കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശശീന്ദ്രൻ പിന്നിൽ നിന്ന് കളിച്ചെന്ന് കാപ്പൻ: കാപ്പനോട് പൊറുക്കണം എന്നല്ലാതെ മറ്റെന്ത് പറയാനാണെന്ന് മറുപടി

Google Oneindia Malayalam News

കോട്ടയം: എൻസിപി വിട്ടതിന് പിന്നാലെ മാണി സി കാപ്പന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് മാണി സി കാപ്പൻ രാജിവെക്കുന്നത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടെ എൻസിപി ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് എകെ ശശീന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കാപ്പനെച്ചൊല്ലി കോൺഗ്രസിൽ തർക്കം: പാർട്ടിയിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തലകാപ്പനെച്ചൊല്ലി കോൺഗ്രസിൽ തർക്കം: പാർട്ടിയിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു, ചിത്രങ്ങള്‍

രഹസ്യ ചർച്ചയില്ല

രഹസ്യ ചർച്ചയില്ല

മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി താന്‍ പിന്നില്‍നിന്ന് കളിച്ച കളിയാണ് പാർട്ടിയിൽ നിന്ന് പുറത്തുപോവുന്നതിലേക്ക് എത്തിച്ചതെന്നാണ് മാണി സി കാപ്പൻ ഉന്നയിച്ച ആരോപണം. ഇതിന് മറുപടിയുമായാണ് എകെ ശശീന്ദ്രന്‍ രംഗത്തെത്തിയിട്ടുള്ളത്. എന്‍സിപിയെ യുഡിഎഫിനൊപ്പം എത്തിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മാണി സി കാപ്പന്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് ശശീന്ദ്രന്റെ മറുപടി. അതേ സമയം തന്നെ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഒരു രഹസ്യ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പ്രതിയാക്കാൻ നീക്കം

പ്രതിയാക്കാൻ നീക്കം

മാണി കാപ്പനെ മന്ത്രിയാക്കണമെന്ന് എൻസിപി ദേശീയ നേത്രത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പന് മന്ത്രി ആകാന്‍ താല്പര്യം ഉണ്ടന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രന്‍ ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. 'കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് പറയാനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയുടെ സീറ്റുകള്‍ ആര്‍ക്കെല്ലാം നല്‍കണം എന്ന് തീരുമാനിക്കുന്നത് താനല്ല. പാലാ സീറ്റ് ആവശ്യപ്പെടണോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും കാപ്പന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി ശശീന്ദ്രന്‍ വ്യക്തമാക്കി. എൻസിപി ദേശീയ നേതൃത്വവും കൈവിട്ട ശേഷം കാപ്പന് ഒരു പ്രതിയെ വേണമെന്നും അതിനാലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എകെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

നാല് സീറ്റുകള്‍ മതി

നാല് സീറ്റുകള്‍ മതി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിക്ക് നാല് സീറ്റുകള്‍ മതിയെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. നാല് സീറ്റിൽ തൃപ്തരാണ്. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായില്‍ മത്സരിക്കുമെന്ന വിഷയം മാണി കാപ്പനോ ടിപി പീതാംബരനോ ആദ്യമേ പറയാന്‍ പാടില്ലായിരുന്നുവെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തുന്നു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെടും എന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് ചോദിക്കുന്ന അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 മന്ത്രി സ്ഥാനം ഉറപ്പിക്കാൻ

മന്ത്രി സ്ഥാനം ഉറപ്പിക്കാൻ

എൽഡിഎഫിന് കേരളത്തിൽ ഭരണത്തുടര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ തന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി പാലാ സീറ്റ് വിട്ടുകളയണമെന്ന് എകെ ശശീന്ദ്രന്‍ നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നെന്നാണ് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് എകെ ശശീന്ദ്രനെ കാപ്പൻ പ്രതിസ്ഥാനത്ത് നിർത്തിയത്.

ശശീന്ദ്രന്റെ മോഹം

ശശീന്ദ്രന്റെ മോഹം


'പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽഡിഎഫ് ജോസ് കെ മാണിയെ മുന്നണിയിലേക്ക് കൊണ്ടുവന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം എന്‍സിപി ജയിച്ച സീറ്റുകളില്‍ ഒന്ന് കൊടുക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പാലാസീറ്റ് എന്‍സിപിക്ക് നൽകില്ലെന്ന കാര്യം എകെ ശശീന്ദ്രനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും മാണി സി കാപ്പൻ പറയുന്നു. എങ്ങനെയെങ്കിലും പാലാസീറ്റ് പോയിക്കിട്ടിയാല്‍ മതിയെന്നായിരുന്നു എകെ ശശീന്ദ്രനെന്നും, താന്‍ ഇല്ലെങ്കില്‍ ശശീന്ദ്രത്തിന് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിൽ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ശശീന്ദ്രന്‍ കണക്കുകൂട്ടിയതെന്നും കാപ്പൻ പറയുന്നു.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
Kerala Assembly election 2021: Minister AK Saseendran replies to Mani C Kappan's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X