കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതും വലതുമില്ല, ബദല്‍ മുന്നണിക്കായി പിസി ജോര്‍ജ്, സഭാ നേതൃത്വം ഒപ്പം, കോണ്‍ഗ്രസിന് മുന്നറിയിപ്പ്!!

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജിന്റെ മുന്നണി പ്രവേശം വൈകുന്ന സാഹചര്യത്തില്‍ കടുത്ത നീക്കങ്ങളുമായി ക്രിസ്ത്യന്‍ സഭകളും. ജോര്‍ജിനെ ഒപ്പം കൂട്ടി പുതിയൊരു മുന്നണി തന്നെയാണ് വരാന്‍ പോകുന്നത്. കോണ്‍ഗ്രസിനുള്ള വെല്ലുവിളി കൂടിയാണിത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ സഭാ നേതൃത്വങ്ങളെ അനുനയിപ്പിച്ച് കൊണ്ടുവരുന്നതിനിടയിലാണ് ഈ നീക്കം. കത്തോലിക്കാ സഭ അടക്കം ജോര്‍ജിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വിജയസാധ്യത ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

പിസിയുടെ നീക്കം

പിസിയുടെ നീക്കം

യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമെന്ന രീതിയിലാണ് പിസി ജോര്‍ജിന്റെ നീക്കം. ഈ സാഹചര്യത്തില്‍ പാലായിലും കാഞ്ഞിരപ്പള്ളിയിലും അടക്കം മത്സരിക്കുകയാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. അതിനായി പുതിയൊരു സഖ്യത്തെ തന്നെ ഉണ്ടാക്കുകയാണ്. ജോര്‍ജിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെ അവരുടെ വോട്ടുബാങ്കില്‍ കയറി പൊളിക്കുകയാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. ജനപക്ഷത്തെ യുഡിഎഫില്‍ എടുക്കുമെങ്കില്‍ മാത്രമേ കോണ്‍ഗ്രസുമായി സഹകരിക്കൂ എന്നാണ് ജോര്‍ജിന്റെ നിലപാട്.

കത്തോലിക്കാ സഭയുടെ പിന്തുണ

കത്തോലിക്കാ സഭയുടെ പിന്തുണ

കത്തോലിക്കാ സഭ പരസ്യമായി ജോര്‍ജിനെ പിന്തുണയ്ക്കുന്നുണ്ട്. യുഡിഎഫില്‍ അദ്ദേഹത്തെ എടുക്കണമെന്ന് വീണ്ടും അവര്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുകയാണ്. തീരുമാനം വൈകുന്നതില്‍ കത്തോലിക്കാ സഭയും കലിപ്പിലാണ്. ചില കത്തോലിക്കാ സഭ ബിഷപ്പുമാരും ജോര്‍ജിന് വേണ്ടി രംഗത്തെത്തി. മുന്നണിയില്‍ എടുത്ത് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബിഷപ്പുമാര്‍ ആവശ്യപ്പെടുന്നത്. 24നുള്ളില്‍ മറുപടി നല്‍കാമെന്നാണ് ഇവരോട് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്.

മുന്നണി നീക്കം

മുന്നണി നീക്കം

ഇടതിനെയും വലതിനെയും പിന്തുണയ്ക്കാത്ത മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിലാണ് ജോര്‍ജ്. കോണ്‍ഗ്രസിനുള്ള ബദല്‍ നീക്കം കൂടിയാണിത്. വിവിധ സഭാ നേതൃത്വങ്ങളെ ഒപ്പം കൂട്ടിയുള്ള സഖ്യമാണ് ഇത്. ഒപ്പം വിവിധ സംഘടനകളും ഉണ്ടാവും. പൂഞ്ഞാര്‍ കൂടാതെ കാഞ്ഞിരപ്പള്ളി സീറ്റ് കൂടി വേണമെന്ന ജോര്‍ജിന്റെ നിലപാടാണ് മുന്നണി പ്രവേശനം നടക്കാത്തിന് കാരണം. പ്രാദേശിക തലത്തില്‍ ജോര്‍ജിനെ ഒപ്പം കൂട്ടാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനുള്ള മറുപടിയാണ് ജോര്‍ജ് നല്‍കുന്നത്.

കോണ്‍ഗ്രസിനൊപ്പമെന്ന തീരുമാനം

കോണ്‍ഗ്രസിനൊപ്പമെന്ന തീരുമാനം

ജനപക്ഷം യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്നാണ് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയും ഉയര്‍ന്നത്. ഇതില്‍ തീരുമാനം എടുക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബദല്‍ സംവിധാനം യുഡിഎഫിന് കടുത്ത വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ കാര്യമായി ഇത് സ്വാധീനിക്കും. ഇതിനൊപ്പം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരും ജോര്‍ജിനൊപ്പമുണ്ട്.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

തദ്ദേശത്തില്‍ കോട്ടയത്തും മലയോര മേഖലകളിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടായത് സഭാ നേതൃത്വം കൈവിട്ടതായിരുന്നു. കത്തോലിക്കാ സഭയും യാക്കോബായ സഭയും ഒരുപോലെ കോണ്‍ഗ്രസിനെ കൈവിട്ടു. ഉമ്മന്‍ ചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളിയില്‍ ഇടതുപക്ഷം വിജയിച്ചതും സഭാ വോട്ടുകള്‍ കൊണ്ടാണ്. ജോര്‍ജിനെ മുന്നണിയില്‍ എടുത്തില്ലെങ്കില്‍ അത് ക്രിസ്ത്യന്‍ വോട്ടുകളെ അകറ്റുന്നതിന് തുല്യമായിരിക്കും. ബിഷപ്പുമാരെ പിണക്കുന്നത് ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും.

ഉമ്മന്‍ ചാണ്ടിയെ വീഴ്ത്തും

ഉമ്മന്‍ ചാണ്ടിയെ വീഴ്ത്തും

പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ജോര്‍ജ്. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. ഉമ്മന്‍ ചാണ്ടിക്കെതിരെ ജയിക്കില്ലെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിക്കാനോ വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിക്കാനോ ജോര്‍ജിന് സാധിക്കും. രണ്ടാമത് പറഞ്ഞത് സംഭവിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ തോല്‍വിയിലേക്ക് നയിക്കും. ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പുമാണ് ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം തടസ്സപ്പെടുത്തുന്നത്.

ജോസഫിനും എതിര്‍പ്പ്

ജോസഫിനും എതിര്‍പ്പ്

ജോര്‍ജ് വരുന്നതോടെ യുഡിഎഫിന്റെ കോട്ടയം ജില്ലയിലെ തന്നെ സീറ്റ് വിഭജനം മാറ്റേണ്ടി വരും. കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ജോര്‍ജ് വന്നാല്‍ പൂഞ്ഞാര്‍ സീറ്റ് അദ്ദേഹത്തിന് നല്‍കേണ്ടി വരും. മാണി സി കാപ്പന് പാലാ കൂടി നല്‍കുന്നതോടെ വലിയ നഷ്ടം ജോസഫിനാണ്. കൈയ്യിലിരുന്ന രണ്ട് സീറ്റ് അവര്‍ക്ക് നഷ്ടമാവും. കോണ്‍ഗ്രസാണെങ്കില്‍ അവരുടെ സീറ്റില്‍ വിട്ടുവീഴ്ച്ചയും ചെയ്യില്ല. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടെന്നാണ് ജോസഫിന്റെയും നിലപാട്.

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: pc geroge may create new alliance with christian groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X