കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാറില്‍ ആരേയും നിര്‍ദേശിക്കാതെ ഹൈക്കമാന്‍ഡ് സര്‍വേ; ലക്ഷ്യം പിസി ജോര്‍ജ്, അല്ലെങ്കില്‍ ജോസഫോ

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സീറ്റുകളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിയോഗിച്ച ഏജന്‍സികള്‍ കഴിഞ്ഞ ദിവസത്തോടെ എഐസിസിക്ക് പട്ടിക കൈമാറിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 100 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവേണ്ടവരുടെ പേരുകളാണ് സര്‍വേ ഏജന്‍സികള്‍ ഹൈക്കമാന്‍ഡിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ശ്രദ്ധേയമായ മറ്റ് ചില കാര്യങ്ങളും പട്ടികയിലുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ഏജന്‍സികളുടെ പട്ടിക

ഏജന്‍സികളുടെ പട്ടിക

ഘടകക്ഷികള്‍ സ്ഥിരമായി മത്സരിക്കുന്ന സീറ്റുകള്‍ ഒഴിവാക്കിയാണ് സര്‍വേ ഏജന്‍സികള്‍ പട്ടിക സമര്‍പ്പിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിങ്ങനെ മുന്നണി വിട്ടുപോയ കക്ഷികള്‍ മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്‍റ പട്ടികയില്‍ പെടുത്തിയാണ് സര്‍വേ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുള്ളതാണ് പ്രധാന കാര്യം.

പിസി ജോര്‍ജിന്‍റെ ശ്രമം

പിസി ജോര്‍ജിന്‍റെ ശ്രമം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ കയറിക്കൂടാനുള്ള ശ്രമം പിസി ജോര്‍ജ് ആരംഭിച്ചിരുന്നു. എന്നാല്‍ യുഡിഎഫിനുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് പിസി ജോര്‍ജിന് എതിരെ ഉയര്‍ന്നു വന്നത്. പ്രാദേശികമായ പല വിഷയങ്ങളിലും പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ്യമായ സമരത്തിലുമാണ്. ഇതിന് പുറമെ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ നിലപാടും പിസി ജോര്‍ജിന് എതിരിയിരുന്നു.

ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍

ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍

കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാന കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരമാര്‍ശങ്ങളായിരുന്നു എ ഗ്രൂപ്പിന്‍റെ എതിര്‍പ്പിന്‍റെ കാരണം. സര്‍ക്കാറിന് അധികാരം നഷ്ടപ്പെടുന്നതില്‍ ഇത് പ്രധാന ഘടകമായെന്നും വിശ്വസിക്കപ്പെടുന്നു. പിസി ജോര്‍ജ് അടുത്തിടെയായി നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ മുസ്ലിം ലീഗും ഇദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

പൂര്‍ണ്ണമായി അടഞ്ഞു

പൂര്‍ണ്ണമായി അടഞ്ഞു

യുഡിഎഫിലേക്ക് പോവാന്‍ സന്നദ്ധമാണെന്നും ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നും ഒരിടയ്ക്ക് പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും അവസാനമായി തന്‍റെ യുഡിഎഫ് പ്രവേശനത്തിന് ഉമ്മന്‍ചാണ്ടി തടസ്സം നില്‍ക്കുന്നുവെന്ന ആരോപണവുമായാണ് പിസി ജോര്‍ജ് രംഗത്ത് എത്തിയത്. ഇതോടെ അദ്ദേഹത്തിന്‍റെ യുഡിഎഫ് പ്രവേശന സാധ്യത പൂര്‍ണ്ണമായി അടഞ്ഞെന്നും വിലയിരത്തപ്പെട്ടു.

