കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണി സി കാപ്പന് ഒരു കടമ്പകൂടി: ഹൈക്കമാൻഡിന്റെ അനുമതിയ്ക്കായി കാത്തിരിപ്പ്

Google Oneindia Malayalam News

കോട്ടയം: എൽഡിഎഫ് വിട്ട് ഘടകക്ഷിയായി യുഡിഎഫിനൊപ്പം ചേരാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. മാണി സി കാപ്പന്റെ എൻസിപിയെ ഘടകക്ഷിയാക്കണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫ് വിട്ടുവരുന്ന മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും എൻസിപിയെ ഘടകകക്ഷിയാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

അക്ഷരാഭ്യാസമുള്ള ഒരാൾക്കും ഈ വേദന കാണാതെ പോകാൻ കഴിയില്ല;പിഎസ്സി ഉദ്യോഗാർത്ഥി സമരത്തെ പിന്തുണച്ച് അരുണ്‍ ഗോപിഅക്ഷരാഭ്യാസമുള്ള ഒരാൾക്കും ഈ വേദന കാണാതെ പോകാൻ കഴിയില്ല;പിഎസ്സി ഉദ്യോഗാർത്ഥി സമരത്തെ പിന്തുണച്ച് അരുണ്‍ ഗോപി

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ചിഹ്നം നൽകി മത്സരിപ്പിക്കും

ചിഹ്നം നൽകി മത്സരിപ്പിക്കും

മാണി സി കാപ്പന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമേയുള്ളൂവെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി കാപ്പൻ മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നും അക്കാര്യം ആവർത്തിച്ചിട്ടുണ്ട്.

 തീരുമാനം ഒറ്റയ്ക്കല്ല

തീരുമാനം ഒറ്റയ്ക്കല്ല

മാണി സി കാപ്പനെ ഘടകക്ഷിയാക്കുന്നതിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും താൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ തീരുാനനങ്ങൾക്കും കൽപ്പനകൾകകും അനുസൃതമായി മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. എൻസിപിയെ ഘടകക്ഷിയാക്കുന്നതിൽ ഹൈക്കമാൻഡിനെ പൂർണ്ണമായി വിശ്വാസത്തിലെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 കാപ്പന് മൂന്ന് സീറ്റ്?

കാപ്പന് മൂന്ന് സീറ്റ്?

ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന മാണി സി കാപ്പനൊപ്പമുള്ളവർക്ക് മൂന്ന് സീറ്റുകൾ വാഗ്ധാനം നൽകിയെന്ന വാർത്തകളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെപിസിസി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ കാപ്പൻ മത്സരിക്കട്ടെയെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത് മുല്ലപ്പള്ളിയാണ്. എൻസിപി വിട്ടെങ്കിലും പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു.

 എന്തുകൊണ്ട് നിലപാട്

എന്തുകൊണ്ട് നിലപാട്


യുഡിഎഫിൽ ചേർന്നാലും കാപ്പൻ മൂന്ന് സീറ്റ് ആവശ്യപ്പെട്ടാൽ ഇത് അംഗീകരിക്കാൻ യുഡിഎഫ് തയ്യാറായേക്കില്ല. അതേ സമയം കോൺഗ്രസിന്റെ സീറ്റ് നൽകിയാൽ വിജയ സാധ്യതയുള്ളരും എൻസിപിക്കുള്ളിലില്ല. മുല്ലപ്പള്ളിയുടെ വാക്കുകൾ നൽകുന്ന സൂചനകൾ.

സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ജോസിനെതിരെ മാസ്സ് ഡയലോഗുമായി മാണി സി കാപ്പൻ

English summary
Kerala Assembly election 2021: Mullappally Ramachandran's statement about Kappan's entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X