കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിനെ ബിജെപിക്ക് വേണ്ടേ..; വിജയിച്ചാലും മുന്നണിയില്‍ തുടരുമോയെന്നതില്‍ ആശങ്ക

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ കയറിപ്പറ്റാനുള്ള വലിശ പരിശ്രമങ്ങളായിരുന്നു പിസി ജോര്‍ജ് നടത്തിയത്. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് പോയതോടെ കോട്ടയത്തെ സ്വാധീനം നിലനിര്‍ത്താന്‍ പിസി ജോര്‍ജ് അടക്കമുള്ളവുരെ മുന്നണിയിലേക്ക് എടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക ഘടകവും ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവരും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെ പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം അടയുകയായിരുന്നു. ഇതോടെയാണ് എന്‍ഡിഎ പ്രവേശനത്തിനുള്ള നീക്കം പിസി ജോര്‍ജ് ശക്തമാക്കിയത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍

യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെ കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു പിസി ജോര്‍ജ് നടത്തിയത്. തനിക്കെതിരെ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഇനിയും പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ പല വെളിപ്പെടുത്തലും നടത്തുമെന്നാണ് പിസി ജോര്‍ജിന്‍റെ ഭീഷണി. ഇതോടൊപ്പം തന്നെയാണ് എന്‍ഡിഎ പ്രവേശനത്തിനുള്ള ചര്‍ച്ചകളും നടക്കുന്നത്.

പൂഞ്ഞാറിലെ വിജയം

പൂഞ്ഞാറിലെ വിജയം

2016 ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചതിന് ശേഷം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് എന്‍ഡിഎയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി പ്രചരണ രംഗത്തും ഉണ്ടായിരുന്ന പിസി ജോര്‍ജ് നിയമസഭയില്‍ ബിജെപിയുടെ ഏക അംഗമായ ഓ രാജഗോപാലിന് ഒപ്പം ഒരു ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചു.

Recommended Video

cmsvideo
കേരളം; പൂഞ്ഞാറിൽ ഒറ്റയാൻ പോരാട്ടത്തിന് ഒരുങ്ങി പി. സി. ജോർജ്
പിസി ജോര്‍ജും എന്‍ഡിഎയും

പിസി ജോര്‍ജും എന്‍ഡിഎയും

എന്നാല്‍ പിസി ജോര്‍ജിന്‍റെ ഈ ബിജെപി ബാന്ധവം അധികനാള്‍ നീണ്ടു നിന്നില്ല. ബിജെപിക്കെതിരേയും എന്‍ഡിഎയ്ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പിസി ജോര്‍ജ് മുന്നണി വിട്ടു. വീണ്ടും സ്വതന്ത്രനായി തുടര്‍ന്ന പിസി ജോര്‍ജ് ജോസ് കെ മാണിയും കൂട്ടരും യുഡിഎഫ് വിട്ട സാഹചര്യത്തിലായിരുന്നു യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കം ആരംഭിച്ചത്.

പൂഞ്ഞാറില്‍ സ്വതന്ത്രന്‍

പൂഞ്ഞാറില്‍ സ്വതന്ത്രന്‍

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കളുമായും മുസ്ലിം ലീഗ് പോലുള്ള ഘടകക്ഷികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം എന്ന വാഗ്ദാനം മാത്രമാണ് മുന്നണി തനിക്ക് നല്‍കിയതെന്നാണ് പിസി ജോര്‍ജ് പറയുന്നു. ഇത് വേണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മുന്നില്‍ എന്‍ഡിഎ

മുന്നില്‍ എന്‍ഡിഎ

പിസി ജോര്‍ജിനെ അടുപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ എല്‍ഡിഎഫിന് പിന്നാലെ യുഡിഎഫും കയ്യൊഴിഞ്ഞതോടെ പിന്നീട് പിസി ജോര്‍ജിന് മുന്നിലുള്ള സാധ്യത ബിജെപി നയിക്കുന്ന എന്‍ഡിഎ ആണ്. പിസി ജോര്‍ജിനെ മുന്നണിയില്‍ പ്രവേശിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്കും താല്‍പര്യം ഉണ്ടായി. ബിജെപി വോട്ടുകള്‍ ലഭിക്കുന്നതോടെ പൂഞ്ഞാറില്‍ വിജയിക്കാമെന്ന പ്രതീക്ഷ പിസി ജോര്‍ജിലും ഉടലെടുത്തു.

