• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും എല്ലാം സജ്ജം; തീരുമാനമാകതെ കെസി ജോസഫ് മുതല്‍ പിസി ജോര്‍ജ് വരെ

കോട്ടയം: കേരളം അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇടത്തോട്ടും വലത്തോട്ടും മറിയുമ്പോഴും കോട്ടയത്തിന്‍റെ രാഷ്ട്രീയം എക്കാലവും യുഡിഎഫിന് അനുകൂലമായിട്ടായിരുന്നു ചിന്തിച്ചിരുന്നത്. സംസ്ഥാനത്ത് വലിയ തിരിച്ചടികള്‍ നേരിട്ടപ്പോള്‍ പോലും കോട്ടയത്തെ യുഡിഎഫ് കോട്ടകള്‍ കുലുങ്ങാതെ നിന്നു. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എന്ത് സംഭവിക്കും എന്നത് പ്രവചാനീതമായി നില്‍ക്കുകയാണ്. യുഡിഎഫിന്‍റെ നട്ടെല്ലായ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതാണ് ജില്ലയിലെ രാഷ്ട്രീയ ചിത്രത്തെ മാറ്റിക്കുറിച്ചിരിക്കുന്നത്. ജോസ് കെ മാണിയും കൂട്ടരും കടന്ന് വന്നത് തദ്ദേശ തിഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫിന് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം തുടരുമെന്ന് മുന്നണി നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ എന്ത് വിലകൊടുത്തും കോട്ട കാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

കോട്ടയത്തെ യുഡിഎഫ് പ്രതീക്ഷ

കോട്ടയത്തെ യുഡിഎഫ് പ്രതീക്ഷ

തദ്ദേശ തിരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞതോടെ ഇടതുപക്ഷം വലിയ ആത്മവിശ്വാസത്തിലാണെങ്കിലും മികച്ച സ്ഥാനാര്‍ത്ഥികളെ അണി നിരത്തുന്നതിലൂടെ ജില്ലയിലെ ആധിപത്യം തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയെത്തിയതോടെ എല്‍ഡിഎഫില്‍ മാണി സി കാപ്പനും എന്‍സിപിയും തുടങ്ങിയ തര്‍ക്കവും യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് ആക്കം നല്‍കുന്നു.

പാലാ സീറ്റ് പോയാല്‍

പാലാ സീറ്റ് പോയാല്‍

പാലായില്‍ സീറ്റ് നിഷേധിച്ചാല്‍ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീരുമാനം ഉണ്ടായേക്കും. ഇതിന് പുറമെ ജോസ് കെ മാണി പാലായില്‍ മത്സരിക്കുമോ, പിസി ജോര്‍ജ് യുഡിഎഫില്‍ എത്തുമോ, അതോ ഇത്തവണയും സ്വതന്ത്രനായി മത്സരിക്കുമോ, പിജെ ജോസഫിന് യുഡിഎഫ് എത്ര സീറ്റ് നല്‍കും. എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കും വരും ദിവസങ്ങളില്‍ ഉത്തരം ലഭിക്കാനുണ്ട്.

പിസി ജോര്‍ജും മാണി സി കാപ്പനും

പിസി ജോര്‍ജും മാണി സി കാപ്പനും

ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. പാലാ ഒഴികേയുള്ള മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാര്‍ അതാത് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും എന്നത് മാത്രമാണ് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത്. ചില എംഎല്‍എമാര്‍ മണ്ഡലം മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അവര്‍ അത് നിഷേധിക്കുകയാണ്. മാണി സി കാപ്പനും പിസി ജോര്‍ജും യുഡിഎഫില്‍ എത്തിയാല്‍ നിലവിലെ സമവാക്യങ്ങളില്‍ വലിയ മാറ്റവും പ്രതീക്ഷിക്കാം.

പുതുപ്പള്ളിയും കോട്ടയവും

പുതുപ്പള്ളിയും കോട്ടയവും

യുഡിഎഫില്‍ മൂന്ന് സീറ്റില്‍ മാത്രമാണ് തര്‍ക്കമില്ലാത്തത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വീണ്ടും കോണ്‍ഗ്രസിനായി ജനവിധി തേടി ഇറങ്ങും. കടുത്തുരുത്തി പിജെ ജോസഫ് വിഭാഗത്തിന് തന്നെ വിട്ടുകൊടുക്കുമെന്നതിനാല്‍ മോന്‍സ് ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പാണ്. എന്നാല്‍ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ വലിയ തര്‍ക്കാണ് നിലനില്‍ക്കുന്നത്.

