കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

Google Oneindia Malayalam News

കോട്ടയം: യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ തുടങ്ങി എല്ലാ മുന്നണികളിലും പ്രവര്‍ത്തിച്ചുപരിചയമുള്ള വ്യക്തിയാണ് പിസി ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിയും അദ്ദേഹത്തെ കൂടെ ചേര്‍ത്തില്ല. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് ജയിക്കുകയും ചെയ്തു. പിന്നീടാണ് എന്‍ഡിഎയിലേക്ക് താവളം മാറ്റാന്‍ തുടങ്ങിയത്. ഇപ്പോള്‍ യുഡിഎഫില്‍ തിരിച്ചെത്താനുള്ള ശ്രമം നടത്തുകയാണ്.

എന്നാല്‍ അടുത്തിടെ അദ്ദേഹം നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തിരിച്ചടിയാകുകയാണിപ്പോള്‍. മുസ്ലിം ലീഗ് കടുത്ത നിലപാട് എടുത്തത് പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

രമേശ് ചെന്നിത്തല വഴി

രമേശ് ചെന്നിത്തല വഴി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴി യുഡിഎഫില്‍ വീണ്ടും പ്രവേശിക്കാന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു. പ്രരംഭ ചര്‍ച്ചകള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുസ്ലിം ലീഗും കടുത്ത നിലപാട് എടുത്തതോടെ അന്ന് ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്തില്ല. മുന്നണിയിലെടുക്കരുതെന്നാണ് പിജെ ജോസഫും പ്രതികരിച്ചത്.

വീണ്ടും ചര്‍ച്ചയായത് ഇങ്ങനെ

വീണ്ടും ചര്‍ച്ചയായത് ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ കക്ഷികളെ മുന്നണിയിലെത്തിച്ച് അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കാനാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ശ്രമം. അതോടെയാണ് പിസി ജോര്‍ജ് വീണ്ടും ചര്‍ച്ചയായത്.

ഗുണത്തേക്കാളേറെ ദോഷം

ഗുണത്തേക്കാളേറെ ദോഷം

പിസി ജോര്‍ജ് വിഷയം യുഡിഎഫ് വീണ്ടും പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം ചര്‍ച്ചയായത്. ഇതോടെ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചു. പ്രാദേശിക യുഡിഎഫ് നേതാക്കളും വിമര്‍ശനവുമായി വന്നു. പിജി ജോര്‍ജ് മുന്നണിയിലെത്തിയാല്‍ ഗുണത്തേക്കാളേറെ ദോഷമാകുമെന്നും അഭിപ്രായം ഉയര്‍ന്നു.

പൊതുപരിപാടികളില്‍ നിന്ന് മാറ്റി

പൊതുപരിപാടികളില്‍ നിന്ന് മാറ്റി

പൂഞ്ഞാറില്‍ മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലാണ് പിസി ജോര്‍ജ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ യുഡിഎഫിലെടുക്കരുതെന്നും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എംപി സലീം ആവശ്യപ്പെട്ടു. തരംപോലെ നിലപാട് മാറ്റുന്ന വ്യക്തിയാണ് ജോര്‍ജ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശിക പൊതുപരിപാടികളില്‍ നിന്ന് ജോര്‍ജിനെ മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രെ.

മുസ്ലിം വോട്ട് കിട്ടില്ല

മുസ്ലിം വോട്ട് കിട്ടില്ല

രാഷ്ട്രീയ നേടത്തിന് സംഘപരിവാറിനൊപ്പം വരെ ചേര്‍ന്ന പിസി ജോര്‍ജിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പറയുന്നത്. ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിനെതിരായ വികാരം മുസ്ലിങ്ങള്‍ക്കിടയിലുണ്ട് എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, സഭാ നേതൃത്വം പിസി ജോര്‍ജിന് വേണ്ടി ഇടപെട്ടു എന്ന വാര്‍ത്തകളും വന്നിരുന്നു.

പ്രമേയവും പ്രകടനവും

പ്രമേയവും പ്രകടനവും

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ കഴിഞ്ഞാഴ്ച യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഈരാറ്റുപേട്ടയില്‍ പ്രകടനവും നടന്നിരുന്നു. പിസി ജോര്‍ജിന് രാഷ്ട്രീയ ധാര്‍മികതയില്ല എന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. പ്രാദേശിക നേതൃത്വങ്ങളെ തള്ളി യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

English summary
Kerala Assembly Election 2021: Muslim League Local leaders demands PC George should not be admitted in UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X