കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിനെ പൂട്ടാന്‍ ജോസ്, ഇറങ്ങുന്നത് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, പാലായ്ക്ക് മറുപണി!!

Google Oneindia Malayalam News

കോട്ടയം: പാലായിലേക്ക് മത്സരിക്കാനുള്ള പിസി ജോര്‍ജിന്റെ നീക്കങ്ങളെ പൊളിക്കാന്‍ ജോസ് കെ മാണി. കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ പൂഞ്ഞാറില്‍ ഇറക്കാനാണ് ജോസ് കെ മാണിയുടെ പ്ലാന്‍. ജോസിന്റെ നീക്കം കടുത്തതായിരിക്കുമെന്ന് ഭയന്നാണ് ജോര്‍ജ് ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് ജോര്‍ജിന്റെ വരവിനെതിരെ ഉയരുന്നത്. എന്നാല്‍ പൂഞ്ഞാറില്‍ ജോസ് നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റ് ചില ലക്ഷ്യം കൂടിയുണ്ട്. അതിനെ ജോര്‍ജ് കരുതിയിരിക്കുന്നുണ്ട്.

പാലായ്ക്ക് മറുപണി

പാലായ്ക്ക് മറുപണി

പാലായില്‍ മത്സരിക്കാന്‍ പിസി ജോര്‍ജ് തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ഇത് ജോസിനെ വിരട്ടാനാണെന്ന് സൂചനയുണ്ട്. എന്നാല്‍ പൂഞ്ഞാറില്‍ കളി കാര്യമാക്കിയിരിക്കുകയാണ് ജോസ്. സെബാസ്റ്റിയന്‍ കുളത്തിങ്കലിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നത്. സെബാസ്റ്റിയന്‍ കഴിഞ്ഞ ദിവസം നടന്ന കായിക മത്സരത്തില്‍ പിസി ജോര്‍ജിനെ പരാജയപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നും, തിരഞ്ഞെടുപ്പിലായാലും കായിക മേഖലയിലായാലും വിജയിക്കുന്നതാണ് എല്ലാവരും ഓര്‍ത്തിരിക്കുകയെന്നും കളത്തിലങ്കല്‍ പറഞ്ഞിരുന്നു.

ഉറപ്പിക്കാന്‍ ജോര്‍ജ്

ഉറപ്പിക്കാന്‍ ജോര്‍ജ്

പൂഞ്ഞാറില്‍ ജയം ഉറപ്പിക്കാന്‍ എല്ലാ നീക്കങ്ങളും പിസി ജോര്‍ജ് നടത്തുന്നുണ്ട്. കത്തോലിക്കാ സഭ ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബിഷപ്പുമാര്‍ ഒന്നടങ്കം കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് ഇതോടെ വഴങ്ങേണ്ടി വരുമെന്നാണ് സൂചന. ജനപക്ഷത്തെ മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം യുഡിഎഫ് പിന്തുണയില്ലാതെ മത്സരിച്ചാല്‍ തോല്‍വി നേരിടുമെന്ന ഭയം ജോര്‍ജിനുണ്ട്.

പാലായില്‍ മത്സരിക്കും

പാലായില്‍ മത്സരിക്കും

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നിട്ടില്ലെങ്കില്‍ പാലായില്‍ മത്സരിക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന് വേണ്ടി പാലായില്‍ താന്‍ മത്സരിക്കാനും തയ്യാറാണ്. മാന്യമായ പരിഗണന തന്നാല്‍ മാത്രമേ യുഡിഎഫിനൊപ്പം നില്‍ക്കൂ. പൂഞ്ഞാറിന് പുറമേ പാലായും കാഞ്ഞിരപ്പള്ളിയും ആവശ്യപ്പെടും. യുഡിഎഫ് നേതാക്കള്‍ തന്നെയാണ് ജനപക്ഷം മുന്നണിയിലേക്ക് വരണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. യുഡിഎഫ് നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി ധാരണ

കോണ്‍ഗ്രസുമായി ധാരണ

കോണ്‍ഗ്രസുമായി ചില ധാരണകളുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. ഇത് യുഡിഎഫില്‍ അറിയിച്ചതാണ്. അനാവശ്യമായ അവകാശവാദത്തിനില്ല. സീറ്റിന്റെ എണ്ണമൊന്നും പ്രശ്‌നമില്ല. എത്ര സീറ്റ് എന്നത് യുഡിഎഫ് തീരുമാനിക്കട്ടെ. യുഡിഎഫിന് കരുത്ത് പകരുന്ന ഒരു പ്രസ്ഥാനം ജനപക്ഷം തന്നെയാണ്. പൂഞ്ഞാര്‍ സീറ്റ് ഒരാള്‍ക്കും വിട്ടുകൊടുക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഔദാര്യമില്ലാതെ, ജനങ്ങളുടെ ഔദാര്യം കൊണ്ട് മാത്രം ജനപക്ഷത്തിന് കിട്ടിയ സീറ്റാണ് പൂഞ്ഞാറെന്നും ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാര്‍ വിട്ടുകൊടുക്കില്ല

