കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തന്ത്രം മാറ്റി പിജെ ജോസഫ് വിഭാഗം; പുതിയ ഫോർമുല.. പെട്ട് കോൺഗ്രസ്...മുന്നിലെ വഴിയെന്ത്?

Google Oneindia Malayalam News

കോട്ടയം; യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടി. ഇന്നത്തെ യുഡിഎഫ് യോഗത്തിന് ശേഷം സീറ്റ് പട്ടിക പ്രഖ്യാപിക്കാനായിരുന്നു നേതൃത്വത്തിൻറെ കണക്ക് കൂട്ടൽ . എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചർച്ച ഫലം കാണാതായതോടെ നീക്കം ഉപേക്ഷിച്ചു. 12 സീറ്റെന്ന കടുപിടിത്തത്തിലായിരുന്നു ജോസഫ് പക്ഷം. എന്നാൽ ഇപ്പോൾ ഇതിൽ അയഞ്ഞിട്ടുണ്ട്. തർക്കം നിലനിന്നിരുന്ന കോട്ടയം ജില്ലയിലെ സീറ്റുകൾ സംബന്ധിച്ചുള്ള നിലപാടിലാണ് ജോസഫ് പക്ഷം അയവ് വരുത്തിയിരിക്കുന്നത്. നിലവിൽ കേരള കോൺഗ്രസ് മുൻപോട്ട് വെയ്ക്കുന്ന നിർദ്ദേശം ഇങ്ങനെയാണ്

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

15 ൽ നിന്ന് 13 ആയി

15 ൽ നിന്ന് 13 ആയി

കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റ് മുഴുവൻ ലഭിക്കണം എന്നതായിരുന്നു ജോസഫ് പക്ഷം ആദ്യം മുന്നോട്ട് വെച്ച ആവശ്യം. എന്നാൽ കോൺഗ്രസ് വഴങ്ങാതായതോടെ നിലപാടിൽ അയഞ്ഞു. രണ്ട് സീറ്റുകൾ വിട്ടുനൽകാമെന്നായി. കോൺഗ്രസ് തുടർന്നും കടുംപിടിത്തം കാണിച്ചതോടെ ഒരു സീറ്റ് കൂടി വിട്ടുനൽകാമെന്നായിരുന്നു നേതൃത്വത്തെ അറിയിച്ചത്.

ജോസഫ് പക്ഷത്തിന് നൽകില്ല

ജോസഫ് പക്ഷത്തിന് നൽകില്ല

എന്നാൽ 9 സീറ്റുകളിൽ കൂടുതൽ ജോസഫ് പക്ഷത്തിന് നൽകില്ലെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. ഇതോടെ പുതിയൊരു ഫോർമുലയാണ് ജോസഫ് പക്ഷം മുന്നോട്ട് വെയ്ക്കുന്നത്. തർക്കം രൂക്ഷമായിരിക്കുന്ന കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്താണ് ചില വിട്ടുവീഴ്ചകൾക്ക് ജോസഫ് പക്ഷം തയ്യാറായിരിക്കുന്നത്.

എട്ടു സീറ്റുകളിൽ

എട്ടു സീറ്റുകളിൽ

ജില്ലയിൽ 9 സീറ്റുകളാണ് ഉളളത്. ഇതിൽ പാലാ സീറ്റ് മാണി സി കാപ്പന്റെ എൻസികെയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ബാക്കിയുള്ള എട്ട് സീറ്റുകളിൽ നാലെണ്ണം വീതം തുല്യമായി പങ്കിടാമെന്ന് ജോസഫ് പക്ഷം പറയുന്നു. കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ നിർബന്ധമായും വേണമെന്നും ജോസഫ് വിഭാഗം പറയുന്നു.

തിരിച്ചടിയാകും

തിരിച്ചടിയാകും

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ ഇവയിൽ ഏതെങ്കിലും ഒന്ന് വിട്ടുനൽകാമെന്നും ജോസഫ് പക്ഷം വ്യക്തമാക്കി. അതേസമയം പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ എന്ന കാര്യത്തിൽ നിലപാടെടുക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. പിസി ജോർജിന്റെ ശക്തി കേന്ദ്രമായ പൂഞ്ഞാറിൽ ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിസി. ജോർജിനെ ബിജെപി പിന്തുണയ്ക്കുകയും എൽഡിഎഫ് കൂടുതൽ വോട്ട് നേടുകയും ചെയ്താൽ അത് കോൺഗ്രസിന് തിരിച്ചടിയാകും.

