• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

താന്‍ വേണമോയെന്ന് യുഡിഎഫ് ഉടന്‍ പറയണം; ഇല്ലെങ്കില്‍ പാലായിലും മത്സരിക്കാന്‍ പിസി ജോര്‍ജ്

കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ വലിയ പ്രതിസന്ധിയാണ് കോട്ടയം ജില്ലയില്‍ യുഡിഎഫ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജില്ലയിലെ മുന്നണിയുടെ നട്ടെല്ലായിരുന്ന ഒരു ഘടകക്ഷി പോയതോടെ പല മണ്ഡലങ്ങളും ഇത്തവണ കൈവിട്ടേക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് മുന്നണിക്ക് പുറത്തുള്ളവരെ കൂടി സഹകരിപ്പിക്കാനുള്ള നീക്കം നേതാക്കള്‍ തുടങ്ങിയത്. മാണി സി കാപ്പനെ കിട്ടിയത് പാലായില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവായ പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ സംസ്ഥാന തലത്തിലെ നേതാക്കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും പ്രാദേശിക വിഭാഗത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പിനാല്‍ ഒരു തീരുമാനം എടുക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നുമില്ല.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചീഫ് വിപ്പായിരുന്നു വ്യക്തിയാണ് പിസി ജോര്‍ജ്. അന്ന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമായി പൂഞ്ഞാറില്‍ നിന്ന് വിജയിച്ചായിരുന്ന പിസി ജോര്‍ജ് സഭയില്‍ എത്തിയത്. എന്നാല്‍ നാലം വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്വന്തം പാര്‍ട്ടി നേതാവായ കെഎം മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ പിസി ജോര്‍ജ് ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും ചീഫ് വിപ്പ് പദവിയില്‍ നിന്നും പുറത്താവുകയായിരുന്നു.

പിസി ജോര്‍ജിന്‍റെ പാര്‍ട്ടി

പിസി ജോര്‍ജിന്‍റെ പാര്‍ട്ടി

യുഡിഎഫ് വിട്ട പിസി ജോര്‍ജ് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച് ഏവരേയും ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പഴയ പാര്‍ട്ടിയാ കേരള കോണ്‍ഗ്രസ് സെക്യൂലര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം ഉള്‍പ്പെടുത്തി കേരള ജനപക്ഷം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം.

പിസി ജോര്‍ജ് എന്‍ഡിഎയില്‍

പിസി ജോര്‍ജ് എന്‍ഡിഎയില്‍

ഇടക്കാലത്തില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും അധികം വൈകാതെ അദ്ദേഹം മുന്നണി വിട്ടു. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തോട് അനുബദ്ധിച്ചാണ് യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യതകള്‍ പിസി ജോര്‍ജ് ശക്തമാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുമെന്നും യുഡിഎഫിനോടാണ് താല്‍പര്യമെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. കോണ്‍ഗ്രസിലെ തന്നെ ഐ ഗ്രൂപ്പിനായിരുന്നു പിസി ജോര്‍ജിനോട് കൂടുതല്‍ താല്‍പര്യം. ജോസഫ് വാഴക്കന്‍ മുഖേന നേരത്തെ തന്നെ മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പിസി ജോര്‍ജുമായി ചര്‍ച്ച

പിസി ജോര്‍ജുമായി ചര്‍ച്ച

പിന്നാലെ മുന്നണി പ്രവേശനം സംബന്ധിച്ച് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടന്നെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും പിസി ജോര്‍ജ് അറിയിച്ചു. പൂഞ്ഞാറിന് പുറമെ കോട്ടയം ജില്ലയ്ക്ക് അകത്തും പുറത്തുമായി കൂടുതല്‍ സീറ്റുകള്‍ പിസി ജോര്‍ജ് ആവശ്യപ്പടുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുഞ്ഞാറിന് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ തനിക്ക് വലിയ സ്വാധീനം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

പ്രാദേശിക എതിര്‍പ്പ്

പ്രാദേശിക എതിര്‍പ്പ്

എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ പ്രാദേശിക തലത്തില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് നിലനില്‍ക്കുന്നത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ വന്‍ പ്രതിഷേധമായിരുന്നു പ്രാദേശിക തലത്തില്‍ നടന്നത്. ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും പൊതുപ്രകടനം നടത്തുകയും ചെയ്തു.

പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കണം

പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കണം

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ വന്‍ പ്രതിഷേധവും പിസി ജോര്‍ജിനെതിരെ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് നടത്തിവരുന്നു. പൂഞ്ഞാര്‍ സീറ്റ് പിസി ജോര്‍ജിനും കേരള കോണ്‍ഗ്രസ് ജോസഫിനും വിട്ടു കൊടുക്കാതെ കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്ത് മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രാദേശിക തലത്തില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ത്ഥികളേയും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ജോര്‍ജിന്‍റെ മുന്നണി പ്രവേശനം

ജോര്‍ജിന്‍റെ മുന്നണി പ്രവേശനം

പിസി ജോര്‍ജിനെതിരായ ഇത്തരം പ്രതിഷേധം ശക്തമായ വരുന്നതിനിടയിലാണ് ഒരു ദിവസം അദ്ദേഹം പത്രസമ്മേളനം നടത്തി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്‍റെ മുന്നണി പ്രവേശനത്തിന് തടസ്സം നില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു പിസി ജോര്‍ജിന്‍റെ ആരോപണം. ഇതോടെ ജോര്‍ജിന്‍റെ മുന്നണി പ്രവേശനത്തിന്‍റെ വാതിലുകള്‍ പൂര്‍ണ്ണമായി അടഞ്ഞെന്ന് വിലയിരുത്തപ്പെട്ടു.

ഒന്നിലധികം സീറ്റുകള്‍

ഒന്നിലധികം സീറ്റുകള്‍

എന്നാല്‍ ഇരു കക്ഷികള്‍ക്കിടയിലും ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പിസി ജോര്‍ജിനെ പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്ന നിര്‍ദേശവും ഇതിനിടയില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ മുന്നണി പ്രവേശനം ഇല്ലാതെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാനാണ് പിസി ജോര്‍ജ് ഇപ്പോഴും ശ്രമിക്കുന്നത്.

പാലായിലേക്കും പിസി ജോര്‍ജ്

പാലായിലേക്കും പിസി ജോര്‍ജ്

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പാലായില്‍ മത്സരത്തിന് എത്താനുള്ള സാധ്യതയും പി.സി. ജോര്‍ജ് തള്ളുന്നില്ല. പാലായിലെ ചില മേഖലകളില്‍ അദ്ദേഹത്തിന്‍റെ ജനപക്ഷത്തിന് പ്രവര്‍ത്തകരും പിന്തുണയുമുണ്ട്. കാഞ്ഞിരപ്പള്ളിയും അനുകൂലമാണെന്നും ജോര്‍ജ് പറയുന്നു. പിസി ജോര്‍ജ് മാറുമ്പോള്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ പൂഞ്ഞാറില്‍ കളത്തിലിറക്കാനാണ് ആലോചന.

പിസി ജോര്‍ജിന്‍റെ നിര്‍ദേശം

പിസി ജോര്‍ജിന്‍റെ നിര്‍ദേശം

മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതില്‍ താല്‍പര്യം ഇല്ല. വ്യക്തമായ നിലപാട് അറിയിക്കണം. യുഡിഎഫിന്‍റെ തീരുമാനം അറിയാന്‍ 24 വരെ കാത്തിരിക്കും. അതിന് ശേഷവും തീരുമാനം ഉണ്ടായില്ലെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ട് പോവാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. മുന്നണിയുടെ ഭാഗമായും അല്ലാതെയും മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കണമെന്നാണ് പിസി ജോര്‍ജ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
kerala assembly election 2021:Pc george may contest in poonjar even if not joined udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X