയിരിക്കുകയാണ്. ആദ്യ പടിയായി തിരുവനന്തപുരത്ത് എത്തി മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനാണ് തീരുമാനം. കാപ്പനെ യുഡിഎഫില്‍ എത്തിക്കുന്നതില്‍ മുല്ലപ്പള്ളിക്ക് യാതൊരു റോളുമില്ലായിരുന്നു. അതാണ് മുല്ലപ്പള്ളിയെ അനുനയിപ്പിക്കാന്‍ കാപ്പന്‍ എത്തുന്നത്. ഘടകകക്ഷിയാക്കുന്നതില്‍ ഉറപ്പ് കിട്ടിയെങ്കിലും മുല്ലപ്പള്ളിയെ പോലുള്ളവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഹൈക്കമാന്‍ഡിന് അതൃപ്തി

ഹൈക്കമാന്‍ഡിന് അതൃപ്തി

മുല്ലപ്പള്ളിക്ക് മാത്രമല്ല ഹൈക്കമാന്‍ഡിനും കാപ്പന്റെ കാര്യത്തില്‍ അതൃപ്തിയുണ്ട്. മൂന്ന് സീറ്റുകള്‍ കിട്ടുമെന്ന കാപ്പന്റെ പ്രതികരണം അതിരുകടന്നതായിട്ടാണ് ഹൈക്കമാന്‍ഡ് കാണുന്നത്. ഇവരെ രണ്ട് പേരെയും അനുനയിപ്പിക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കാപ്പനെ ഘടകകക്ഷിയാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കെപിസിസിയുടെ വിയോജിപ്പിക്ക് തിരിച്ചടിയാവാതിരിക്കാനാണ് കാപ്പന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ കാപ്പന് വേറെയും ലക്ഷ്യമുണ്ട്.

ലക്ഷ്യം ഇവര്‍

ലക്ഷ്യം ഇവര്‍

പാലാ കൂടാതെ രണ്ട് സീറ്റ് കാപ്പന്‍ ആവശ്യപ്പെടുന്നതിന് കാരണമുണ്ട്. ഈ സീറ്റ് കിട്ടിയില്ലെങ്കില്‍ കൂടെയുള്ളവര്‍ പിന്നെ ഒപ്പം നില്‍ക്കില്ല. ഇവര്‍ തിരിച്ച് പോകാനും സാധ്യതയുണ്ട്. സുല്‍ഫിക്കര്‍ മയൂരി, സലീം പി മാത്യു എന്നിവരെയാണ് രണ്ട് സീറ്റിലേക്ക് കാപ്പന്‍ പരിഗണിക്കുന്നത്. ഇവര്‍ രണ്ട് പേരും കാപ്പനൊപ്പം പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. പാര്‍ട്ടി പ്രഖ്യാപനത്തില്‍ തീരുമാനം 22ന് ഉണ്ടാവും. അതേസമയം സുല്‍ഫിക്കറിനും സലീമിനും സീറ്റ് ഉറപ്പിച്ചില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് കാപ്പന് അറിയാം. അതിനുള്ള തന്ത്രമാണ് ഇപ്പോള്‍ ഒരുക്കുന്നത്.

കേരള എന്‍സിപിക്ക് എന്തിന്?

കേരള എന്‍സിപിക്ക് എന്തിന്?

കേരള എന്‍സിപി എന്ന പേര് പാര്‍ട്ടിക്ക് നല്‍കിയത് കാപ്പന്റെ മാസ്റ്റര്‍ പ്ലാനാണ്. അണികളെയും പ്രവര്‍ത്തകരെയും ആകര്‍ഷിക്കാനാണ് ഈ നീക്കം. ചെറു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും അടര്‍ത്തിയെടുത്ത് എല്ലാ ജില്ലകളിലും കേരള എന്‍സിപിയെ ശക്തിപ്പെടുത്തുകയാണ് തന്ത്രം. തൃണമൂല്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബി, എന്നീ പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ കാപ്പനൊപ്പം ചേര്‍ന്നിരുന്നു. ഇവരുടെ വിശ്വാസം നേടണമെങ്കില്‍ മൂന്ന് സീറ്റുകള്‍ കാപ്പന്‍ യുഡിഎഫില്‍ നിന്ന് നേടണം.

