• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്

കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഏത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനുള്ള നീക്കത്തിലായിരുന്നു ജനപക്ഷം സെക്കുലർ നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. ജോർജിന്റെ വരവിനോട് രമേശ് ചെന്നിത്തല ഉൾപ്പെടുന്ന ഐ വിഭാഗം നേതാക്കൾക്ക് താത്പര്യവും ഉണ്ടായിരുന്നു. ജോസ് വിഭാഗത്തിന്റെ അഭാവം തീർത്ത ക്ഷീണം മറികടക്കാൻ ജോസിലൂടെ സാധിക്കുമെന്നായിരുന്നു ചെന്നിത്തല പക്ഷത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ ജോർജിന്റെ വരവിനെതിരെ കടുത്ത എതിർപ്പാണ് എ വിഭാഗവും പ്രാദേശിക നേതൃത്വവും ഉയർത്തിയത്. ഇതോടെ ജോർജിന്റെ യുഡിഎഫ് പ്രവേശനം വഴിമുട്ടിയിരിക്കുകയാണ്. അതിനിടെ യുഡിഎഫിനെ ഞെട്ടിച്ച് പിസി വീണ്ടും എൻഡിഎയുടെ ഭാഗമാകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഒപ്പം പിസി തോമസും.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

 അനുകൂലിച്ചും പ്രതികൂലിച്ചും

അനുകൂലിച്ചും പ്രതികൂലിച്ചും

പിസി ജോർജിനെ മുന്നണിയിൽ എത്തിച്ചാൽ പൂഞ്ഞാറിൽ വിജയം ഉറപ്പിക്കാമെന്നും കടുത്ത മത്സരത്തിന് വഴിയൊരുങ്ങുന്ന പാലായിൽ ഉൾപ്പെടെ നേട്ടം കൊയ്യാമെന്നുമാണ് യുഡിഎഫ് നേതൃത്തിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിച്ചിരുന്നത്. എന്നാൽ ജോർജ് മുന്നണിയിലെത്തിയാൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് എ ഗ്രപ്പും പ്രാദേശിക നേതാക്കളും നൽകിയത്.

ഇല്ലെന്ന് ജോർജ്

ഇല്ലെന്ന് ജോർജ്

ജോർജിനെ മുന്നണിയുടെ ഭാഗമാക്കിയാൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന ഭീഷണി വരെ കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കടുത്ത എതിർപ്പുകൾ ഉയർന്നതോടെ പിസിയെ ഘടകക്ഷിയാക്കാതെ പിന്തുണയ്ക്കാമെന്ന നിർദ്ദേശം കോൺഗ്രസിൽ ഉയർന്നിരുന്നു. എന്നാൽ യുഡിഎഫ് പിന്തുണയോടെയോ സ്വതന്ത്രനായോ മത്സരിക്കാനില്ലെന്ന് ജോർജ് കട്ടായം പറയുകയും ചെയ്തു.

എൻഡിഎയുടെ നീക്കം

എൻഡിഎയുടെ നീക്കം

അതേസമയം യുഡിഎഫിലേക്കുള്ള വഴി അടഞ്ഞതോടെ ജോർജിന്റെ മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം ഉണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജോർജ് വീണ്ടും എൻഡിഎയുടെ ഭാഗമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ജോർജിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം എൻഡിഎയും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബിജെപിക്ക് വേണ്ടി

ബിജെപിക്ക് വേണ്ടി

2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പിസി ജോർജ് എൻഡിഎയിൽ ചേർന്നത്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജോർജ് മുന്നണിയുടെ ഭാഗമായത്. ക്രിസ്ത്യൻ വോട്ടുകളായിരുന്നു പിസിയിലൂടെ ബിജെപി ഉന്നമിട്ടത്.തുടർന്ന് പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വേണ്ടി പി വോട്ട് തേടിയിറങ്ങുകയും ചെയ്തു.

