• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജ് യുഡിഎഫില്‍ എത്തും, കോട്ടയം പിടിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്, ചര്‍ച്ച രണ്ടിടത്ത്!!

കോട്ടയം: പിസി ജോര്‍ജ് യുഡിഎഫിലേക്ക് വരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനമുണ്ടാകില്ലെന്ന് നേരത്തെ തന്നെ ജോര്‍ജ് പറഞ്ഞതാണ്. പക്ഷേ ക്രിസ്ത്യന്‍ സഭകളെ മുന്നില്‍ നിര്‍ത്തി ജോര്‍ജ് പയറ്റുന്ന തന്ത്രത്തില്‍ കോണ്‍ഗ്രസ് വീണിരിക്കുകയാണ്. ജോര്‍ജിന്റെ മുന്നണി പ്രവേശനം ഈ മാസം അവസാനമോ അതല്ലെങ്കില്‍ ഫെബ്രുവരി ആദ്യമോ ഉണ്ടാവും. രമേശ് ചെന്നിത്തല കേരള യാത്രയ്ക്ക് ഇറങ്ങുന്നത് കൊണ്ട് പരമാവധി ചെറുകക്ഷികളെ ഒപ്പം കൂട്ടാനാണ് തീരുമാനം.

യുഡിഎഫിന് അകലം

യുഡിഎഫിന് അകലം

പിസി ജോര്‍ജിനോട് യുഡിഎഫ് തല്‍ക്കാലം അകലം പാലിച്ചിരിക്കുകയാണ്. അതിന് പ്രധാന കാരണം ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയാണ്. ജോര്‍ജിനെ ഒപ്പം കൂട്ടിയാല്‍ മുസ്ലീങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മുസ്ലീം ലീഗ് പക്ഷേ ജോര്‍ജിനെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്ലീം വിഭാഗത്തിലെ മറ്റ് മതസംഘടനകള്‍ ജോര്‍ജിന് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ല. അവസരത്തിനൊത്ത് അദ്ദേഹം മാറുന്നു എന്ന അഭിപ്രായവും ഉണ്ട്.

കോട്ടയത്ത് ആവശ്യം

കോട്ടയത്ത് ആവശ്യം

കോട്ടയം പിടിക്കുക ഇത്തവണ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. കുറച്ചധികം കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് പ്രധാന കാരണം. ജോസ് കെ മാണി പോയത് ഏറ്റവും വലിയ തിരിച്ചടിയായി. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ അടക്കം കോണ്‍ഗ്രസ് തരിപ്പണമായി. ജോര്‍ജ് കൂടെയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ല എന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. എ ഗ്രൂപ്പിനാണ് ജോര്‍ജ് വരുന്നതില്‍ എതിര്‍പ്പുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫിലേക്ക് വരാന്‍ ജോര്‍ജ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അത് ഇല്ലാതാക്കിയത് എ ഗ്രൂപ്പാണ്.

ഒന്നില്‍ ഒതുങ്ങില്ല

ഒന്നില്‍ ഒതുങ്ങില്ല

പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം നല്‍കി അനുനയിപ്പിക്കുക എന്ന തന്ത്രം ഇത്തവണ നടക്കില്ല. കാരണം ജോര്‍ജിന് കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് അറിയാം. മുന്നണിയില്‍ എടുത്തില്ലെങ്കില്‍ അഞ്ചിടത്ത് ജോര്‍ജ് മത്സരിക്കും. കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്യും. പൂഞ്ഞാറിന് പുറമേ ഒരു സീറ്റ് കൂടുതലായി നല്‍കും. മുന്നണിയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെങ്കിലും സീനിയര്‍ നേതാക്കള്‍ രഹസ്യമായി ജോര്‍ജിനെ കാണുന്നുണ്ട്. ഉമ്മന്‍ ചാണ്ടി തല്‍ക്കാലം ജോര്‍ജിനെ പിണക്കേണ്ട എന്ന നിലപാടിലാണ്. രണ്ട് സീറ്റുകളിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.

