കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസിനെതിരെ ജോസഫ് വിഭാഗത്തിന്‍റെ വിമതന്‍? സൂചന നല്‍കി സാജന്‍ ഫ്രാന്‍സിസ്

Google Oneindia Malayalam News

തിരുവനന്തപുരം: മറ്റ് ഘടകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ആയെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ഇതുവരെ സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് യുഡിഎഫ് യോഗത്തിന് മുമ്പായി ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയക്ഷി ചര്‍ച്ച ഇന്ന് രാവിലെ നടക്കും. 12 സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍. കഴിഞ്ഞ തവണ യുഡിഎഫില്‍ 15 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇതില്‍ നിന്ന് 3 സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ശേഷിക്കുന്നുവയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുമാണ് ജോസഫ് വിഭാഗം യുഡിഎഫ് നേതാക്കളെ അറിയിച്ചത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

മൂവാറ്റുപുഴ, ചങ്ങനാശ്ശേരി

മൂവാറ്റുപുഴ, ചങ്ങനാശ്ശേരി

തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി അടക്കമുള്ള മിക്കസീറ്റുകളിലും തീരുമാനം ആയെങ്കിലും മൂവാറ്റുപുഴ, ചങ്ങനാശ്ശേരി സീറ്റുകളുടെ കാര്യത്തില്‍ വലിയ തര്‍ക്കമാണ് ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ രൂപപ്പെട്ടിരിക്കുന്നത്. മൂവാറ്റുപഴ സീറ്റ് വെച്ചുമാറണമെന്ന നിര്‍ദേശമായിരുന്നു ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. ഇവിടെ ഫ്രാന്‍സിസ് ജോര്‍ജ് അല്ലെങ്കില്‍ ജോണി നെല്ലൂരിനെ മത്സരിപ്പിക്കാനായിരുന്നു അവരുടെ ആഗ്രഹം.

ജോസഫ് വാഴക്കന്‍റെ വിശദീകരണം

ജോസഫ് വാഴക്കന്‍റെ വിശദീകരണം

സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു തരണമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജോസഫ് അനുകൂലികള്‍ ശക്തമായ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് മൂവാറ്റുപുഴ സീറ്റ് വെച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വെക്കുകയായിരുന്നു. മൂവാറ്റുപുഴ സീറ്റ് ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി.

മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്

മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്

'മൂവാറ്റുപുഴ സീറ്റ് നിലവിൽ യൂഡിഎഫിൽ കോൺഗ്രസ്‌ മത്സരിച്ചു കൊണ്ടിരിക്കുന്ന സീറ്റ് ആണ്. സീറ്റ് വച്ച് മാറുന്നതിനെ പറ്റി ഇത് വരെയും ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. മൂവാറ്റുപുഴ സീറ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. അത്തരം പ്രചാരണങ്ങളിലേക്ക് പോകാതെ മുന്നണിയുടെ വിജയത്തിന് വേണ്ടി എല്ലാവരും പരിശ്രമിക്കണം.'-എന്നതായിരുന്നു ജോസഫ് വാഴക്കന്‍റെ വിശദീകരണം.

ചങ്ങനാശ്ശേരിയിലെ തര്‍ക്കം

ചങ്ങനാശ്ശേരിയിലെ തര്‍ക്കം

മറ്റൊരു തര്‍ക്കം നടക്കുന്ന സീറ്റ് കോട്ടയത്തെ ചങ്ങനാശ്ശേരിയാണ്. ചങ്ങനാശ്ശേരി ഉള്‍പ്പടെ കോട്ടയത്ത് നാല് സീറ്റ് ഉറപ്പായും വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ചങ്ങനാശ്ശേരി, കടത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ലക്ഷ്യം വെക്കുന്നത്. ഇതില്‍ ചങ്ങനാശ്ശേരിക്ക് പുറമെ പൂഞ്ഞാറിന്‍റെ കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

സിഎഫ് തോമസിന്‍റെ സീറ്റ്

സിഎഫ് തോമസിന്‍റെ സീറ്റ്

മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവായിരുന്ന സിഎഫ് തോമസിന്‍റെ മരണത്തോടെയാണ് ചങ്ങനാശ്ശേരി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കിയത്. കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗം മുന്നണി വിട്ടു പോയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ് ഏറ്റെടുത്താല്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, മുതിര്‍ന്ന നേതാവ് കെസി ജോസഫ് എന്നിവരില്‍ ആരെങ്കിലും ഒരാളെ മത്സരിപ്പിക്കാനായിരുന്നു നീക്കം.

