കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണി സി കാപ്പനില്ലാതെ കോട്ടയത്ത് എന്‍സിപി യോഗം, പിന്നില്‍ ശശീന്ദ്രന്‍ വിഭാഗം, പിളര്‍പ്പ് ഒരുങ്ങുന്നു

Google Oneindia Malayalam News

കോട്ടയം: എന്‍സിപിയിലെ തര്‍ക്കം അതിരൂക്ഷമാകുന്നു. മാണി സി കാപ്പന്‍ പുറത്തുപോകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനുള്ള ഒരുക്കത്തിലാണ് എകെ ശശീന്ദ്രന്‍. കോട്ടയത്ത് കാപ്പനെ കൂട്ടാതെ ശശീന്ദ്രന്‍ വിഭാഗം യോഗം ചേര്‍ന്നു. എന്നാല്‍ യോഗത്തില്‍ നിന്ന് മാണി സി കാപ്പന്‍ വിട്ടുനിന്നതാണെന്ന് സൂചനയുണ്ട്. എന്‍സിപിയിലെ തര്‍ക്കം ഇതോടെ പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പിതാംബരനും കാപ്പനും മാത്രമാണ് നിലവില്‍ യുഡിഎഫിലേക്കുള്ള പോക്കിനെ അനുകൂലിക്കുന്നത്.

1

യുഡിഎഫ് ഇതുവരെ എന്‍സിപിയുമായുള്ള സീറ്റ് വിഭജനത്തെ കുറിച്ചുള്ള കാര്യങ്ങളും പറഞ്ഞിട്ടില്ല. പാലാ സീറ്റ് വിട്ടുനല്‍കുമെങ്കിലും ബാക്കിയുള്ള സീറ്റുകളൊന്നും ലഭിക്കാന്‍ സാധ്യതയില്ല. കോട്ടയത്ത് സിഎച്ച് ഹരിദാസ് അനുസ്മരണ യോഗമാണ് നടന്നത്. ഇതില്‍ കാപ്പനെ അനുകൂലിക്കുന്ന വിഭാഗം പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. അതേസമയം സംസ്ഥാന സമിതിയുടെ അറിയിപ്പ് ലഭിക്കാത്തതിനാലാണ് വിട്ട് നിന്നതെന്നാണ് വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സിഎച്ച് ഹരിദാസിന്റെ 36ാം ചരമദിനാചരണമാണ് കോട്ടയത്ത് നടന്നത്.

അതേസമയം സംസ്ഥാന സമിതികളില്‍ ഇതുവരെ കാപ്പനോ പീതാംബരനോ ആധിപത്യം നേടാന്‍ സാധിച്ചിട്ടില്ല. ശശീന്ദ്രന്‍ എല്ലാ ജില്ലാ നേതാക്കളെയും നേരിട്ട് കാണുന്നുണ്ട്. ശശീന്ദ്രനൊപ്പം ഇടതുമുന്നണിയില്‍ തുടരണമെന്നാണ് ഇവരുടെ ആവശ്യം. എല്‍ഡിഎഫ് വിട്ടാല്‍ അതേ നേട്ടം ജില്ലകളില്‍ യുഡിഎഫിനൊപ്പം ആവര്‍ത്തിക്കാനാവില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ശരത് പവാര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കേണ്ട എന്നാണ് പവാറിന്റെ നിലപാട്. പാലാ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ജയിച്ച മണ്ഡലമാണെന്നും, അവിടെ സാഹചര്യം എന്‍സിപിക്ക് അനുകൂലമാണെന്നും കാപ്പന്‍ പവാറിനെ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

ശശീന്ദ്രന്‍ വിഭാഗം കോണ്‍ഗ്രസ് എസ്സില്‍ ചേരുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് നേരത്തെ ശശീന്ദ്രന്‍ തള്ളിയിരുന്നു. അനുസ്മരണ പരിപാടി എല്ലാവര്‍ഷവും നടത്തുന്നതാണെന്നും, കാപ്പനെ ക്ഷണിച്ചതാണെന്നും ശശീന്ദ്രന്‍ പക്ഷം പറയുന്നു. അതേസമയം ശരത് പവാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെത്തും. അതിന് മുമ്പേയാണ് പ്രശ്‌നം രൂക്ഷമായത്. എന്‍സിപി പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫ് വിടുകയാണെങ്കില്‍ തടയില്ലെന്നാണ് സിപിഎം നിലപാട്. എലത്തൂര്‍, കുട്ടനാട് സീറ്റുകള്‍ അങ്ങനെയെങ്കില്‍ സിപിഎം കൈവശം വെച്ചേക്കും. ജോസ് പക്ഷത്തിന് പാലാ സീറ്റ് നല്‍കുന്നത് കുറച്ച് കൂടി എളുപ്പമാകും.

English summary
kerala assembly election 2021: ncp meet in kottayam, mani c kaapan and his supporters didn't attend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X