കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് ഉമ്മന്‍ ചാണ്ടി!!

Google Oneindia Malayalam News

കോട്ടയം: ഉമ്മന്‍ ചാണ്ടി വന്നതോടെ കളി മാറ്റി കോണ്‍ഗ്രസ്. ക്രിസ്ത്യന്‍ വോട്ടുകളെ നോട്ടമിട്ടാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഒപ്പം രമേശ് ചെന്നിത്തലയുമുണ്ട്. കോട്ടയത്തെ സഭാ ആസ്ഥാനത്തെത്തി ഇരുവരും ചര്‍ച്ച നടത്തി. ദേവലോകം അരമനയില്‍ കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഇവര്‍ എത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിനെ കൈവിട്ടതാണ് ഈ നീക്കത്തിന് പിന്നില്‍.

1

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ നീക്കം ആരംഭിച്ചത്. അതോടൊപ്പം രമേശ് ചെന്നിത്തലയുടെ കേരള യാത്രയും ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ആവശ്യമാണ്. നേരത്തെ സഭാ തര്‍ക്കത്തിലും ഇടപെടാതെ കൃത്യമായ അകലം പാലിച്ചിരുന്നു കോണ്‍ഗ്രസ്. അത് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

സഭാ തര്‍ക്കത്തിലും കോണ്‍ഗ്രസ് ഇടപെടാത്തത് ഓര്‍ത്തഡോക്‌സ് സഭയുടെ നീരസത്തിന് കാരണമായിരുന്നു. അത് പരിഹരിക്കുക കൂടിയാണ് ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നത്. ബിജെപി ക്രിസ്തീയ വോട്ടുകള്‍ക്കായി ശക്തമായ പ്രചാരണ തന്ത്രങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി വി മുരളീധരനും സഭാ ആസ്ഥാനത്തെത്തിയിരുന്നു. അതേസമയം അതിരൂപതയുടെ മുഖപത്രമായ സത്യദീപം വാരിക നേരത്തെ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപിയെ ക്രൈസ്തവ സമൂഹം പിന്തുണയ്ക്കുന്നതിലുള്ള അപകടങ്ങളാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയെ കുറിച്ചും ഇതില്‍ പറുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട ഫലത്തിലൂടെ അധികാരം ഉറപ്പിക്കാന്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ പുതിയ പല വോട്ടര്‍മാരും എല്‍ഡിഎഫിനൊപ്പമുണ്ട്. ഇതില്‍ ശക്തമായ ക്രിസ്ത്യന്‍ വോട്ടുകളും എല്‍ഡിഎഫ് സ്വന്തമാക്കി. ഇത് തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഉമ്മന്‍ ചാണ്ടിയെ തിരിച്ചുകൊണ്ടുവന്നത് തന്നെ മധ്യകേരളത്തിലെ സമുദായ വോട്ടുകള്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പൂര്‍ണമായി ഇത് തിരിച്ചുകൊണ്ടുവരിക അസാധ്യമായ കാര്യമാണ്.

English summary
kerala assembly election 2021: oommen chandi and ramesh chennithala met orthodox church chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X