കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജ് ഇത്തവണ ഒറ്റയ്ക്ക്? പൂഞ്ഞാറില്‍ എരുമേലി പിടിച്ച ശുഭേഷ് എത്തും, തോല്‍വി ഉറപ്പ്!!

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം കൃത്യമായി അളന്നു മുറിച്ചുള്ള നീക്കം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കാരണം പുതിയ വോട്ടുബാങ്കിലേക്ക് മാറാന്‍ ജോര്‍ജിനെ പ്രേരിപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ വലിയൊരു പിന്തുണ കോട്ടയം ജില്ലയിലാകെ ഉണ്ടാക്കാനാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. അത് വിജയിച്ചാല്‍ ബിജെപിക്കും നേട്ടമാകും. തദ്ദേശത്തിലും വലിയ നേട്ടം പൂഞ്ഞാര്‍ മേഖലയില്‍ നിന്ന് ജോര്‍ജിന് കിട്ടിയിട്ടില്ല. അതാണ് കളി മാറ്റുന്നത്. അദ്ദേഹത്തിന്റെ മുന്‍ നീക്കങ്ങളില്‍ നിന്ന് അത് വ്യക്തമാണ്.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ജോര്‍ജ് ഒറ്റയ്ക്ക്

ജോര്‍ജ് ഒറ്റയ്ക്ക്

യുഡിഎഫ് പ്രവേശം അടഞ്ഞതോടെ പൂഞ്ഞാറില്‍ ജനപക്ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിസി ജോര്‍ജ് മത്സരിക്കുമെന്ന് ഉറപ്പായി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറയുമ്പോഴും ആരുടെയും പിന്തുണ അദ്ദേഹം സ്വീകരിക്കും. ക്രിസ്ത്യന്‍-ഹിന്ദു വോട്ടുകളാണ് ഇത്തവണ പ്രധാന ലക്ഷ്യം. അതിനായി ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ജോര്‍ജ് ഉയര്‍ത്തുന്നുണ്ട്. മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ജോര്‍ജിന് ജയിക്കുമെന്ന് ഉറപ്പാണ്. അതിന് കാരണങ്ങള്‍ ഏതൊക്കെയാണ് കൃത്യമായ ബോധവും പിസിക്കുണ്ട്.

തദ്ദേശത്തില്‍ പാളിയോ?

തദ്ദേശത്തില്‍ പാളിയോ?

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസി 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മത്സരിച്ച് ജയിച്ചത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരിച്ചടിയാണ്. 17924 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. തദ്ദേശത്തില്‍ ഇടതോട്ടായിരുന്നു വോട്ട് പോയത്. 1704 വോട്ടിന്റെ മുന്‍തൂക്കം ഇവിടെ ഇടതുപക്ഷത്തിനുണ്ട്. ഇതാണ് ജോര്‍ജിനെ ആശങ്കപ്പെടുന്നത്. തന്റെ സ്ഥിരം വോട്ടുബാങ്കില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അത് വിവാദ പ്രസ്താവനകള്‍ കൊണ്ട് മാത്രമാണ് സംഭവിച്ചത്. ഇത്തവണ അത് നിലനിര്‍ത്താനാവുമോ എന്ന് ഉറപ്പ് പറയാനാവില്ല.

കളിച്ചത് ചെന്നിത്തല വഴി

കളിച്ചത് ചെന്നിത്തല വഴി

കോണ്‍ഗ്രസുമായി ചേര്‍ന്ന് യുഡിഎഫിലെത്താന്‍ രമേശ് ചെന്നിത്തല വഴിയാണ് ജോര്‍ജ് ശ്രമിച്ചത്. ജോസ് പോയതിന് പകരം വരാനായിരുന്നു ശ്രമം. എന്നാല്‍ ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ല. തദ്ദേശത്തിലെ തിരിച്ചടി കാണിച്ച് ജോര്‍ജിനായി ചിലര്‍ വാദിച്ചിരുന്നു. പക്ഷേ ഉമ്മന്‍ ചാണ്ടിയെ മറികടക്കാന്‍ ആരും ഉണ്ടായിരുന്നില്ല. കോട്ടയത്തിന്റെ കാര്യത്തില്‍ അദ്ദേഹമായിരുന്നു അവസാന വാക്ക്. ജില്ലയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ വരാന്‍ പോകുന്ന ബോംബ് എന്തായിരിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

