• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാഞ്ഞിരപള്ളിയും പൂഞ്ഞാറും അടക്കം നാലിടത്ത് ജോര്‍ജിന്റെ ജനപക്ഷം മത്സരിക്കും, കോണ്‍ഗ്രസ് വീഴും!!

കോട്ടയം: കോണ്‍ഗ്രസിന് നല്‍കിയ അന്ത്യശാസന തീരുന്ന സാഹചര്യത്തില്‍ കിടിലന്‍ രാഷ്ട്രീയ നീക്കത്തിന് പിസി ജോര്‍ജ് ഒരുങ്ങുന്നു. സഭാ നേതൃത്വം അടക്കം ജോര്‍ജിനൊപ്പമുണ്ട് സഭ നിര്‍ദേശിക്കുന്ന പൊതുസമ്മതരെ കോണ്‍ഗ്രസിനെതിരെ അണിനിരത്താനാണ് ജോര്‍ജിന്റെ നീക്കം. ഒരുപക്ഷേ താന്‍ പാലായില്‍ വരെ മത്സരിച്ചേക്കുമെന്ന സൂചനയും ജോര്‍ജ് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കുന്ന നീക്കമാണ് ജോര്‍ജ് നടത്തുന്നത്. സിപിഎമ്മിന് ഇത് കൊണ്ട് നല്ല നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

പൂഞ്ഞാര്‍ പുലി കലിപ്പില്‍

പൂഞ്ഞാര്‍ പുലി കലിപ്പില്‍

കോണ്‍ഗ്രസ് തന്നെ മുന്നണിയിലെടുക്കാത്തതില്‍ പൂഞ്ഞാര്‍ പുലിയായ ജോര്‍ജ് കടുത്ത ദേഷ്യത്തിലാണ്. യുഡിഎഫിന് ജോര്‍ജ് അനുവദിച്ച സമയപരിധി നാളെ കഴിയുകയാണ്. എന്നാല്‍ ഇതുവരെ വ്യക്തമായ മറുപടി കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. ഘടകക്ഷിയാക്കാന്‍ തയ്യാറല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജോര്‍ജ് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഞായറാഴ്ച്ച ജോര്‍ജ് ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കും. അങ്ങനെയെങ്കില്‍ മലയോര മേഖലയിലെ ചെറുപാര്‍ട്ടികളെ ചേര്‍ത്തുകൊണ്ടുള്ള സഖ്യമായിരിക്കും ഇത്.

സൗഹൃദസംഭാഷണത്തില്‍ മാത്രം

സൗഹൃദസംഭാഷണത്തില്‍ മാത്രം

കോണ്‍ഗ്രസ് നേതാക്കള്‍ സൗഹൃദ സംഭാഷണത്തില്‍ ഒപ്പം നിര്‍ത്താമെന്ന് പറയുന്നുണ്ടെന്ന് ജോര്‍ജ് പറയുന്നു. എന്നാല്‍ പ്രവൃത്തിയില്‍ അത് കാണാനില്ല. അന്ത്യശാസനം നല്‍കിയിട്ടും യുഡിഎഫിന് കുലുക്കമില്ല. അതേസമയം ഘടകകക്ഷിയാക്കുന്നതില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് ജോര്‍ജ് പറയുന്നു. യുഡിഎഫ് കൈവിട്ടാല്‍ മറ്റ് സാധ്യതകളും ജോര്‍ജഡ് ഉറപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയിലേക്കും ഇടതുമുന്നണിയിലേക്കും ഇല്ലെന്ന് ഉറപ്പാണ്. ഒറ്റയ്ക്ക് പോരാടാനാണ് ജോര്‍ജ് തല്‍ക്കാലം തീരുമാനിച്ചിരിക്കുന്നത്.

പത്തിലധികം മണ്ഡലങ്ങള്‍

പത്തിലധികം മണ്ഡലങ്ങള്‍

പൂഞ്ഞാറിന് പുറമേ പത്തിലധികം സീറ്റുകളില്‍ കുറയാത്ത കരുത്ത് ജനപക്ഷത്തിനുണ്ടെന്ന് ജോര്‍ജ് പറയുന്നു. മധ്യകേരളത്തിലെ പത്ത് സീറ്റുകളാണ് ജനപക്ഷം ലക്ഷ്യമിടുന്നത്. അതേസമയം പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാന്‍ സാധ്യത ശക്തമാണ്. പാര്‍ട്ടിക്കുള്ളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്. പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. നേരത്തെ ഷോണ്‍ പാലാ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകള്‍ അടങ്ങുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്.