തട്ടിക്കൂട്ട് സംവിധാനമെന്ന്

തട്ടിക്കൂട്ട് സംവിധാനമെന്ന്

എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപിക്കും സുരേന്ദ്രനും നിലംതൊടാൻ പോലും സാധിച്ചില്ല. മാത്രമല്ല പിന്നാലെ 5 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ പിസി ജോർജ് എൻഡിഎയ്ക്കെതിരെ തിരിഞ്ഞു. എൻഡിഎ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആരോപിച്ച ജോർജ് ഒടുവിൽ മുന്നണി വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

നേട്ടമുണ്ടാക്കാം

നേട്ടമുണ്ടാക്കാം

എന്നാൽ യുഡിഎഫ് ജോർജിന് മുന്നിൽ വാതിലടച്ചതോടെ പഴയ ഘടകക്ഷിയെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം എൻഡിഎയിൽ ഉയർന്നിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍.പിസി ജോര്‍ജിന് വലിയ സ്വാധീനമുളള പൂഞ്ഞാര്‍ അടക്കമുളള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

പാലായിൽ പിസി തോമസ്

പാലായിൽ പിസി തോമസ്

പിസി എത്തിയാൽ രണ്ട് സീറ്റുകളാണ് ജനപക്ഷത്തിന് എൻഡിഎ വാഗ്ദാനം.

പിസി തന്നെ പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർത്ഥിയായാൽ അട്ടിമറിയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാത്രമല്ല മറ്റൊരു സീറ്റിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും എൻഡിഎ തേടുന്നുണ്ട്. അതൊടൊപ്പം ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന പാലായിൽ പിസി തോമസിനെ മത്സരിപ്പിക്കാനാണ് എൻഡിഎയിൽ ആലോചന.

തിരിച്ചെത്തി

തിരിച്ചെത്തി

നേരത്തെ ബിജെപി നേതൃത്വത്തിന്റെ അവഗണന പരസ്യപ്പെടുത്തി മുന്നണി വിട്ട പിസി തോമസ് യുഡിഎഫിൽ ചേരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഘടകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകണമെന്നായിരുന്നു പിസിയുടെ ആവശ്യം. എന്നാൽ ഇതിനോട് യുഡിഎഫിൽ അനുകൂല നിലപാടല്ലായിരുന്നു. ഇതോടെ മുന്നണി വിട്ട അതേ വേഗത്തിൽ തന്നെ പിസി തോമസ് എൻഡിഎയിലേക്ക് തിരിച്ചെത്തിയിരുന്നു.

 5 സീറ്റുകളിൽ മത്സരിക്കും

5 സീറ്റുകളിൽ മത്സരിക്കും

കഴിഞ്ഞ ദിവസം അദ്ദേഹം എൻഡിഎ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

പാലായിൽ അല്ലേങ്കിൽ കടുത്തുരുത്തി സീറ്റാണ് പിസി തോമസിന് വേണ്ടി എൻഡിഎ പരിഗണിക്കുന്നത്. അതേസമയം കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകൾക്ക് പുറമെ ഒന്നോ രണ്ടോ സീറ്റുകളിൽ ഇക്കുറി ജില്ലയിൽ ബിജെപി അധികമായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ബിഡിജെഎസിൽ നിന്ന് തിരിച്ചെടുക്കും

ബിഡിജെഎസിൽ നിന്ന് തിരിച്ചെടുക്കും

2016 ൽ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി എന്നിവിടങ്ങിലാണ് ബിജെപി മത്സരിച്ചത്. വൈക്കം, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളില് ബിഡിജെഎസും കടുത്തുരുത്തിയിൽ കേരള കോൺഗര്സുമാണ് മത്സരിച്ചത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള വൈക്കം മണ്ഡലം ബിഡിജെഎസിൽ നിന്ന് തിരിച്ചെടുക്കാനും ആലോചനയുണ്ട്.

കടുത്തുരുത്തിയിൽ പരിഗണിക്കുന്നത്

കടുത്തുരുത്തിയിൽ പരിഗണിക്കുന്നത്

കടുത്തുരുത്തിയിൽ ബിജെപി തന്നെ മത്സരിക്കാനാണ് നീക്കം. പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താന്താനത്തെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഡോ ജെ പ്രമീള ദേവി, നോബിൽ മാത്യു, ജി രാമൻ നായർ, വിഎൻ മനോജ് എന്നിവരുടെ പേരുകളും ഇവിടെ പരിഗണിക്കുന്നുണ്ട്.

'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

കാഷ്വൽ ലുക്കിൽ സുരേഖ വാണി- ചിത്രങ്ങൾ കാണാം

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  English summary
  PC George may again join NDA, will contest in two seats in kottayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X