മാർച്ച് 12 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം: ഓൺലൈനായി പത്രിക സമർപ്പിക്കാൻ അനുമതി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാർച്ച് 12 മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. മാര്‍ച്ച് 22 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.
നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. ഓണ്‍ലൈനില്‍ തയ്യാറാക്കുന്ന നാമനിര്‍ദേശ പത്രികയുടെ പ്രിന്‍റ് എടുത്ത് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. ഇതിന് പുറമേ സ്ഥാനാർത്ഥികളുടെ സത്യപ്രസ്താവന ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്കും കാണാന്‍ സാധിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് ചട്ടം. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ലെന്നും നിർദേശമുണ്ട്. സ്ഥാനാര്‍ഥിയും സ്ഥാനാർത്ഥിക്ക് ഒപ്പം എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കുകയും വേണം.












Click it and Unblock the Notifications