പൂഞ്ഞാറില്‍ മത്സരിക്കും

പൂഞ്ഞാറില്‍ മത്സരിക്കും

എന്നാല്‍ സര്‍വേ ഏജന്‍സികള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച പട്ടികയില്‍ പൂഞ്ഞാറില്‍ നിന്നും ആരേയും നിര്‍ദേശിച്ചില്ലെന്ന വിവവരം പുറത്ത് വന്നതോടെ സീറ്റിന്‍റെ കാര്യത്തില്‍ വീണ്ടും ആകാംക്ഷയേറി. സീറ്റ് പിസി ജോര്‍ജിന് തന്നെ കൊടുക്കുമോയെന്നാണ് ഇതോടെ പ്രദേശിക നേതൃത്വത്തിന്‍റെ ആശങ്ക. മുന്നണിയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിലും യുഡിഎഫ് സ്വതന്ത്രനായി പിസി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന അഭ്യൂഹത്തിനും ഇതോടെ ശക്തിയേറി.

ജോസഫ് വിഭാഗവും

ജോസഫ് വിഭാഗവും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പൂഞ്ഞാര്‍ സീറ്റിനായി സമ്മര്‍ദ്ദം നടത്തുന്നുണ്ട്. ഇനി അവര്‍ക്ക് കൈമാറാനാണോ പൂഞ്ഞാര്‍ ഒഴിവാക്കിയതെന്നും വ്യക്തമല്ല. എന്നാല്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് തന്നെ സീറ്റ് ഏറ്റെടുക്കുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതീക്ഷ. സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള ചില നേതാക്കളും രംഗത്തുണ്ട്.

ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മന്‍

ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മന്‍

അതേസമയം, കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും സര്‍വേ ഏജന്‍സികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മന്‍, കാഞ്ഞിരപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കാണ് പരിഗണന. എന്നാല്‍ സീറ്റ് വിട്ടുനല്‍കാന്‍ ഒരു കാരണവശാലും തയ്യാറല്ലെന്നാണ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.

കല്‍പ്പറ്റ മണ്ഡലത്തില്‍

കല്‍പ്പറ്റ മണ്ഡലത്തില്‍

അതേസമയം, ഇത്തവണ മത്സരിത്തിന് ഇല്ലെന്ന വ്യക്തമാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനും സര്‍വെ ഏജന്‍സിയുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കല്‍പ്പറ്റ മണ്ഡലത്തിലാണ് അദ്ദേഹത്തിന്‍റെ പേരിന് മുന്‍ഗണന. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, ഹരിപ്പാട് രമേശ് ചെന്നിത്തല, പറവൂര്‍ വിഡി സതീശന്‍, പാലക്കാട് ഷാഫി പറമ്പില്‍ എന്നിങ്ങനെ എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബിന്ദു കൃഷ്ണയില്ല

ബിന്ദു കൃഷ്ണയില്ല

കൊല്ലം മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിക്കുന്ന ബിന്ദു കൃഷ്ണ പട്ടികയില്‍ ഇടം പിടിച്ചില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കൊല്ലത്ത് അഡ്വ ബേബിസണ്‍റെ പേരിനാണ് സര്‍വേ ഏജന്‍സികള്‍ മുന്‍ഗണന നല്‍കിയത്. മറ്റൊരു മണ്ഡലമായ ചാത്തന്നുരില്‍ നെടുങ്ങോലം രഘു, പുനലൂരില്‍ ജ്യോതികുമാര്‍ ചാമക്കാല എന്നിവരുടെ പേരാണ് പട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മുവാറ്റുപുഴയും കോഴിക്കോട് നോര്‍ത്തും

മുവാറ്റുപുഴയും കോഴിക്കോട് നോര്‍ത്തും

മുസ്ലിം ലീഗ് ചോദിക്കുന്ന പേരാമ്പ്രയില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ​എം അഭിജിത്തിന്‍റെ പേരാണ് പട്ടികയില്‍ ഉള്ളത്. അഭിജിത്തിന്‍റെ പേര് പറഞ്ഞ് കേട്ടിരുന്ന കോഴിക്കോട് നോര്‍ത്തില്‍ വിദ്യ ബാലകൃഷ്ണന്‍റെ പേരാണ് പട്ടികയിലുള്ളത്. മുവാറ്റുപുഴയില്‍ ജോസഫ് വാഴക്കന്‍, റാന്നി റിങ്കു ചെറിയാന്‍, കോന്നി പഴകുളം ശിവദാസ് എന്നിവരുടെ പേരുകളും പറയുന്നു.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
kerala assembly election 2021: PC George mla's Poonjar removed from Highcommand Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X