പാലാ കാപ്പന്‍ കൊണ്ടുപോയി

പാലാ കാപ്പന്‍ കൊണ്ടുപോയി

പാലാ, ചങ്ങാനശ്ശേരി സീറ്റുകളോട് കേരള കോണ്‍ഗ്രസിന് വൈകാരികമായ ബന്ധമാണ് ഉള്ളത്. ഇതില്‍ പാലാ മുന്നണിയിലേക്ക് പുതുതായി വന്ന മാണി സി കാപ്പന് വിട്ടു നല്‍കാന്‍ തയ്യാറായി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും തമ്മില്‍ വെച്ച് മാറാനുള്ള നീക്കവും ഉണ്ടായത്. ഇതോടെയാണ് ജോസഫ് പക്ഷവും സിഎഫ് തോമസിന്‍റെ കുടുംബവും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

സാജന്‍ ഫ്രാന്‍സിസ് രംഗത്ത്

സാജന്‍ ഫ്രാന്‍സിസ് രംഗത്ത്

എന്നാല്‍ സീറ്റ് ഏറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സിഎഫ് തോമസ് എംഎല്‍എയുടെ സഹോദരന്‍റെ മകന്‍. ചങ്ങനാശ്ശേരി സീറ്റ് കേരള കോണ്‍ഗ്രസിന് കിട്ടുമെന്ന പ്രതീക്ഷയില്‍ സാജന്‍ ഫ്രാന്‍സിസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി രംഗത്ത് ഉണ്ടായിരുന്നു.

ചിന്തിക്കാന്‍ കഴിയില്ല

ചിന്തിക്കാന്‍ കഴിയില്ല

ചങ്ങനാശ്ശേരിയിലെ കേരള കോണ്‍ഗ്രസുകാര്‍ക്കും, കേരളത്തിലെ കേരള കോണ്‍ഗ്രസുകാര്‍ക്കും സീറ്റ് കോണ്‍ഗ്രസിന് വിട്ടു കൊടുക്കുന്നതില്‍ സമ്മതമില്ല. പാലായും ചങ്ങനാശ്ശേരിയും ഇല്ലാത്തെ ഒരു പാര്‍ട്ടിയെ കുറിച്ച് കേരള കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറ‍ഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ വിമതനായി മത്സരിക്കുമെന്ന സൂചനയും സാജന്‍ ഫ്രാന്‍സിസ്‍ നല്‍കുന്നു.

കടുത്തരുത്തി അല്ലെങ്കില്‍ പൂഞ്ഞാര്‍

കടുത്തരുത്തി അല്ലെങ്കില്‍ പൂഞ്ഞാര്‍

എന്നാല്‍ കോണ്‍ഗ്രസിന്‍റെ വാഗ്ദാനം കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. ഇതില്‍ പൂഞ്ഞാറിന്‍റെ കാര്യത്തിലും തര്‍ക്കം ഉണ്ട്. പിസി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തിന്‍റെ ആവശ്യം. എന്നാല്‍ സജി മഞ്ഞക്കടമ്പന് വേണ്ടി സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ്.

പിസി ജോര്‍ജിനെ തോല്‍പ്പിക്കാം

പിസി ജോര്‍ജിനെ തോല്‍പ്പിക്കാം


ഏറ്റുമാനൂര്‍ സീറ്റിനായും ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ തവണ കോട്ടയം ജില്ലയില്‍ ആകെയുള്ള 9 സീറ്റില്‍ ആറ് സീറ്റിലും കേരള കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മത്സരിച്ചു. ഫലം പുറത്ത് വന്നപ്പോള്‍ 4 സീറ്റില്‍ കേരള കോണ്‍ഗ്രസും രണ്ടിടത്ത് കോണ്‍ഗ്രസും വിജയിച്ചു. പൂഞ്ഞാറില്‍ പിസി ജോര്‍ജിനായിരുന്നു വിജയം.

ജോസ് കെ മാണി പോയി

ജോസ് കെ മാണി പോയി

ജോസ്കെ മാണി യുടെ നേതൃത്വതില്‍ ഒരു വിഭാഗം മുന്നണി വിട്ടുപോവുകയും ഉപതിരഞ്ഞെടുപ്പില്‍ പാലാ നഷ്ടമാവുകയും സിഎഫ് തോമസ് അന്തരിക്കുകയും ചെയ്തതോടെ നിലവില്‍ കോട്ടയത്ത് ഒരു എംഎല്‍എ മാത്രമാണ് ജോസഫ് വിഭാഗത്തിന് ഉള്ളത്. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ് ജില്ലയില്‍ നാല് സീറ്റിലെങ്കിലും മത്സരിക്കുമെന്ന ഉറച്ച നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

English summary
kerala assembly election 2021; Sajan Francis has hinted he will contest in Changanassery as a rebel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X