കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസിന് കോട്ടയത്ത് ലോട്ടറി; സീറ്റുകൾ വിട്ടുകൊടുക്കാൻ ഒരുങ്ങി പിജെ ജോസഫ് വിഭാഗം,ഒരേ ഒരു ലക്ഷ്യം

Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെ കേരള കോൺഗ്രസിന്റെ സീറ്റുകളിലായിരുന്നു കോൺഗ്രസിന്റെ കണ്ണ്, പ്രത്യേകിച്ച് യുഡിഎഫിന്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ. സീറ്റ് ലക്ഷ്യം വെച്ച് മത്സരിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് മോഹങ്ങൾക്ക് തുടക്കം മുതൽ ജോസഫ് വിഭാഗം തടതീർത്തു. കഴിഞ്ഞ തവണ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളും തങ്ങൾക്ക് തന്നെ വേണമെന്ന് ജോസഫ് ഉറപ്പിച്ച് പറഞ്ഞു. എന്നാൽ സീറ്റ് ചർച്ചകളിലേക്ക് കടന്നതോടെ കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന നീക്കങ്ങളാണ് ജോസഫ് പക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളായിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ സീറ്റുകൾ പാർട്ടിയുടെ തട്ടകമായ കോട്ടയത്തും. ജില്ലയിൽ ആകെയുള്ള 9 സീറ്റുകളിൽ ആറ് സീറ്റുകളിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്.

ജയസാധ്യതയുള്ള മണ്ഡലങ്ങൾ

ജയസാധ്യതയുള്ള മണ്ഡലങ്ങൾ

പാലാ (കോട്ടയം), 2.ചങ്ങനാശേരി (കോട്ടയം), 3.കാഞ്ഞിരപ്പള്ളി (കോട്ടയം) , 4.കടുത്തുരുത്തി (കോട്ടയം), 5.ഏറ്റുമാനൂർ (കോട്ടയം) , 6.പൂഞ്ഞാർ (കോട്ടയം) എന്നിവയായിരുന്നു മത്സരിച്ച സീറ്റുകൾ. വൈക്കം, പുതുപ്പള്ളി, കോട്ടയം സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിച്ചു.ജോസ് കെ മാണി വിഭാഗം പോയതോടെ ജയസാധ്യതയുള്ള മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു.

വിട്ടുനൽകാമെന്ന്

വിട്ടുനൽകാമെന്ന്

എന്നാൽ ഇത്തവണയും ഈ മുഴുവൻ സീറ്റുകളും തങ്ങൾക്ക് തന്നെ വേണമെന്ന കടുംപിടുത്തമായിരുന്നു ജോസഫ് വിഭാഗം സ്വീകരിച്ചത്. സംസ്ഥാനത്ത് 15 സീറ്റുകൾ വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അതേസമയം മാണി സി കാപ്പൻ യുഡിഎഫിലെത്തിയാൽ കോട്ടയത്ത് പാലായിലും മലബാറിൽ തളിപ്പറമ്പ് സീറ്റും കോൺഗ്രസിന് വിട്ടുനൽകാമെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.

7 സീറ്റുകൾ മാത്രം

7 സീറ്റുകൾ മാത്രം

അതേസമയം 7 സീറ്റുകൾ മാത്രമേ സംസ്ഥാനത്ത് ആകെ ജോസഫ് വിഭാഗത്തിന് നൽകൂവെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മാത്രമല്ല കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഒഴികെ മറ്റൊരു സീറ്റും ജോസഫിന് നൽകേണ്ടതില്ലെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിരുന്നു. ഇതോടെ സീറ്റ് വിഭജനം പ്രതിസന്ധിയിലായി.

കോട്ടയം ജില്ലയിൽ

കോട്ടയം ജില്ലയിൽ

എന്നാൽ സീറ്റുകൾക്കായി കടുംപിടിത്തം തുടർന്ന ജോസഫ് വിഭാഗം ഇപ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണെന്നാണ് റിപ്പോർട്ട്.കോട്ടയം ജില്ലയിൽ ഏതാനും സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം

ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം

യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സീറ്റുകളിൽ കടുംപിടിത്തം വേണ്ടെന്ന നിലപാടിലേക്ക് പാർട്ടി എത്തിയിരിക്കുന്നത്. അതേസയമയം ജോസഫ് വിഭാഗം അയഞ്ഞതോടെ കേരള കോൺഗ്രസ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

സീറ്റ് ചർച്ചകൾ

സീറ്റ് ചർച്ചകൾ

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പൂർത്തിയാകുമ്പോൾ സീറ്റ് ചർച്ചകളിൽ അന്തിമ തിരുമാനം കൈക്കൊള്ളാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുനേതൃത്വവും. നിലവിൽ കടുത്തുരുത്തി സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയിട്ടുണ്ട്. ഇവിടെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് ആയിരിക്കും സ്ഥാനാർത്ഥിയെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.

