കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശപ്പോരില്‍ ഭൂരിപക്ഷം കുതിച്ചുയര്‍ന്നു; കടുത്തുരുത്തിയിലെ യുഡിഎഫ് കോട്ട പൊളിക്കാന്‍ ഇടതുമുന്നണി

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെ ഇത്തവണ കോട്ടയത്ത് വലിയ പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് ഉള്‍പ്പടേയുള്ള ജില്ലയിലെ ഭൂരിപക്ഷ തദ്ദേശ സ്ഥാപനങ്ങളിലും വിജയത്തിലെത്താന്‍ എല്‍ഡിഎഫിനും സാധിച്ചു. ഇതേ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. ഇതിനുള്ള ഒരുക്കള്‍ അവര്‍ സജീവമായി ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. പാലായിലെ ജോസ് കെ മാണിയുടെ റാലി ഉള്‍പ്പടെ ഇതിന്‍റെ ഉദാഹരണമാണ്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

വൈക്കം, ഏറ്റുമാനൂര്‍

വൈക്കം, ഏറ്റുമാനൂര്‍

2016 ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമായിരുന്നു എല്‍ഡിഎഫിന് ജയിക്കാന‍് സാധിച്ചത്. വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലായിരുന്നു വിജയം. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെയാണ് പാലാ പിടിച്ചത്. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതോടെ ഈ സീറ്റ് നിലവില്‍ ആരുടെ അക്കൗണ്ടില്‍ ആണെന്നത് തര്‍ക്ക വിഷയമായും നിലനില്‍ക്കുന്നു.

പൂഞ്ഞാര്‍, കടുത്തുരുത്തി

പൂഞ്ഞാര്‍, കടുത്തുരുത്തി

ഇത്തവണ ഏതായാലും കഴിഞ്ഞ തവണ വിജയിച്ച വൈക്കത്തിനും ഏറ്റുമാനൂരിനും പുറെ അഞ്ചോലം മണ്ഡലങ്ങള്‍ അധികമായി പിടിക്കുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകളിലാണ് വിജയം ഉറപ്പിക്കുന്നത്. ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ കോട്ടയും പുതുപ്പള്ളി പോലും കൂടെ പോരുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

കടുത്തുരുത്തി മണ്ഡലം

കടുത്തുരുത്തി മണ്ഡലം

ഇടതുപക്ഷത്തിന് ഏറ്റവും വിജയ പ്രതീക്ഷയുള്ള ഒരു മണ്ഡലം കടുത്തുരുത്തിയാണ്. കേരള കോണ്‍ഗ്രസിന് പാലാ പോല്‍ ശക്തിയുള്ള ഒരു മണ്ഡലം കൂടിയാണ് കടുത്തുരുത്തി. മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ഇവിടെ വിജയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേരള കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം ആയിരിക്കും വിജയി.

മോന്‍സ് ജോസഫ് വിജയിച്ചു

മോന്‍സ് ജോസഫ് വിജയിച്ചു

2016 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് ആയിരുന്നു കടുത്തുരുത്തിയില്‍ നിന്നും വിജയിച്ചത്. ഭൂരിപക്ഷം 42256. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. 2011 ലും 2006 ലും മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു മോന്‍സ് ജോസഫ്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസഫിനോടൊപ്പം ഉറച്ച് നിന്ന മോന്‍സ് ഇത്തവണയും ഇവിടെ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.

കടുത്തുരുത്തിയിലെ പ്രതീക്ഷ

കടുത്തുരുത്തിയിലെ പ്രതീക്ഷ

എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയാല്‍ വിജയ സാധ്യത എത്രത്തോളം എന്നതില്‍ സംശയമാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 9490 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. എൽഡിഎഫിന്‌ അനുകൂലമാണ്‌ കടുത്തുരുത്തിയിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥയെന്ന് ചുരുക്കം. മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതുമുന്നണിക്ക് കീഴിലാണ്.

ഇടത് ആധിപത്യം

ഇടത് ആധിപത്യം

11 പഞ്ചായത്തുകളിൽ പത്തും, രണ്ട്‌ ബ്ലോക്ക് പഞ്ചായത്തുകളും, അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നാലും എൽഡിഎഫ്‌ ആയിരുന്നു വിജയിച്ചത്. ജില്ല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 10824 ആണ്. ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് കടുത്തുരുത്തിയിൽ നിന്ന് ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത വ്യക്തി കൂടിയാണ് മോന്‍സ്. എല്‍ഡിഎഫില്‍ സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസിന് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ ഒന്നുമില്ല.

ജോസ് കെ മാണിയില്ല

ജോസ് കെ മാണിയില്ല

റോഷി അഗസ്റ്റിനെ പാലായില്‍ മത്സരിപ്പിച്ച് ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരത്തിന് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും എന്ന കാര്യം ഉറപ്പായതോടെ ജോസ് പാലായില്‍ തന്നെ മത്സരിക്കേട്ടെയെന്ന ധാരണയില്‍ എത്തുകയായിരുന്നു. പാലായില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇടത് ജാഥ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

റോഷി അഗസ്റ്റിന്‍ കടുത്തുരുത്തിയിലേക്ക്

റോഷി അഗസ്റ്റിന്‍ കടുത്തുരുത്തിയിലേക്ക്

ജോസ് കെ മാണി ഇല്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ കടുത്തുരുത്തിയില്‍ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്നും വിജയിച്ച് എംഎല്‍എ ആയിരുന്നു റോഷി അഗസ്റ്റിന്‍. കടുത്തുരുത്തിയിലേക്ക് റോഷി വരാതെ ഇടുക്കിയില്‍ തുടരാന്‍ തീരുമാനിച്ചാല്‍ മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള ഏതെങ്കിലും നേതാക്കളെ കേരള കോണ്‍ഗ്രസ് എം പരിഗണിച്ചേക്കും.

പിസി ജോര്‍ജും ബിജെപിയും

പിസി ജോര്‍ജും ബിജെപിയും

എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസിനായിരുന്നു എന്‍ഡിഎ സീറ്റ് നല്‍കിയത്. ഇത്തവണ സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. കടുത്തുരുത്തിക്ക് പകരം പാലായോ പൂഞ്ഞാറോ പി.സി. തോമസിന് നൽകിയേക്കും. കടുത്തുരുത്തി ഏറ്റെടുത്താല്‍ ജനറൽ സെക്രട്ടറി ലിജിൻ ലാൽ മത്സരിക്കും. അതേസമയം ഒരു മുന്നണിയുടേയും ഭാഗമായില്ലെങ്കില്‍ പിസി ജോര്‍ജിന്‍റെ ജനപക്ഷവും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും.

kaduthurutyd

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
kerala assembly election 2021; Roshi Augustine may be Kerala Congress M candidate in Kaduthuruthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X