കാപ്പന്റെ കെണിയില്‍

കാപ്പന്റെ കെണിയില്‍

കോണ്‍ഗ്രസ് കാപ്പന്റെ കെണിയില്‍ കൂടിയാണ് വീണിരിക്കുന്നത്. പാലായില്‍ ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാണിക്കുകയാണ് കാപ്പന്‍ ചെയ്തത്. ഇത് കോണ്‍ഗ്രസ് വിശ്വസിക്കുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പിലെ വിജയം പോലും കാപ്പന്‍ നേടിയതാണെന്ന് കോണ്‍ഗ്രസ് വിശ്വസിച്ചു. ഇനി കാപ്പന്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സീറ്റ് നല്‍കിയില്ലെങ്കില്‍ ബാക്കിയുള്ള ഘടകകക്ഷികളുടെ കൂടി വിശ്വാസ്യത കോണ്‍ഗ്രസിന് നഷ്ടപ്പെടും. ജോസഫിനെയും ലീഗിനെയും നേരത്തെ തന്നെ കോണ്‍ഗ്രസ് നിരാശരാക്കിയിട്ടുണ്ട്.

എന്‍സിപിയില്‍ ഭിന്നത ശക്തം

എന്‍സിപിയില്‍ ഭിന്നത ശക്തം

കാപ്പന്‍ പോയതിന് പിന്നാലെ എന്‍സിപി പിളര്‍പ്പിന്റെ വക്കിലാണ്. കോട്ടയത്ത് നടന്ന ജില്ലാ കമ്മിറ്റിയില്‍ നിന്ന് ടിപി പീതാംബരന്‍ വിട്ടുനിന്നു. കാപ്പനോട് മൃദുസമീപനം പീതാംബരന്‍ കാണിക്കുന്നുണ്ട്. അദ്ദേഹത്തെ മാറ്റാന്‍ ശശീന്ദ്രന്‍ പക്ഷം നീക്കം ആരംഭിച്ചിരുന്നു. ഇതോടെ പ്രശ്‌നം വഷളായത്. കാപ്പനെ തള്ളിപറയാന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പീതാംബരന്‍ തയ്യാറായിട്ടില്ല. കാപ്പനെ പുറത്താക്കി അയോഗ്യതാ ഭീഷണിയില്‍ നിന്ന് ഒഴിവാക്കാന്‍ പീതാംബരന്‍ ഇടപെടല്‍ നടത്തിയെന്നാണ് ശശീന്ദ്രന്‍ പക്ഷം കരുതുന്നത്.

കൂടുതല്‍ പേര്‍ വരുമോ?

കൂടുതല്‍ പേര്‍ വരുമോ?

എറണാകുളത്ത് ചേരുന്ന കമ്മിറ്റിയില്‍ പീതാംബരനെ എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അദ്ദേഹം പാര്‍ട്ടിയിലുണ്ടാവില്ല. യുഡിഎഫിനൊപ്പം പോകുമെന്ന് ഉറപ്പാണ്. നേരത്തെ ഒരു പദവി ഉള്ളത് കൊണ്ടാണ് പീതാംബരന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്ന് കാപ്പന്‍ പറഞ്ഞിരുന്നു. ശശീന്ദ്രന്‍ പക്ഷം ഒന്ന് ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. എന്‍സിപിയില്‍ നിന്ന് കേരളാ എന്‍സിപിയിലേക്ക് കൂടുതല്‍ പേര്‍ പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ദുര്‍ബലനാവുക ശശീന്ദ്രനാവും.

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam

English summary
kerala assembly election 2021: mani c kappan will meet congress leaders to secure 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X