കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുപ്പള്ളി; 50 വർഷമായി ഇളകാത്ത ഉമ്മൻചാണ്ടിയുടെ കോട്ട- മണ്ഡല ചരിത്രം

Google Oneindia Malayalam News

കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന വിഐപി മണ്ഡലമാണ് ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി. യുവത്വത്തിന്റെ കരുത്തിലേറി ഉമ്മൻചാണ്ടി ഇടതുപക്ഷത്തിൽ നിന്നും പിടിച്ചെടുത്ത മണ്ഡലത്തിൽ കഴിഞ്ഞ നാലര പതിറ്റാണ്ടായി വിജയം അദ്ദേഹത്തിനൊപ്പം മാത്രമാണ്. എന്നാൽ ഇത്തവണ ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയെന്ന തന്റെ സ്വന്തം കോട്ടയിൽ കാലിടറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാനായതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നത്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ആദ്യ വിജയം

ആദ്യ വിജയം

കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിസി ചെറിയാൻ ആയിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. 1960 ലും അദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു വിജയം.

ഉമ്മൻചാണ്ടി ഇറങ്ങി

ഉമ്മൻചാണ്ടി ഇറങ്ങി

പിസി ചെറിയാൻ അടക്കിവാണിരുന്ന പുതപ്പള്ളി 65 ലും 67 ലും സിപിഎമ്മിലെ ഇഎം ജോർജ്ജ് പിടിച്ചടക്കിയതോടെയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ ഉമ്മൻചാണ്ടിയെന്ന യുവ നേതാവിനെ അന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്. അന്ന് 7288 വോട്ടിനായിരുന്നു ഉമ്മൻചാണ്ടി ഇവിടെ നിന്ന് ജയിച്ച് കയറിയത്.

തിരിഞ്ഞ് നോക്കേണ്ടി വന്നില്ല

തിരിഞ്ഞ് നോക്കേണ്ടി വന്നില്ല

പിന്നീട് സിപിഎം, ബിഎല്‍ഡി, എന്‍ഡിപി, ഐഎന്‍സി-എസ്, ഇടതു സ്വതന്ത്രന്‍ അടക്കമുള്ളവര്‍ മത്സരിച്ചുവെങ്കിലും ഉമ്മൻചാണ്ടിയെന്ന വൻമരത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പോലും അവർക്കൊന്നും സാധിച്ചില്ല. 2011ൽ സിപിഎമ്മിന്റെ സൂജ സൂസൻ ജോർജിനെ പരാജയപ്പെടുത്തി റെക്കോഡ് ഭൂരിപക്ഷത്തിലായരുന്നു പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ജയിച്ചത്.33,225 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

ജെയ്ക്ക് തോമസിനെ

ജെയ്ക്ക് തോമസിനെ

2016 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്ക് സി തോമസായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചത്. അക്കുറിയും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ ഇത്തവണ മണ്ഡലത്തിൽ അട്ടിമറി ഉണ്ടായേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു.

എണ്ണൂറിലേറെ വോട്ടിന്‍റെ

എണ്ണൂറിലേറെ വോട്ടിന്‍റെ

മണ്ഡലത്തില്‍ എണ്ണൂറിലേറെ വോട്ടിന്‍റെ മേല്‍ക്കൈ നേടാൻ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി പോലും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.അകല കുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ആണ് ജയിച്ചത്.

പുതുപ്പളളി പഞ്ചായത്തും

പുതുപ്പളളി പഞ്ചായത്തും

ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് പരാജയപ്പെട്ടു. 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫിന് ലഭിച്ചതാകട്ടെ ഏഴ് സീറ്റുകളും. കേരള കോണ്‍ഗ്രസിന്‍റെ വരവും യാക്കോബായ സമൂഹത്തിന്‍റെ പിന്തുണയുമാണ് എൽഡിഎഫിനെ തുണച്ചത്. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന ജെയ്ക്ക് സി തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും എൽഡിഎഫിന് ഇവിടെ ഗുണം ചെയ്തു.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

അതുകൊണ്ട് തന്നെ ഇക്കുറി ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക്കിനെ സിപിഎം മത്സരിപ്പിച്ചേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ജെയ്ക്ക് തോമസ് അല്ലേങ്കിൽ സ്ഥാനാർത്ഥികളായി കർഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ പേരും മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കെഎം രാധാകൃഷ്ണന്‍.

തൊടുപുഴയിലേക്ക് ജോസഫ് തന്നെ; ജോസിന്റെ ബലത്തിൽ അട്ടിമറിക്കാൻ സിപിഎം..ഇടതുനീക്കം ഇങ്ങനെതൊടുപുഴയിലേക്ക് ജോസഫ് തന്നെ; ജോസിന്റെ ബലത്തിൽ അട്ടിമറിക്കാൻ സിപിഎം..ഇടതുനീക്കം ഇങ്ങനെ

9 സീറ്റില്‍ പിടിമുറുക്കി ജോസഫ്, ജയിക്കുന്നവര്‍ക്കായി സര്‍വേ, തൊടുപുഴയും കടുത്തുരുത്തിയും മാറ്റമില്ല9 സീറ്റില്‍ പിടിമുറുക്കി ജോസഫ്, ജയിക്കുന്നവര്‍ക്കായി സര്‍വേ, തൊടുപുഴയും കടുത്തുരുത്തിയും മാറ്റമില്ല

സിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതംസിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതം

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

Recommended Video

cmsvideo
കേരള: ആ ശബ്ദം തന്റേതല്ല; ലക്ഷങ്ങൾ തട്ടി എന്ന ആരോപണം നിഷേധിച്ച് സരിത

English summary
kerala assembly election 2021; puthuppally constituency election history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X