കോണ്‍ഗ്രസിനെ പൊളിക്കും

കോണ്‍ഗ്രസിനെ പൊളിക്കും

കോണ്‍ഗ്രസിന് കടുത്ത ഭീഷണിയാവും ജോര്‍ജ് എന്ന് ഉറപ്പാണ്. ഷോണ്‍ ജോര്‍ജ് പാലായിലെത്തിയാല്‍ യുഡിഎഫ് വോട്ടുകള്‍ വലിയ തോതില്‍ തന്നെ ചോരാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ മാണി സി കാപ്പന്‍ യുഡിഎഫുമായും കോണ്‍ഗ്രസുമായും ഇടയാന്‍ സാധ്യത കൂടുതലാണ്. കാഞ്ഞിരപ്പള്ളി, റാന്നി, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങും. ഇതെല്ലാം കോണ്‍ഗ്രസ് പ്രതീക്ഷയുള്ള മണ്ഡലമാണ്. ജോര്‍ജ് വരുന്നതോടെ വോട്ട് ഭിന്നിക്കും. അതോടെ തോല്‍വി ഉറപ്പാണെന്ന് സംസ്ഥാന നേതൃത്വം ഭയപ്പെടുന്നു.

പ്രശ്‌നം എ ഗ്രൂപ്പ്

പ്രശ്‌നം എ ഗ്രൂപ്പ്

എ ഗ്രൂപ്പ് കഴിഞ്ഞ ദിവസം കൂടി ജോര്‍ജിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ യുഡിഎഫ് നേതൃത്വം ജോര്‍ജ് എത്തുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ്. പൂഞ്ഞാറിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെയും മുസ്ലീം ലീഗിന്റെയും എതിര്‍പ്പാണ് ജോര്‍ജിന് മുന്നണിപ്രവേശന തടസ്സമായി നില്‍ക്കുന്നത്. ചെന്നിത്തലയ്ക്ക് മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിലും ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ജോര്‍ജിനെ മുന്നണിയിലെടുത്താന്‍ കോട്ടയത്തെ മൊത്തം വിജയസാധ്യതയെ തന്നെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ജോസഫ് മുന്നണി വിടുമോ?

ജോസഫ് മുന്നണി വിടുമോ?

ജോസഫ് 12 സീറ്റ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ജോസഫ് വിഭാഗം തള്ളിയിരിക്കുകയാണ്. പരമാവധി ഒമ്പത് സീറ്റാണ് നല്‍കുക. ഇക്കാര്യം ഔദ്യോഗികമായി തന്നെ ജോസഫിനെ കോണ്‍ഗ്രസ് അറിയിച്ചു. 2016ല്‍ കേരള കോണ്‍ഗ്രസ് സംയുക്തമായി 15 സീറ്റിലാണ് മത്സരിച്ചത്. കോട്ടയത്താണ് തര്‍ക്കമുള്ളത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ ജോസഫ് ആവശ്യപ്പെടുന്നു. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ മുന്നണി വിടാന്‍ വരെ ജോസഫ് നീക്കം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് വഴങ്ങില്ല

കോണ്‍ഗ്രസ് വഴങ്ങില്ല

ഇല്ലാത്ത കരുത്ത് കാണിച്ച് സീറ്റ് നേടുന്ന ജോസഫിന്റെ തന്ത്രം അംഗീകരിക്കേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പാലായും ആലത്തൂര്‍,തളിപ്പറമ്പ് സീറ്റുകളുമാണ് വിട്ടുകൊടുക്കാന്‍ ജോസഫ് തയ്യാറുള്ളത്. പൂഞ്ഞാറിലെ പിസി ജോര്‍ജിനെ പരിഗണിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പും കോണ്‍ഗ്രസിന് നല്‍കാനായിട്ടില്ല. തൊടുപുഴ, ഇടുക്കി, കുട്ടനാട്, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട, ഒപ്പം കോട്ടയത്ത് മൂന്ന് സീറ്റുമാണ് കോണ്‍ഗ്രസ് നല്‍കുന്ന ഓഫര്‍. സീറ്റില്ലെങ്കില്‍ പൊട്ടിത്തെറിക്ക് പാര്‍ട്ടിയില്‍ സാധ്യതയുണ്ട്. സീറ്റ് മോഹിച്ച് പാര്‍ട്ടിയിലേക്ക് വന്നവരാണ് പ്രശ്‌നക്കാര്‍. ജോസിന് രണ്ടില അടക്കം കിട്ടിയതിനാല്‍ എല്ലാവരും ജോസഫിനെ കൈവിടാന് സാധ്യത കൂടുതലാണ്.

cmsvideo
  ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

  English summary
  kerala assembly election 2021: pc george may gave tough competition to congress in kottayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X