പിസി തോമസും പിസി ജോര്‍ജും

പിസി തോമസും പിസി ജോര്‍ജും


ഇതോടെ ബിജെപി നേതാക്കളുമായും എന്‍ഡിഎ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസുമായും വിഷയത്തില്‍ ചര്‍ച്ച നടന്നു. പിസി ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നെന്ന് പിസി തോമസും വ്യക്തമാക്കി. പൂഞ്ഞാറിന് പുറമെ മറ്റൊരു സീറ്റ് കൂടി കോട്ടയത്ത് പിസി ജോര്‍ജിന് നല്‍കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

വിജയയാത്രയില്‍ കയറാന്‍ പിസി

വിജയയാത്രയില്‍ കയറാന്‍ പിസി

ഇതോടെ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കോട്ടയത്ത് എത്തുമ്പോള്‍ പിസി ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമാവുമെന്ന വിലയിരുത്തലും ഉണ്ടായി. എന്നാല്‍ വിജയയാത്ര കഴിഞ്ഞ ദിവസം കോട്ടയം പിന്നിട്ടെങ്കിലും പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. ഇതോടെ മുന്നണി പ്രവേശനത്തിനായി പിസി ജോര്‍ജിന് ഇനിയും കാത്തിരിക്കേണ്ടി വരും.

കെ സുരേന്ദ്രന്‍ പറഞ്ഞത്

കെ സുരേന്ദ്രന്‍ പറഞ്ഞത്

പിസി ജോർജ്ജുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുന്നണി പ്രവേശത്തിൽ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബിജെപിയിലെ ഒരു വിഭാഗത്തിന് പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് വലിയ താല്‍പര്യമില്ലെന്നാണ് സൂചന. ഒരു തവണ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുന്നണി വിട്ട് പോയ സാഹചര്യമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പിസി ജോര്‍ജിനെ വിജയിപ്പിച്ചാലും

പിസി ജോര്‍ജിനെ വിജയിപ്പിച്ചാലും

പാര്‍ട്ടി വോട്ടുകള്‍ നല്‍കി പിസി ജോര്‍ജിനെ വിജയിപ്പിച്ചാല്‍ തന്നെ അദ്ദേഹം മുന്നണിയില്‍ തുടരുമോയെന്ന ആശങ്കയും ബിജെപിയിലുണ്ട്. യുഡിഎഫിന് അധികാരം ലഭിക്കുന്ന സാഹചര്യമോ അല്ലെങ്കില്‍ തൂക്കുസഭ ഉണ്ടാവുകയോ ചെയ്താല്‍ പിസി ജോര്‍ജ് എന്‍ഡിഎയെ കൈവിട്ടേക്കാമെന്നും അദ്ദേഹത്തിന്‍റെ നേട്ടത്തിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ മുന്നണി പ്രവേശനത്തിന് കോപ്പ് കൂട്ടുന്നതുമെന്നും ബിജെപിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

കാഞ്ഞിരപ്പള്ളി കൊടുക്കണോ

കാഞ്ഞിരപ്പള്ളി കൊടുക്കണോ

പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയും കൂടി കൊടുക്കണമോയെന്ന കാര്യത്തിലും ബിജെപിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉണ്ട്. കോട്ടയത്തെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് അടുത്ത് വോട്ടുകള്‍ മണ്ഡലത്തില്‍ എന്‍ഡിഎ​ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റ് ജനപക്ഷത്തിന് വിട്ടുകൊടുക്കുന്നതില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നത്.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

English summary
kerala assembly election 2021; PC George mla's entry into NDA;BJP did not take a decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X