കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ ചാണ്ടിക്കെതിരെ അങ്കം കുറിച്ച് പിസി ജോര്‍ജ്; മാര്‍ച്ച് 3ന് വന്‍ പ്രഖ്യാപനം

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ അങ്കം കുറിച്ച് പിസി ജോർജ്. തന്റെ വലതുമുന്നണി പ്രവേശം തടഞ്ഞത് ഉമ്മൻചാണ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച പിസി ജോർജ് അദ്ദേഹത്തിനെതിരെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തുമെന്നും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ പിസി ജോർജ് നടത്തുന്ന വെളിപ്പെടുത്തൽ നിർണ്ണമായകമായിത്തീരും.

രാഹുൽ ഗാന്ധി ഇങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ, അടുത്ത മീറ്റിങ്ങിൽ 'അമ്മ'യിലെ ആണുങ്ങളുടെ ഊരഞെട്ടും- ഹരീഷ് പേരടിരാഹുൽ ഗാന്ധി ഇങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ, അടുത്ത മീറ്റിങ്ങിൽ 'അമ്മ'യിലെ ആണുങ്ങളുടെ ഊരഞെട്ടും- ഹരീഷ് പേരടി

79ാം പിറന്നാള്‍ ആഘോഷിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ; ചിത്രങ്ങള്‍ കാണാം

യുഡിഎഫ് പ്രവേശനത്തിന് എതിര്

യുഡിഎഫ് പ്രവേശനത്തിന് എതിര്

തന്റെ യുഡിഎഫ് പ്രവേശനത്തില്‍ തടസ്സം നിന്ന പ്രധാന വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയാണെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്. യുഡിഎഫ് നേതാക്കള്‍ക്ക് തന്നെ മുന്നണിയിലെടുക്കുന്നതിൽ താല്‍പ്പര്യമുണ്ടായിരുന്നിട്ടും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് അത് നടക്കാതിരുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ മോണിംഗ് ഷോയിലാണ് പിസി ജോര്‍ജ് ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.

ഉമ്മൻ ചാണ്ടി പ്രതിസ്ഥാനത്തോ?

ഉമ്മൻ ചാണ്ടി പ്രതിസ്ഥാനത്തോ?


ഒരു മനുഷ്യൻ രക്ഷപ്പെട്ടുന്നത് ഉമ്മൻ ചാണ്ടിക്ക് ഇഷ്ടമല്ലെന്ന് ചൂണ്ടിക്കാണിച്ച പിസി ജോർജ് കോൺഗ്രസിനുള്ളിൽ കെ കരുണാകരനും എകെ ആന്റണിയും നേരിട്ട സാഹചര്യങ്ങളും ഇതോടൊപ്പം പരാമർശിക്കുന്നുണ്ട്. 'കെ കരുണാകരനെയും എകെ ആന്റണിയെയും പാലം വലിച്ചവര്‍ ഇന്ന് പിന്നെ ബാക്കിയുള്ളവരെ പാലം വലിക്കുന്നതിന് കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? എന്നാണ് പി സി ജോർജ് ചോദിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയ്ക്ക് തന്നോടുള്ള വിരോധത്തിന്റെ കാരണം എന്താണെന്ന് പിന്നീട് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും പിസി ജോർജ് പറയുന്നു. ഉമ്മൻ ചാണ്ടിയ്ക്ക് മൂർഖന്റെ സ്വഭാവമാണെന്ന് ആരോപിച്ച പിസി കെ കരുണാകരനെ ഇല്ലാതാക്കിയത് അദ്ദേഹമാണെന്നും ചൂണ്ടിക്കാണിക്കുന്നത്.

 വിരോധത്തിന് പിന്നിൽ

വിരോധത്തിന് പിന്നിൽ


ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള വിരോധമെന്താണെന്ന കാര്യം താമസിയാതെ പരസ്യപ്പെടുത്തുമെന്നും അതോടെ ഉമ്മൻ ചാണ്ടി ആരാണെന്ന് കേരളത്തിലെ സ്ത്രീജനങ്ങളും പുരുഷജനങ്ങളുമൊക്കെ മനസ്സിലാക്കിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് പാര വെക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നതെന്നും പിസി ജോർജ് ആരോപിക്കുന്നു.

യുഡിഎഫ് പിന്തുണ വേണ്ട

യുഡിഎഫ് പിന്തുണ വേണ്ട


കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ തനിക്ക് യുഡിഎഫിന്റെ അഭിപ്രായം കേള്‍ക്കേണ്ട കാര്യമില്ലെന്നും മുന്നണിയുടെ പിന്തുണ വേണ്ടെന്നുമാണ് പിസി പറയുന്നത്. അതേസമയം യുഡിഎഫിന്റെ പ്രവര്‍ത്തകർ വളരെ മാന്യന്‍മാരാണെങ്കിലും നേതാക്കന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ചരിത്രമൊക്കെ ഞാന്‍ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണ്. യുഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ജിഹാദികളുടെ പാർട്ടി

ജിഹാദികളുടെ പാർട്ടി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറില്‍ ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. പാർട്ടി തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും ആര് പിന്തുണ നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മത്സരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും തനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നതെന്നും അദ്ദേഹം പറയുന്നു. യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയാണെന്നും പാർട്ടി നിയന്ത്രിക്കുന്നത് അവരാണെന്നും ചൂണ്ടിക്കാണിച്ച ജനപക്ഷ നേതാവ് മുസ്ലിം ലീഗിനെതിരെയും വിമർശനം ഉന്നയിക്കുന്നുണ്ട്. നേരത്തെ നല്ല രാഷ്ട്രീയ പാര്‍ട്ടിയായിരുന്നുവെങ്കിലും ഇപ്പോള്‍ ജിഹാദികളാണ് മുസ്ലിം ലീഗ് നിയന്ത്രിക്കുന്നതെന്നും പിസി ജോർജ് ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിനെപാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ സാധിക്കുമോ എന്നും പിസി ജോർജ് ചോദിക്കുന്നു.

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
Kerala Assembly election 2021: PC George announces fight against Oommen Chandy before poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X