പൂഞ്ഞാറില്‍ ജനപ്രിയന്‍

പൂഞ്ഞാറില്‍ ജനപ്രിയന്‍

വീട്ടില്‍ വൈദ്യുതി എത്താത്തതിന് കെഎസ്ഇബി ഓഫീസില്‍ പോയി തെറിവിളിക്കുന്ന ശീലം വരെയുണ്ട് ജോര്‍ജിന്. ഇതാണ് പൂഞ്ഞാറിന് ഇഷ്ടം. അതുകൊണ്ടാണ് ഒറ്റയ്ക്ക് ജയിച്ചാലും ജോര്‍ജ് ജയിക്കുന്നത്. ക്രിസ്ത്യന്‍-മുസ്ലീം-ഈഴവ-നായര്‍ സമുദായങ്ങളുമായി നല്ല ബന്ധമാണ് പിസി ജോര്‍ജിനുള്ളത്. എല്ലാ തവണയും ജോര്‍ജ് ജയിച്ചത് ഇങ്ങനെയാണ്. ഉറച്ച് വോട്ടുബാങ്ക് മുസ്ലീങ്ങളായിരുന്നു. ബിജെപി ബന്ധം ഉണ്ടായതോടെ ആ വോട്ടിലാണ് വിള്ളല്‍ വീണത്. പത്തനംതിട്ടയില്‍ ഇളക്കിമറിച്ച പ്രചാരണമുണ്ടായിട്ടും ബിജെപി തോറ്റത് ഇതുകൊണ്ടായിരുന്നു.

അവസാന അങ്കമാണോ?

അവസാന അങ്കമാണോ?

പിസിയെ ഇത്തവണ പൂഞ്ഞാറുകാര്‍ ജയിപ്പിക്കുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്. ഇത് അവസാന അങ്കമാണോ എന്ന ചോദ്യവും ബാക്കിയാണ്. 75 വയസ്സായാല്‍ വിരമിക്കുമെന്നാണ് എട്ട് വര്‍ഷം മുമ്പ് പറഞ്ഞത്. സാധാരണ പറഞ്ഞത് പാലിക്കുന്ന ആളല്ല ജോര്‍ജ്. പാലിച്ചാല്‍ ഇനി മത്സരിക്കില്ല. 2016 ആവര്‍ത്തിക്കുക പിസിക്ക് എളുപ്പമാവില്ലെന്ന് അറിയാം. കാരണം യുഡിഎഫും ഇടതുപക്ഷവും ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് പൂഞ്ഞാറില്‍ ജോര്‍ജിനെതിരെ അത്തവണ ഇറക്കിയത്. ഇത്തവണ അങ്ങനെയല്ല.

എരുമേലി പിടിച്ച കരുത്തന്‍

എരുമേലി പിടിച്ച കരുത്തന്‍

ജോസ് പക്ഷം പൂഞ്ഞാറില്‍ മത്സരിച്ചാല്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മത്സരിക്കും. അതേസമയം കാഞ്ഞിരപ്പള്ളി വേണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ പൂഞ്ഞാര്‍ സിപിഐ വാങ്ങും. ഇത്തവണ ശുഭേഷ് സുധാകറിനെ സിപിഐ ഇറക്കും. അതിനാണ് സാധ്യത കൂടുതല്‍. എരുമേലി ഡിവിഷനില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറ ജയം നേടിയ ശുഭേഷ് യുവാക്കള്‍ക്കിടയില്‍ ജനപ്രീതിയുള്ള നേതാവാണ്. ജയം ഉറപ്പാണെന്ന് ഇടതുപക്ഷം പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ജോര്‍ജ് തോറ്റാല്‍ പൂഞ്ഞാറിലെ പ്രഭാവവും അദ്ദേഹത്തിന് ഇല്ലാതാവും.

കോണ്‍ഗ്രസ് തന്നെ വരും

കോണ്‍ഗ്രസ് തന്നെ വരും

ജോര്‍ജിനെ നേരിടാന്‍ കോണ്‍ഗ്രസ് തന്നെ ഇത്തവണ പൂഞ്ഞാറിലെത്തും. മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ കളത്തിലിറക്കാനാണ് പ്ലാന്‍. ജോസഫ് പക്ഷം സജി മഞ്ഞക്കടമ്പനെ മത്സരിപ്പിക്കാനായി ശ്രമിക്കുന്നു. എന്ത് വന്നാലും ഇടതും വലതും അതിശക്തരെ തന്നെയാണ് ഇറക്കുന്നത്. ബിജെപിയുടെ തോളില്‍ കൈയ്യിട്ടതോടെ മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകളും ചോരും. ജോര്‍ജിനുള്ള വെല്ലുവിളി ഇതാണ്. ഷോണിനെ ഒറ്റയ്ക്ക് ജയിപ്പിച്ചതാണ് ജോര്‍ജ് കരുത്തായി കാണിക്കുന്നത്. അതേസമയം നേമം പോലെ എന്‍ഡിഎ വലിയ പ്രതീക്ഷ നല്‍കുന്ന മണ്ഡലമായി പൂഞ്ഞാര്‍ ഇത്തവണ മാറും.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: pc george will face tight contest from udf and ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X