മാണി സി കാപ്പനായിരിക്കും

മാണി സി കാപ്പനായിരിക്കും

എൽഡിഎഫ് വിട്ടുവന്ന മാണി സി കാപ്പനായിരിക്കും പാലായിൽ യുഡിഎഫ് സ്ഥാനാർഥിയെന്ന സൂചനയും ചെന്നിത്തല നൽകിയിട്ടുണ്ട്. അതേസമയം പിസി ജോർജിന്റെ മുന്നണി പ്രവേശവും പൂഞ്ഞാറിലെ സ്ഥാനാർത്ഥിത്വവും സംബന്ധിച്ച് അനിശ്ചതത്വം നിലനിൽക്കുന്നുമഅട്. ജോർജ് എത്തിയാൽ സീറ്റ് ജനപക്ഷത്തിനായിരിക്കും.

ആറ് സീറ്റുകളിൽ

ആറ് സീറ്റുകളിൽ


മറ്റ് ആറ് സീറ്റുകളിലാണ് ധാരണ എത്തേണ്ടത്. ഇതിൽ കേരള കോൺഗ്രസ് പിളർപ്പിന് പിന്നാലെ ജോസഫ് പക്ഷത്തിനൊപ്പം നിലയിറുച്ച അന്തരിച്ച സിഎഫ് തോമസിന്റെ മണ്ഡലമായ ചങ്ങനാശേരിയിൽ ജോസഫ് വിഭാഗം വിട്ടുവീഴ്ച ചെയ്യുമോയെന്നത് വ്യക്തമല്ല. സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

തർക്കത്തിലേക്ക് നീങ്ങിയേക്കും

തർക്കത്തിലേക്ക് നീങ്ങിയേക്കും

മറ്റൊരു മണ്ഡലമായ ഏറ്റുമാനൂരും സീറ്റ് വിഭജനം കടുത്ത തർക്കത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം ഇത്തവണ പരമാവധി സീറ്റുകൾ തർക്കങ്ങളില്ലാതെ നേടിയെടുക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം. ഇത്തവണ കോൺഗ്രസിന് 50 സീറ്റുകളിലെങ്കിലും തനിച്ച് ജയിച്ചേ മതിയാകൂ.

കൂടുതൽ സീറ്റുകൾ

കൂടുതൽ സീറ്റുകൾ

കോൺഗ്രസിന് തനിക്ക് കൂടുതൽ സീറ്റുകൾ നേടാനായില്ലേങ്കിൽ കേരളത്തിൽ അധികാരം ലഭിക്കുകയെന്നത് മോഹം മാത്രമായി അവശേഷിക്കുമെന്ന മുന്നറിയിപ്പാണ് ഹൈക്കമാന്റ് നൽകുന്നത്. ജോസ് കെ മാണിയുടെ അഭാവം മധ്യകേരളത്തിൽ വരുത്തിവെച്ച തിരിച്ചടി മറികടക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്.

ജോസ് വിഭാഗത്തിന്റെ ആവശ്യം

ജോസ് വിഭാഗത്തിന്റെ ആവശ്യം

അതിനിടെ മറുവശത്ത് എൽഡിഎഫിൽ കുറഞ്ഞത് 13 സീറ്റുകളെങ്കിലും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ജോസ് വിഭാഗം. കോട്ടയം ജില്ലയിൽ തന്നെയാണ് പാർട്ടി കൂടുതൽ സീറ്റുകൾ നോട്ടമിടുന്നത്. പാലായ്ക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ സീറ്റുകളാണ് കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം ചോദിക്കുന്നത്.

'നിങ്ങൾ തുപ്പിയ വർഗീയവിഷം കേരളം കണ്ടുകഴിഞ്ഞു വിജയരാഘവാ'; വിമർശിച്ച് ഷിബു ബേബി ജോൺ'നിങ്ങൾ തുപ്പിയ വർഗീയവിഷം കേരളം കണ്ടുകഴിഞ്ഞു വിജയരാഘവാ'; വിമർശിച്ച് ഷിബു ബേബി ജോൺ

കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?

കേരളത്തിൽ അങ്കത്തിന് കോൺഗ്രസ്: കേരളത്തിൽ മത്സരിക്കുന്നവരുടെ രഹസ്യ പട്ടിക റെഡി, മാനദണ്ഡങ്ങളിൽ അപരിഷ്കാരംകേരളത്തിൽ അങ്കത്തിന് കോൺഗ്രസ്: കേരളത്തിൽ മത്സരിക്കുന്നവരുടെ രഹസ്യ പട്ടിക റെഡി, മാനദണ്ഡങ്ങളിൽ അപരിഷ്കാരം

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
kerala assembly election 2021; PJ joseph ready to share seats with congress in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X