• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലയനം മറ്റൊരു പിളര്‍പ്പിലേക്കോ? പിസി തോമസിന്‍റെ വരവില്‍ അസംതൃപ്തരായി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സ്വന്തമാക്കാനുള്ള അവസാന ശ്രമത്തിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിനെ തുര്‍ന്ന് പിസി തോമസുമായുള്ള ലയനത്തിന് പി ജോസഫ് തയ്യാറായത്. ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷന്‍ ഉള്ള പാര്‍ട്ടിയായി മാറാനും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ഏക ചിഹ്നം കിട്ടുന്നതിനും വഴിയൊരുങ്ങുകയും ചെയ്തു. എന്നാല്‍ ഈ ലയനം പിജെ ജോസഫ് വിഭാഗത്തിലും യുഡിഎഫിലും അത്ര ദഹിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ.

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

cmsvideo
  കൂത്തുപറമ്പ് മണ്ഡലത്തിൽ ആർക്കാണ് വിജയസാധ്യത ? | Oneindia Malayalam
  എന്‍ഡിഎയുടെ ഭാഗം

  എന്‍ഡിഎയുടെ ഭാഗം

  അടുത്ത ദിവസം വരെ എന്‍ഡിഎയുടെ ഭാഗമായിരുന്നു നേതാവാണ് പിസി തോമസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച എന്‍ഡിഎയുടെ വിജയ യാത്രയില്‍ സജീവ അംഗവുമായിരുന്നു. അത്തരത്തില്‍ ബിജെപി ക്യാമ്പില്‍വളരെ വസജീവമായിരുന്നു നേതാവാണ് ഒരു സുപ്രഭാതത്തില്‍ യുഡിഎഫ് ക്യാമ്പില്‍ എത്തുന്നത്.

  വിമര്‍ശനങ്ങള്‍

  വിമര്‍ശനങ്ങള്‍


  പിസി തോമസിന്‍റെ ഈ ബിജെപി ബാന്ധവും കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും ഇതിനോടകം ആയുധമാക്കി കഴിഞ്ഞു. പിജെ ജോസഫിനും ബിജെപിക്കും ഇടയിലുള്ള പാലമായി പിസി തോമസ് പ്രവര്‍ത്തിക്കുമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആരോപണം. പിസി തോമസ്-പിജെ ജോസഫ് ലയനം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്.

  യുഡിഎഫിലെ അതൃപ്തി

  യുഡിഎഫിലെ അതൃപ്തി


  ജോസഫ് ഗ്രൂപ്പിലൂടെ പിസി തോമസ് മുന്നണിയുടെ ഭാഗമാവുന്നതിലൂടെ എല്ലാ തരത്തിലുള്ള അംഗീകാരവും ഇനി പസി തോമസിനും നല്‍കേണ്ടി വരും. ഇതാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള യുഡിഎഫിലെ ഒരു വിഭാത്തിന്‍റെ അതൃപ്തിക്ക് കാരണം. നിലവില്‍ തന്നെ ഒരുപിടി നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണ് ജോസഫ് വിഭാഗം. ഇവര്‍ക്ക് പുറമെ പിസി തോമസിനെ കൂടി മുന്നണി ഉള്‍ക്കൊള്ളേണ്ടതിലെ ആശങ്കയാണ് ഒരു വിഭാഗത്തിനുള്ളത്.

  ജോസഫ് ഗ്രൂപ്പിലെ ആശങ്ക

  ജോസഫ് ഗ്രൂപ്പിലെ ആശങ്ക


  പിസി തോമസിന്‍റെ വരവ് ജോസഫ് ഗ്രൂപ്പിലും വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ലയനം പൂര്‍ത്തിയാവുന്നതോടെ പിജെ ജോസഫ് ചെയര്‍മാനും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനും ആവും എന്നതാണ് ധാരണ. ഇതോടെ സ്വാഭാവികമായും പാര്‍ട്ടിയിലെ രണ്ടാമനായി പിസി തോമസ് മാറും.