ഏറ്റുമാനൂര്‍ മണ്ഡലം

ഏറ്റുമാനൂര്‍ മണ്ഡലം

ഏറ്റുമാനൂര്‍ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉറച്ച് നില്‍ക്കുകയാണ്. സീറ്റ് ലക്ഷ്യമിട്ട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ മണ്ഡലത്തില്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ കെസി ജോസഫ് ഉള്‍പ്പടേയുള്ള പേരുകളും മണ്ഡലത്തില്‍ ഉയര്‍ന്ന് വരുന്നുണ്ട്. മറുപക്ഷത്ത് പ്രിന്‍സ് ലൂക്കോസിന്‍റെയും മൈക്കിള്‍ ജയിംസിന്‍റെയും പേരുകളാണ് ജോസഫ് വിഭാം മുന്നോട്ട് വെക്കുന്നത്.

വൈക്കവും പാലായും

വൈക്കവും പാലായും

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് സ്ഥിരമായി മത്സരിക്കുന്ന സീറ്റാണ് വൈക്കം. ഇത്തവണ എല്‍ഡിഎഫിലെ സികെ ആശയ്ക്കെതിരെ കോട്ടയം നഗരസഭ മുന്‍ അധ്യക്ഷ പിആര്‍ സോനയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. മാണി സി കാപ്പന്‍ യുഡിഎഫ് വിട്ട് എത്തിയാല്‍ പാലാ സീറ്റ് അദ്ദേഹത്തിന് നല്‍കും. വന്നില്ലെങ്കില്‍ സീറ്റ് ആര്‍ക്ക് എന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫിനും കോണ്‍ഗ്രസിനും ഇടയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

പിസി ജോര്‍ജ് വരുമോ

പിസി ജോര്‍ജ് വരുമോ

പൂഞ്ഞാറിലും സമാനമായ അഭ്യൂഹം നിലനില്‍ക്കുകയാണ്. പിസി ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ടെങ്കിലും വലിയ എതിര്‍പ്പാണ് അദ്ദേഹത്തിന്‍റെ കാര്യത്തില്‍ പ്രാദേശിക ഘടകം ഉയര്‍ത്തുന്നത്. പ്രാദേശിക വികാരം മറികടന്ന് അദ്ദേഹത്തെ മുന്നണിയില്‍ എത്തിച്ചാല്‍ സീറ്റ് ജനപക്ഷത്തിന് എന്ന കാര്യത്തില്‍ സംശയമില്ല.

ടോമി കല്ലാനി

ടോമി കല്ലാനി

പിസി ജോര്‍ജ് വന്നില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ടോമി കല്ലാനി ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് പരിഗണന. സീറ്റിനാണ് ജോസഫ് വിഭാഗവും ശക്തമായ അവകാശ വാദം ഉന്നയിക്കുന്നു. എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ആയിരിക്കുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനം അയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലും കോണ്‍ഗ്രസ് വേണോ, കേരള കോണ്‍ഗ്രസ് വേണമോ എന്ന കാരത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്.

ചങ്ങനാശ്ശേരി വേണം

ചങ്ങനാശ്ശേരി വേണം

ചങ്ങനാശ്ശേരി കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെസി ജോസഫ്, ലതികാ സുഭാഷ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളേയും പരിഗണിക്കുന്നു. ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് കെസി ജോസഫ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിനാണ് ലഭിക്കുകയെങ്കില്‍ പ്രാദേശിക നേതാക്കള്‍ക്കായിരിക്കും സാധ്യത. സിഎഫ് തോമസിന്‍റെ മകള്‍, സഹോദരന്‍ എന്നിവരേയും പരിഗണിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍

ആകെ 9 നിയമസഭാ മണ്ഡലങ്ങലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ ആറിടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് രണ്ടിടത്തും പൂഞ്ഞറില്‍ പിസി ജോര്‍ജ് സ്വതന്ത്രനായും വിജയിച്ചു. പാലാ, ചങ്ങനാശ്ശേരി, കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫ് വിജയം. വൈക്കത്തും ഏറ്റുമാനൂരും എല്‍ഡിഎഫും വിജയിച്ചു. പിന്നീട് കെഎം മാണിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലായും എല്‍ഡിഎഫ് പിടിച്ചു.

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലും

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലും

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എത്തിയതോടെ ജില്ലയില്‍ യുഡിഎഫിന്‍റെ അംഗബലം വീണ്ടും ഉയര്‍ന്നു. നിലവില്‍ എല്‍ഡിഎഫ് 4, യുഡിഎഫ് 3, പിസി ജോര്‍ജ് 1 എന്നിങ്ങനെയാണ് ജില്ലയിലെ കക്ഷി നില. ചങ്ങനാശ്ശേരി അംഗമായ സിഎഫ് തോമസ് മരിച്ചതോടെ ഒരു മണ്ഡലം ഒഴിഞ്ഞ് കിടക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി ഉള്‍പ്പടെ എല്ലാ മണ്ഡലത്തിലും എല്‍ഡിഎഫ് ലീഡ് പിടിച്ചിരുന്നു.

cmsvideo
  നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

  English summary
  kerala assembly election 2021; No decision was made on the candidacy of leaders from KC Joseph to PC George
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X