അഞ്ച് സീറ്റ് കിട്ടില്ല

അഞ്ച് സീറ്റ് കിട്ടില്ല

ജോര്‍ജ് ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പാലാ, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട, പേരാമ്പ്ര, എന്നിവയാണ് പൂഞ്ഞാറിന് പുറമേ ജോര്‍ജ് ആവശ്യപ്പെട്ടത്. ഇതില്‍ മാണി സി കാപ്പന്‍ വന്നില്ലെങ്കില്‍ പാലാ ജോര്‍ജിന് തന്നെ കിട്ടും. കാപ്പന്‍ വരുമെന്ന് ഉറപ്പായിട്ടില്ല. ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. നേരത്തെ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ഷോണ്‍ ജയിച്ചത് എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് സീറ്റും എട്ട് ഗ്രാമപഞ്ചായത്ത് സീറ്റുകളും ജനപക്ഷം സ്വന്തമാക്കി.

എതിര്‍പ്പുകള്‍ കുറയുന്നു

എതിര്‍പ്പുകള്‍ കുറയുന്നു

പ്രാദേശിക നേതൃത്വം ജോര്‍ജിനെ എതിര്‍ക്കുന്നുണ്ടെങ്കിലും, ഇത് കുറഞ്ഞ് വരികയാണ്. കോട്ടയം ഡിസിസി തല്‍ക്കാലം ജോര്‍ജിനെതിരെ നിശബ്ദത പാലിച്ചിരിക്കുകയാണ്. ജനാധിപത്യ ചേരിയിലുള്ള എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുകയാണ് വേണ്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ മണ്ഡലങ്ങളില്‍ കരുത്ത് അറിയിക്കാനാണ് ജനപക്ഷം ശ്രമിക്കുന്നത്. അത് കോണ്‍ഗ്രസിന് വെല്ലുവിളിയാവും. ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തിറങ്ങിയാല്‍ ജോര്‍ജ് പെട്ടെന്ന് തന്നെ യുഡിഎഫിലെത്തും. കുറച്ച് വൈകിയാലും തിരഞ്ഞെടുപ്പിന് മുമ്പ് അതുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നു.

ജോസഫിന്റെ എതിര്‍പ്പ്

ജോസഫിന്റെ എതിര്‍പ്പ്

പിജെ ജോസഫ് ജോര്‍ജിന്റെ വരവിനെ എതിര്‍ക്കുന്നുണ്ട്. പേരാമ്പ്ര സീറ്റില്‍ ജോര്‍ജ് അവകാശവാദമുന്നയിച്ചതാണ് ജോസഫ് പ്രശ്‌നമായി കാണുന്നത്. ഒപ്പം പാലായിലും ജോര്‍ജിന് കണ്ണുണ്ട്. ഇത് രണ്ടും ജോസഫ് മത്സരിക്കാന്‍ വെച്ചിരിക്കുന്ന മണ്ഡലങ്ങളാണ്. എന്നാല്‍ ജോര്‍ജിനെ ഘടകക്ഷിയായി ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ലെന്ന് ജോസഫ് പറയുന്നു. ജോര്‍ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും, ഇതിനെ എതിര്‍ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. ജോര്‍ജുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ പറഞ്ഞിരുന്നു.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

ജോര്‍ജിന് പൂഞ്ഞാര്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. പിന്നെ ഏത് സീറ്റ് നല്‍കുമെന്നാണ് ചോദ്യം. കോട്ടയത്ത് തന്നെ ഒരു സീറ്റ് കൂടി നല്‍കാനാണ് ജോര്‍ജ് താല്‍പര്യം കാണിക്കുന്നത്. ആവേശത്തിന് പാലാ ചോദിച്ചെങ്കിലും ഇവിടെ ജയസാധ്യതയുണ്ടോ എന്ന് ജോര്‍ജ് പരിശോധിക്കും. നിലവില്‍ ജോസിനെതിര ശക്തമായ വികാരം കോട്ടയത്ത് ഉണ്ടാക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. സെബാസ്റ്റിയന്‍ കുളത്തിങ്കലിനെ പൂഞ്ഞാറില്‍ ഇറക്കുന്നത് ഇതിന് ജോസ് നല്‍കുന്ന മറുപടിയാണ്. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകളെ ജോസില്‍ നിന്ന് ഭിന്നിപ്പിക്കാനാവുമോ എന്നാണ് ജോര്‍ജ് പരിശോധിക്കുന്നത്. കത്തോലിക്കാ സഭയുടെ പിന്തുണ ജോര്‍ജിന് വലിയ ആശ്വാസമാണ്.

cmsvideo
  Will Rahul Gandhi become Congress Chief Minister candidate in Kerala?

  English summary
  kerala assembly election 2021: pc george's entry to udf will happen congress want a win at kottayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X