കാഞ്ഞിരപ്പള്ളി സീറ്റ്

കാഞ്ഞിരപ്പള്ളി സീറ്റ്

അതുകൊണ്ട് തന്നെ കാഞ്ഞിരപ്പള്ളി സീറ്റാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. എൽഡിഎഫിൽ ഇത്തവണ കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് തന്നെയാകും മത്സരിക്കുക. സിപിഐ സീറ്റ് ജോസ് പക്ഷത്തിന് വിട്ടുകൊടുക്കാൻ തയ്യാറായിട്ടുണ്ട്. ഇത് വോട്ട് വിഘടിക്കാൻ കാരണമാകുമെന്നും അത് നേട്ടമാകുമെന്നും കോൺഗ്രസ് കരുതുന്നു.

പിസി വിഷ്ണുനാഥിനെ

പിസി വിഷ്ണുനാഥിനെ

കാഞ്ഞിരപ്പള്ളി സീറ്റ് ലഭിച്ചാൽ പിസി വിഷ്ണുനാഥിനെ കോൺഗ്രസ് ഇവിടെ മത്സരിപ്പിച്ചേക്കും. കൊല്ലത്തും വിഷ്ണുനാഥിനെ പരിഗണിക്കുന്നുണ്ട്. ജയസാധ്യത പരിഗണിച്ച് വിഷ്ണുനാഥിന് കൊല്ലം നൽകിയാൽ അവസാന നിമിഷം ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയായി എത്താനുള്ള സാധ്യതയും തള്ളി കളയാനാകില്ല.

അർഹമായ പ്രാതിനിധ്യം

അർഹമായ പ്രാതിനിധ്യം

അതേസമയം കേരള കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന ഏറ്റുമാനൂർ ലഭിച്ചില്ലേങ്കിൽ മധ്യകേരളത്തിൽ തങ്ങളുടെ സ്വാധീനം നഷ്ടമാകുന്ന വിലയിരുത്തലിലാണ് ജോസഫ് പക്ഷം.കോൺഗ്രസ് ഇക്കുറി 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും മത്സരിക്കുമ്പോൾ മധ്യകേരളം ഉൾപ്പെടെയുള്ള മേഖലകളിൽ തങ്ങൾക്കും അർഹമായ പ്രാതിനിധ്യം വേണമെന്നാണ് ജോസഫ് പക്ഷം പറയുന്നത്.

12 ൽ നിന്ന് 10 ലേക്ക്

12 ൽ നിന്ന് 10 ലേക്ക്

അതിനിടെ മൂവാറ്റുപുഴ വിട്ടുനൽകിയാൽ 12 എന്നതിൽ നിന്ന് 10 എന്ന ധാരണയിൽ എത്താൻ തയ്യാറാണെന്നും ജോസഫ് പക്ഷം വ്യക്തമാക്കി. ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാനാണ് മൂവാറ്റുപുഴ കേരള കോൺഗ്രസ് ചോദിക്കുന്നത്.എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായേക്കില്ല. മൂവാറ്റുപുഴ വിട്ടുനൽകിയാൽ ലോ റേഞ്ചിൽ കോൺഗ്രസിന് സീറ്റില്ലാതാകും എന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക.

മൂവാറ്റുപുഴ സീറ്റ്

മൂവാറ്റുപുഴ സീറ്റ്

നിലവിൽ ഇടുക്കി,തൊടുപുഴ കോടമംഗലം സീറ്റുകൾ ജോസഫ് ഗ്രൂപ്പിനാണെന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. മൂവാറ്റുപുഴ വിട്ടുനൽകി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും വ്യക്തമാക്കിയിരുന്നു. മൂവാറ്റുപുഴ ലഭിച്ചില്ലേങ്കിൽ ഫ്രാൻസിസ് ജോർജ് ഇടുക്കിയിൽ മത്സരിച്ചേക്കും.

ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കുംഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...

തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫിനെ വീഴ്ത്തും; ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫിനെ വീഴ്ത്തും; ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021; PJ joseph faction ready to contest in 4 seats in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X