പൂഞ്ഞാര്‍ വിട്ടുകൊടുക്കില്ല

യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും അങ്ങനെ സകലമാന മുന്നണികളും എന്നെ എതിര്‍ത്തിട്ടും 28000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ ജയിച്ചു. ആ എംഎല്‍എ സ്ഥാനം ജനങ്ങള്‍ ജനങ്ങള്‍ നല്‍കിയതാണ്. പൂഞ്ഞാറില്‍ ചര്‍ച്ചയില്ല. ബാക്കി ഏത് സീറ്റ് ആണെന്നാണ് ചര്‍ച്ച. താന്‍ കൂടി വിജയിപ്പിച്ച ഒരാളാണ് മാണി സി കാപ്പന്‍. ഇടതാണോ വലതാണോ എന്ന് കാപ്പന്‍ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അദ്ദേഹം കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ട്. സൂക്ഷിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. കാപ്പന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണ് അതെന്നും ജോര്‍ജ് വ്യക്തമാക്കി.

പാല പ്രധാനം

പാല പ്രധാനം

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ പാലാ നിയോജക മണ്ഡലത്തിലാണ് ഉള്ളത്. പിന്നെ കാഞ്ഞരിപ്പള്ളിയില്‍ എലിക്കുളം, പുതുപ്പള്ളിയില്‍ ഒരു പഞ്ചായത്തും വന്നിട്ടുണ്ട്. പൂഞ്ഞാറില്‍ നിന്ന് താന്‍ ജയിച്ച അതേ മാനദണ്ഡത്തില്‍ പാലായിലും ജയിക്കാനാവും. പാലാ സീറ്റിന് വലിയ പ്രാധാന്യം ഞാന്‍ നല്‍കുന്നുണ്ട്. കാപ്പന്‍ വരികയാണെങ്കില്‍ പാലായ്ക്ക് പകരം കാഞ്ഞിരപ്പള്ളി മതി. ഇതില്‍ ഒരെണ്ണം നിര്‍ബന്ധമായും വേണ്ട സീറ്റാണെന്നും ജോര്‍ജ് പറഞ്ഞു.

76 സീറ്റ് നേടും

76 സീറ്റ് നേടും

യുഡിഎഫ് 76 സീറ്റുകള്‍ നേടി ഇത്തവണ അധികാരത്തിലെത്തും. പാലായില്‍ ജോസ് നില്‍ക്കുകയാണെങ്കില്‍ ഞാനും മത്സരിക്കാന്‍ റെഡിയാണ്. ജോസിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ കാണിച്ച് തരാം. ജോസാണ് വരുന്നതെങ്കില്‍ പാലായില്‍ താന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിക്കാം. അതേസമയം മുന്നണിയിലേക്ക് വരാന്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളാണ് ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ യുഡിഎഫിനെ കുറിച്ച് സംശയമുണ്ട്. അത് മാറ്റാന്‍ തനിക്കാവുമെന്നും ജോര്‍ജ് പറഞ്ഞു.

കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

ജോര്‍ജിനെ മുന്നണിയിലെടുക്കാനാവില്ലെന്ന് ഈരാറ്റുപേട്ട മണ്ഡലം യുഡിഎഫ് കമ്മിറ്റി പറയുന്നു. 2016ല്‍ യുഡിഎഫിന് ലഭിച്ചേക്കാവുന്ന തുടര്‍ ഭരണം ഇല്ലാതാക്കിയത് ജോര്‍ജിന്റെ അനാവശ്യ ആരോപണങ്ങളാണെന്ന് ഇവര്‍ പറയുന്നു. ബിജെപിയുമായി ജോര്‍ജ് സഹകരിച്ചു. പണത്തിന്റെ ബലത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാന്‍ പിസി ജോര്‍ജ് ശ്രമിക്കുകയാണെന്നും ഈരാറ്റുപേട്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിമര്‍ശിച്ചു. നേരത്തെ ജോര്‍ജ് വന്നാല്‍ കൂട്ടരാജി ഉറപ്പാണെന്നും ഈ കമ്മിറ്റിയിലെ നേതാക്കള്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021: pc george may face sebastian kulathingal in poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X