  രണ്ടാമനാകുന്നതില്‍

  രണ്ടാമനാകുന്നതില്‍

  എന്നാല്‍ പാര്‍ട്ടിയില്‍ പിസി തോമസ് രണ്ടാമനാകുന്നതില്‍ വലിയ ആശങ്കയാണ് ജോസഫിന് തൊട്ടടുത്തുള്ള പല നേതാക്കളും. യുഡിഎഫിന് അധികാരം ലഭിച്ചാല്‍ പിസി തോമസിന്‍റെ ഇടപെടലുകള്‍ പാര്‍ട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഇവര്‍ മറച്ച് വെക്കുന്നില്ല.

  ഫ്രാന്‍സിസ് ജോര്‍ജ് വന്നപ്പോള്‍

  ഫ്രാന്‍സിസ് ജോര്‍ജ് വന്നപ്പോള്‍


  േജാ​സ​ഫ്​ ഗ്രൂ​പ്പി​നെ തോ​മ​സ്​ വി​ഭാ​ഗം ഹൈ​ജാ​ക്ക്​ ചെ​യ്യു​മെ​ന്ന് ചൂണ്ടി കാട്ടുന്ന നിരവധി പേരുണ്ട്. ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിന്നും ഒരു വിഭാഗം ജോസഫ് ഗ്രൂപ്പില്‍ എത്തിയത് മുതല്‍ തന്നെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാണ്. തോമസിന്‍റെ വരവോടെ ഇത് കൂടുതല്‍ ശക്തമായി വരികയാണ്.

  സീറ്റ് ലഭിക്കാതെ പോയവര്‍

  സീറ്റ് ലഭിക്കാതെ പോയവര്‍

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ തന്നെ ജോസഫ് വിഭാഗത്തിലെ അതൃപ്തി പരസ്യമായി പുറത്ത് വന്നിരുന്നു. ജോണി നെല്ലൂര്‍, വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശ്ശേരി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കളില്‍ പലര്‍ക്കും സീറ്റ് ലഭിച്ചില്ല. വലിയ സ്വാധീനം ഇല്ലാത്ത തൃക്കരിപ്പൂര്‍ സീറ്റ് കോണ്‍ഗ്രസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഏറ്റെടുത്തതിലും പാര്‍ട്ടിയില്‍ അതൃപ്തി ശക്തമാണ്

  അതൃപ്തി പരസ്യമാക്കിയവര്‍

  അതൃപ്തി പരസ്യമാക്കിയവര്‍

  സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി വിക്ടര്‍ ടി തോമസ് ഉള്‍പ്പടേയുള്ള നേതാക്കള്‍ പരസ്യമാക്കുകുയം ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടി പദവികള്‍ ഉള്‍പ്പടെയെയാരുന്നു വാഗ്ദാനം എന്നാല്‍ പിസി തോമസിന്‍റെ വരവോടെ പദവികളില്‍ മോശമല്ലാത്ത ഒരു വിഹിതം അവര്‍ക്കും നല്‍കേണ്ടി വരും.

  ലയനം പിളര്‍പ്പിലേക്കോ

  ലയനം പിളര്‍പ്പിലേക്കോ


  പിസി തോമസുമായുള്ള ലയനം മറ്റൊരു പിളര്‍പ്പിന് വഴിവെക്കുമോയെന്ന ആശങ്കയും ജോസഫ് വിഭാഗത്തിനുള്ളിലുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ പഴയ മാണി ഗ്രൂപ്പുകാരില്‍ പലരും ജോസ് കെ മാണിക്കൊപ്പം പോയേക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ തന്നെ ശക്തമാണ്. അതേസമയം, തോ​മ​സി​െൻറ വരവ് കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ ശ​ക്​​തി വ​ർ​ധി​പ്പിച്ചെന്നാണ് ജോസഫിന്‍റെ അവകാശവാദം.

  ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..

  ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

  പിജെ ജോസഫ്
  Know all about
  പിജെ ജോസഫ്

  English summary
  kerala assembly election 2021: PC Thomas becomes second promonent leader in Kerala Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X