കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എതിർക്കുന്നത് ഈരാട്ടുപേട്ടയിലെ ഒരു വിഭാഗം മുസ്ലീങ്ങൾ; ലീഗിന്റെ കാര്യം തീരുമാനിക്കുന്നത് ജിഹാദികൾ'

Google Oneindia Malayalam News

കോട്ടയം; തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. താൻ എതിർത്തത് തീവ്രവാദത്തെയാണ് . ഇസ്ലാമിനെയല്ല . എന്നിട്ടും മുസ്ലിം സമുദായത്തിന് ഉണ്ടായ മനോവിഷമത്തിനു താൻ ഖേദം പ്രകടപ്പിച്ചു . ക്രിസ്ത്യാനി ചെയ്താലും ഹിന്ദു ചെയ്താലും , മുസ്ലിം ചെയ്താലും തീവ്രവാദം എതിർക്കപ്പെടേണ്ടതാണ് . അത് തുറന്നു പറയാനും എതിർക്കാനും തനിക്ക് ഭയമില്ലെന്നും പിസി പറഞ്ഞു.
യു.ഡി.എഫിന്റെ കാര്യം തീരുമാനിക്കുന്നത് ലീഗും, ലീഗിന്റെ കാര്യം തീരുമാനിക്കുന്നത് ജിഹാദികളും എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിസി കുറ്റപ്പെടുത്തി. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

മുസ്ലീം വിരോധിയാക്കാൻ

മുസ്ലീം വിരോധിയാക്കാൻ

1980 ഇൽ ഞാൻ ആദ്യമായി പൂഞ്ഞാറിൽ മത്സരിക്കുമ്പോൾ മുതൽ 2016 തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമ്പോൾ വരെ ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിൽ ഒരു വിഭാഗം എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു .
അതെ പോലെ ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിൽ ഒരു ചെറിയ വിഭാഗം ആളുകൾ എന്നെ എല്ലാ കാലവും ശക്തിയുക്തം എതിർത്തിരുന്നു .

 നിന്ദിച്ചിട്ടില്ല

നിന്ദിച്ചിട്ടില്ല

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്നെ ഒരു മുസ്ലിം വിരോധിയായി മുദ്രകുത്താൻ മേല്പറഞ്ഞ ചെറിയ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ട് . ഒരു പരിധി വരെ അവർ അതിൽ വിജയിക്കുകയും ചെയ്തു.
എന്നാൽ സത്യാവസ്ഥ എന്താണ് ?
ഇന്നേ വരെ എവിടെ എങ്കിലും ഏതെങ്കിലും അവസരത്തിൽ ഞാൻ ഇസ്‌ലാം മതത്തെയോ , നബി തിരുമേനിയെയോ , പ്രവാചക പരമ്പരയിൽ ആരെയെങ്കിലുമോ അധിക്ഷേപിച്ചു സംസാരിക്കുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല .

 തീവ്ര ചിന്താഗതിക്കാരെ

തീവ്ര ചിന്താഗതിക്കാരെ


മുസ്ലിം സമുദായത്തിൽ സൂക്ഷ്മ ന്യൂനപക്ഷമായ തീവ്ര ചിന്താഗതിക്കാരെയാണ് ഞാൻ വിമർശിച്ചത്
ഞാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ പിന്തുണയ്ച്ചത് എന്‍റെ രാഷ്ട്രീയം . അതിന്റെ പേരിൽ എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത് മേല്പറഞ്ഞ ചെറിയ ഒരു വിഭാഗമാണ് .

എതിർത്തത് തീവ്രവാദത്തെ

എതിർത്തത് തീവ്രവാദത്തെ

അതിന്റെ പേരിൽ ഒരു സമൂഹം മുഴുവൻ എന്നെ ഒറ്റപെടുത്തിയപ്പോൾ ഞാൻ ഒരു ഫോൺ സംഭാഷണത്തിൽ മുസ്ലിം സമൂഹത്തിലെ തീവ്രവാദികളെ വിമർശിച്ചു . ഞാൻ എതിർത്തത് തീവ്രവാദത്തെയാണ് . ഇസ്ലാമിനെയല്ല . എന്നിട്ടും മുസ്ലിം സമുദായത്തിന് ഉണ്ടായ മനോവിഷമത്തിനു ഞാൻ ഖേദം പ്രകടപ്പിച്ചു .

