കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

5,3,1;കോട്ടയത്ത് 'വിജയ ഫോർമുലയുമായി' യുഡിഎഫ്.. ജോസഫിനെ മെരുക്കിയത് ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ജില്ലയാണ് കോട്ടയം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ഇവിടെ.അതേസമയം മറുവശത്ത് യുഡിഎഫ് ആകട്ടെ ഇത്തവണ എന്തുവിലകൊടുത്തും വിജയം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ യുഡിഎഫിൽ തുടക്കം മുതൽ കടുത്ത തലവേദനയാണ് തീർത്തത്.അതേസമയം ഇപ്പോൾ മാരത്തൺ ചർച്ചകൾക്കൊടുവിൽ ജില്ലയിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

 കോൺഗ്രസ് പറയുന്നത്

കോൺഗ്രസ് പറയുന്നത്

കോട്ടയത്ത് ആകെയുള്ള 9 സീറ്റുകളിൽ കഴിഞ്ഞ തവണ സംയുക്ത കേരള കോൺഗ്രസ് മത്സരിച്ച മുഴുവന് സീറ്റുകളും വിട്ടുനൽകാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവർത്തിച്ചത്. എന്നാൽ ജോസ് വിഭാഗം പോയതോടെ ശക്തിക്ഷയിച്ച ജോസഫ് പക്ഷം മുഴുവൻ സീറ്റുകളിലും മത്സരിച്ചാൽ തിരിച്ചടിയാകുമെന്നായിരുന്നു കോൺഗ്രസ് ചൂണ്ടിക്കാണിച്ചത്.

 അംഗീകരിക്കില്ലെന്ന്

അംഗീകരിക്കില്ലെന്ന്

മാത്രമല്ല കേരള കോൺഗ്രസ് പിളർന്നതോടെ ഇത്തവണ ജോസ് വിഭാഗം മത്സരിച്ചിരുന്ന ചില സീറ്റുകൾ ലക്ഷ്യം വെച്ച് കോൺഗ്രസ് നേതാക്കളും ചരടുവലികൾ ആരംഭിച്ചിരുന്നു.എന്നാൽ മധ്യകേരളത്തിൽ കേരള കോൺഗ്രസിന് നിർണായക സ്വാധീനമുളള മണ്ഡലങ്ങളില് നിന്ന് മാറ്റി നിർത്താനുള്ള കോൺഗ്രസ് നീക്കം അംഗീകരിക്കില്ലെന്ന് ജോസ് വിഭാഗം നിലപാട് ആവർത്തിച്ചു.

 ധാരണയായി

ധാരണയായി

ഇതോടെ നീണ്ട മാരത്തോൺ സീറ്റ് ചർച്ചകൾക്കൊടുവിൽ ഇപ്പോൾ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണ ആയിരിക്കുകയാണ്. ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലായിരുന്നു തർക്കം നിലനിന്നിരുന്നത്.ഈ മണ്ഡലങ്ങളിൽ കോൺഗ്രസിന് വിജയ സാധ്യത ഏറെയാണെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഥാനാർത്ഥി സാധ്യതകളും കോൺഗ്രസ് ചർച്ച ചെയ്തിരുന്നു.

 ജോസഫ് പക്ഷത്തിന്

ജോസഫ് പക്ഷത്തിന്

എന്നാൽ തർക്ക പരിഹാരമെന്ന നിലയിൽ ചങ്ങനാശേരിയും ഏറ്റുമാനൂരും ജോസഫ് പക്ഷത്തിന് വിട്ടുനൽകാനാണ് കോൺഗ്രസ് തീരുമാനം. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാർ സീറ്റും കോൺഗ്രസിന് ലഭിക്കും. കേരള കോൺഗ്രസിന്റെ തട്ടകമായ ഏറ്റുമാനൂർ ലഭിച്ചത് ജോസഫ് വിഭാഗത്തിന് ആശ്വസമാണ്. ഇവിടെ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കാനാണ് പാർട്ടി തിരുമാനം.

 അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

ചങ്ങനാശേരിയിലും ജോസഫ് വിഭാഗത്തെ സംബന്ധിച്ച് ഇപ്പോൽ അഭിമാനപോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവയിരുന്ന സിഎഫ് തോമസ് മത്സരിച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ജോസഫ് പക്ഷം ഒരുങ്ങുന്നത്. വിജെ ലാലിയെ ആണ് ഇവിടെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

 അവസാനമായി മത്സരിച്ചത്

അവസാനമായി മത്സരിച്ചത്

അതേസമയം പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഇക്കുറി പൊടിപാറുന്ന മത്സരിത്തിനായിരിക്കും സാക്ഷ്യം വഹിച്ചേക്കുക. കേരള കോൺഗ്രസ് എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന വാഴൂരാണ് മണ്ഡല പുനർനിർണയത്തിലൂടെയാണ് കാഞ്ഞിരപ്പള്ളിയായത്. 1980 ലാണ് ഇവിടെ കോൺഗ്രസ് അവസാനമായി മത്സരിപ്പിച്ചത്.

 കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളിയിൽ

അതേസമയം 2006 വരെ നിലവിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിൽ 1991 മുതൽ കോൺഗ്രസായിരുന്നു മത്സരിച്ചിരുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിലവിൽ മുതിർന്ന നേതാവ് കെസി ജോസഫിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ പേരും പിസി വിഷ്ണുനാഥിന്റെ പേരും മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്.

 അനുകൂലമെന്ന്

അനുകൂലമെന്ന്

ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ എന്നാൽ പാർട്ടി വിലയിരുത്തൽ. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡലം ഇക്കുറി കേരള കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള തിരുമാനം ഇവിടെ വോട്ട് വിഘടിക്കാൻ കാരണമാകുമെന്നും അതുകൊണ്ട് തന്നെ അത് കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

 കോൺഗ്രസിന് തിരിച്ചടിയോ

കോൺഗ്രസിന് തിരിച്ചടിയോ

പൂഞ്ഞാറിൽ കാര്യങ്ങൾ പ്രവചനാതീതമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പിസി ജോർജിന്റെ ശക്തി കേന്ദ്രമായ പൂഞ്ഞാറിൽ ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് പിസി വ്യക്തമാക്കി കഴിഞ്ഞു. ജോർജിനെ ബിജെപി പിന്തുണയ്ക്കുകയും എൽഡിഎഫ് കൂടുതൽ വോട്ട് നേടുകയും ചെയ്താൽ അത് കോൺഗ്രസിന് തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

 സ്വാധീനമില്ലെന്ന്

സ്വാധീനമില്ലെന്ന്

അതിനിടെ ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകാനുള്ള നീക്കത്തെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. സീറ്റ് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. മണ്ഡലത്തില്‍ ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലെന്നും ഇതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

 അന്തിമ ചിത്രം ഇങ്ങനെ

അന്തിമ ചിത്രം ഇങ്ങനെ

അതേസമയം നിലവിലെ ധാരണ അനുസരിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, വൈക്കം, പുതുപ്പള്ളി കോട്ടയം എന്നിവിടങ്ങളിലും കേരള കോൺഗ്രസ് ഏറ്റുമാനൂർ,ചങ്ങനാശേരി, കടുത്തുരുത്തി സീറ്റുകളിലുമാണ് മത്സരിക്കുക.പാലാ സീറ്റിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകും.

മഞ്ഞയിൽ സ്റ്റൈലിഷ് ആയി നടി അമല പോൾ.. ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
kerala assembly election 2021; PJ joseph faction will get 3 seats in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X