കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായിൽ ജോസിന് കെണിവെയ്ക്കാൻ ജോസഫ്; ജോസ് പക്ഷത്തെ വിള്ളൽ മുതലെടുക്കാൻ രഹസ്യ നീക്കം

Google Oneindia Malayalam News

കോട്ടയം;നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലായിൽ യുഡഎഫിനേയും എൽഡിഎഫിനേയും സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. പാലായെ ചൊല്ലി എൽഡിഎഫുമായി ഇടഞ്ഞ് മുന്നണി വിട്ടെത്തിയ മാണി സി കാപ്പൻ തന്നെയാകും ഇത്തവണ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുകക. കാപ്പനിറങ്ങിയാൽ പാലായിൽ ജോസ് വിഭാഗത്തെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള എല്ലാ ആയുധങ്ങളും പുറത്തെടുക്കാൻ തന്നെയാണ് യുഡിഎഫ് തിരുമാനം. ജോസ് വിഭാഗത്തെ പൂട്ടാൻ അരയും തലയും മുറക്കി ജോസഫ് വിഭാഗവും രംഗത്തുണ്ട്.

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

കണക്ക് തീർക്കാൻ ജോസഫ്

കണക്ക് തീർക്കാൻ ജോസഫ്

പാർട്ടി ചിഹ്നമായ രണ്ടില നേടിയെടുക്കാനുള്ള അവസാന നീക്കവും പൊളിഞ്ഞതോടെ പാലായിൽ ജോസ് വിഭാഗത്തോട് കണക്ക് തീർക്കാനുള്ള ഒരുക്കത്തിലാണ് പിജെ ജോസഫ് പക്ഷം. ഇന്ന് രാവിലെയാണ് ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇതോടെ ജോസിനെ പൂട്ടാൻ ഏതറ്റം വരെയും പോകുമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്.

കാപ്പനും ജോസും

കാപ്പനും ജോസും

ജോസിന് പകരം പാലായിൽ മറ്റാരെങ്കിലും കേരള കോൺഗ്രസിന് വേണ്ടി മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തുടക്കത്തിൽ ശക്തമായിരുന്നു. കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായാൽ ജോസിന് പകരം റോഷി അഗസ്റ്റിൻ ഇവിടെ സ്ഥാനാർത്ഥിയായേക്കുമെന്നുള്ള തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ
എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്താൻ ജോസ് തന്നെ എത്തുമെന്ന് പാർട്ടി നേതാവ് ജോസ് ടോം വ്യക്തമാക്കി.

നേർക്ക് നേർ പോരാട്ടം

നേർക്ക് നേർ പോരാട്ടം

ഇതോടെ കാപ്പനും ജോസും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തിനാകും മണ്ഡലത്തിൽ കളമൊരുങ്ങുകയെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അതേസമയം പോരാട്ടത്തിൽ ജോസിനെ പൂട്ടാൻ മാണി സി കാപ്പന് വേണ്ടി സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് ജോസഫ് വിഭാഗം.പാലായിൽ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ ജോസഫ് വിഭാഗം ഭാഗമായിരുന്നു.

 വികസന പ്രവർത്തനങ്ങൾ

വികസന പ്രവർത്തനങ്ങൾ

കാപ്പന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ചുരുങ്ങിയ കാലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കിയാണ് ജോസഫ് പക്ഷം വോട്ട് തേടുന്നത്. ജോസ് വിഭാഗത്തിനുള്ളിലെ വിള്ളലുകൾ മുതലെടുക്കാനുള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. മുന്നണിമാറ്റത്തിൽ ഒരുവിഭാഗത്തിന് ഇപ്പോഴും മുറുമുറപ്പുണ്ട്. ഇതിനോടകം തന്നെ നിരവധി പേർ ജോസ് വിഭാഗവുമായുള്ള ബന്ധം അവസാനിപ്പിച്ച് ജോസഫ് പക്ഷത്തിനൊപ്പം ചേർന്നിട്ടുണ്ട്.

ചുവടുമാറ്റം

ചുവടുമാറ്റം

കഴിഞ്ഞ ദിവസം ചില യൂത്ത് ഫ്രണ്ട് നേതാക്കളും ജോസിനെ തഴഞ്ഞ് പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ചേർന്നിരുന്നു. സമാന രീതിയിൽ തിരഞ്ഞെടുപ്പ് അടിക്കുന്നതോടെ കൂടുതൽ പേരെ പാർട്ടിയിൽ എത്തിക്കാമെന്ന് ജോസഫ് വിഭാഗം കരുതുന്നുണ്ട്. മാത്രമല്ല എൽഡിഎഫിൽ അർഹമായ സീറ്റ് ലഭിക്കില്ലെന്ന ആശങ്കയിൽ തുടരുന്ന നേതാക്കളേയും ജോസഫ് ലക്ഷ്യം വെയക്കുന്നുണ്ട്.

സീറ്റിനെ ചൊല്ലി

സീറ്റിനെ ചൊല്ലി

പാർട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ ഉൾപ്പെടെ 15 മണ്ഡലങ്ങൾ ഇക്കുറിയും മത്സരിക്കാൻ വേണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ജോസ് വിഭാഗത്തിന് വേണ്ടി തങ്ങളുടെ കോട്ടകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇടതുമുന്നണി നൽകുന്നത്. പരമാവധി 9 സീറ്റാണ് ജോസ് പക്ഷത്തിന് വാഗ്ദാനം.ഇതിൽ കടുത്ത അതൃപ്തിയിലാണ് ജോസ് പക്ഷത്തെ സീറ്റ് മോഹികളായ ഒരു വിഭാഗം.

സീറ്റ് തർക്കം ഒഴിവാക്കാൻ

സീറ്റ് തർക്കം ഒഴിവാക്കാൻ

അതിനിടെ യുഡിഎഫിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. സീറ്റുകളുടെ കാര്യത്തിൽ കോട്ടയം ജില്ലയിലാകെ വിട്ടുവീഴ്ച ചെയ്യാനാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ജോസഫ് പക്ഷം വിട്ടുനൽകിയേക്കും.

അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍

'പശു ശാസ്ത്ര' പരീക്ഷ അന്ധവിശ്വാസ പ്രചരണം ലക്ഷ്യമിട്ട്; യുജിസി നിർദേശം പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്'പശു ശാസ്ത്ര' പരീക്ഷ അന്ധവിശ്വാസ പ്രചരണം ലക്ഷ്യമിട്ട്; യുജിസി നിർദേശം പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
kerala-assembly-election-2021-pj-joseph-faction-will-work-hard-for-mani-c-kappan-s-victory-in-pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X