അടിച്ചേൽപ്പിക്കുന്നു

അടിച്ചേൽപ്പിക്കുന്നു

ക്രിസ്ത്യാനി ചെയ്താലും ഹിന്ദു ചെയ്താലും , മുസ്ലിം ചെയ്താലും തീവ്രവാദം എതിർക്കപ്പെടേണ്ടതാണ് . അത് തുറന്നു പറയാനും എതിർക്കാനും എനിക്ക് ആരെയും ഭയമില്ല . ഭയക്കേണ്ട കാര്യവുമില്ല .
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയപ്പോളും , മഹാരാജാസിലെ അഭിമന്യൂന്റെ ജീവനെടുത്തപ്പോളും തീവ്ര ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നിലപാട് എടുത്ത നേതാവാണ് പാണക്കാട് തങ്ങൾ . എന്നാൽ ഇന്ന് പാണക്കാട് തങ്ങളുടെ പാർട്ടി തീവ്ര പാർട്ടികളുമായി കൂട്ടു ചേർന്ന് യു.ഡി.എഫിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു .

വർഗീയ ഗ്രൂപ്പുകൾ

വർഗീയ ഗ്രൂപ്പുകൾ

യു.ഡി.എഫിന്റെ കാര്യം തീരുമാനിക്കുന്നത് ലീഗും, ലീഗിന്റെ കാര്യം തീരുമാനിക്കുന്നത് ജിഹാദികളും എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി . യു.ഡി.എഫിൽ നിന്ന് ആരെ പുറത്താക്കണം , ആരെ എടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ വർഗ്ഗീയ ഗ്രൂപ്പുകൾ ആണ് .

വർഗീയവാദിയാക്കി

വർഗീയവാദിയാക്കി

സമകാലിക കേരളത്തിൽ ഉള്ളത് യഥാർത്ഥ മതേതരത്വമല്ല ,വൺവേ മതേതരത്വമാണ് . ഇതൊക്കെ തുറന്നു പറഞ്ഞ എന്നെ വർഗ്ഗീയവാദിയാക്കി .
ഒന്നും മിണ്ടാതെ കണ്ണടച്ച് പാൽ കുടിക്കാൻ ഒരുപാട് രാഷ്ട്രീയക്കാരെ കേരളത്തിൽ കിട്ടും

പൂഞ്ഞാറിലേക്ക് സ്വാഗതം

പൂഞ്ഞാറിലേക്ക് സ്വാഗതം

എന്നെ അങ്ങനെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട . ഇതിന്റെ പേരിൽ എത്രമാത്രം ആക്രമണം നേരിടാനും ഞാൻ തയ്യാറാണ്.
നേരിട്ട് ഒരു കൈ നോക്കാൻ താല്പര്യമുള്ളവർക്ക് പൂഞ്ഞാറിലേയ്ക്ക് സ്വാഗതം .

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

വൈസ് പ്രസിഡന്റിനെതിരായ മി ടു ആരോപണം;'മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പ'മെന്ന് പു.ക.സവൈസ് പ്രസിഡന്റിനെതിരായ മി ടു ആരോപണം;'മുറിവേൽക്കുന്ന സ്ത്രീത്വത്തിനൊപ്പ'മെന്ന് പു.ക.സ

സുരേന്ദ്രനെ ജയിപ്പിക്കാൻ ബിജെപി;മത്സരിക്കുക ഈ മണ്ഡലത്തിൽ? 5 വർഷം കൊണ്ട് 4 ഇരട്ടി വോട്ട് വർധിച്ച എ പ്ലസ് മണ്ഡലംസുരേന്ദ്രനെ ജയിപ്പിക്കാൻ ബിജെപി;മത്സരിക്കുക ഈ മണ്ഡലത്തിൽ? 5 വർഷം കൊണ്ട് 4 ഇരട്ടി വോട്ട് വർധിച്ച എ പ്ലസ് മണ്ഡലം

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
kerala assembly election 2021; PC george slams Muslim league and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X