കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണി സി കാപ്പന് കനത്ത തിരിച്ചടി: എന്‍സികെയെ യുഡിഎഫില്‍ പ്രവേശിപ്പിക്കില്ല, മൂന്ന് സീറ്റും നല്‍കില്ല

Google Oneindia Malayalam News

കോട്ടയം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ കുത്തക മണ്ഡലമായിരുന്ന പാലാ സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫിന്‍റെ അഭിമാനമായി മാറിയ മാണി സി കാപ്പന്‍ അതേ പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുന്നണി വിട്ടത്. യുഡിഎഫ് വിട്ട് ഇടതുപാളയത്തില്‍ എത്തിയ കേരള കോണ്‍ഗ്രസിന് പാലാ സീറ്റ് വിട്ടുകൊടുക്കും എന്ന് ഉറപ്പായതാടെ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒടുവില്‍ എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് പാലായില്‍ മത്സരിക്കാന്‍ കാപ്പന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മുന്നണി വിടുമ്പോള്‍ നല്‍കിയ പല വാഗ്ദാനങ്ങളും കോണ്‍ഗ്രസ് ഇപ്പോള്‍ പാലിക്കുന്നില്ലെന്നത് മാണി സി കാപ്പന്‍റെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്

നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്

മുന്നണി വിടാനില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോള്‍ യുഡിഎഫിന്‍റെ ഭാഗമാവുകയായിരുന്നു. പിന്നീട് അദ്ദേഹം നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ പുതിയ പാര്‍ട്ടിയെ മുന്നണിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ പഴയ ആവേശമില്ല.

മുല്ലപ്പള്ളി പറഞ്ഞത്

മുല്ലപ്പള്ളി പറഞ്ഞത്

മാണി സി കാപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിനുണ്ടായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫ് പ്രവേശനം എന്നതുമായിരുന്നു മാണി സി കാപ്പന്‍റെ നിലപാട്. പാലായ്ക്ക് പുറമെ മറ്റ് രണ്ട് സീറ്റുകളും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍സിപി വരികയാണെങ്കില്‍

എന്‍സിപി വരികയാണെങ്കില്‍

എന്‍സിപി ഒന്നടങ്കം യുഡിഎഫിലേക്ക് വരികയാണെങ്കില്‍ 7 സീറ്റും താനും കൂടെയുള്ളവരും ചെല്ലുകയാണെങ്കില്‍ 3 സീറ്റും എന്നതായിരുന്നു യുഡിഎഫ് വാഗ്ദാനമെന്ന് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാപ്പന് കൂടുതല്‍ സീറ്റ് നല്‍കുന്നത്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്നിവയുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് ഇപ്പോള്‍ ഉയരുന്നത്.

പാലാ സീറ്റില്‍ തര്‍ക്കമില്ല

പാലാ സീറ്റില്‍ തര്‍ക്കമില്ല

കാപ്പന് പാലാ സീറ്റ് നല്‍കുന്നതില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. എന്നാല്‍ മുന്നണി പ്രവേശനം ധൃതിപിടിച്ച് നടത്തേണ്ടെന്നാണ് യുഡിഎഫ് നേതാക്കള്‍ക്കിടയിലെ ധാരണ. കാപ്പന്‍റെ പാര്‍ട്ടിയെ മുന്നണിയില്‍ ഘടകക്ഷിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ തര്‍ക്കമുണ്ട്. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാലായില്‍ പോലും എത്ര സ്വാധീനം ഉണ്ടെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

കൂടുതല്‍ നേതാക്കളെ

കൂടുതല്‍ നേതാക്കളെ

നേരത്തെ മാണി സി കാപ്പന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാവട്ടേയെന്ന് മുലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്‍റെ ഭാഗമാക്കിയാല്‍ എന്‍സിപിയില്‍ നിന്നും ഇടത് മുന്നണിയിലെ തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളേയും അണികളേയും അടര്‍ത്തിയെടുക്കാന്‍ കഴിയും എന്ന വിലയിരുത്തലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്.

മന്ത്രി സ്ഥാനം ചോദിക്കും

മന്ത്രി സ്ഥാനം ചോദിക്കും

എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടും കാപ്പന്‍റെ പാര്‍ട്ടിയിലേക്ക് പുതുതായി നേതാക്കളൊന്നും കടന്ന് വന്നില്ല. കാപ്പന്‍റെ പാര്‍ട്ടിയെ ഇപ്പോള്‍ ഘടകക്ഷിയാക്കിയാല്‍ അതിന് അനുസൃതമായ പരിഗണ യുഡിഎഫില്‍ നല്‍കേണ്ടി വരും. ഭരണം ലഭിച്ചാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പടേയുള്ള ആവശ്യങ്ങളാവും ഉയരുക. ഇതെല്ലാം മുന്നില്‍ കണ്ടാണ് കാപ്പന്‍റെ പാര്‍ട്ടിയെ തല്‍ക്കാലം മുന്നണിയില്‍ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടില്‍ എത്തിയത്.

ബിജെഎസും ജനതതാദളും

ബിജെഎസും ജനതതാദളും

കൂടാതെ ദീര്‍ഘകാലമായി മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജനതാദള്‍ വിഭാഗം, അടുത്തിടെ ബിഡിജെഎസ് വിട്ട് വന്ന ബിജെഎസ് എന്നിവരും മുന്നണി പ്രവേശനത്തിനായുള്ള ആവശ്യം ശക്തമാക്കിയിട്ടുണ്ട്. കാപ്പന് മാത്രം പ്രവേശനം നല്‍കിയാല്‍ ഇവര്‍ അസംതൃപ്തര്‍ ആവും. ഇതോടെ എന്‍സിപിയെ താല്‍ക്കാലികമായി സഹകരിപ്പിക്കാന്‍ യുഡിഎഫ് തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.

 ആലിക്കോയക്ക് എലത്തൂര്‍

ആലിക്കോയക്ക് എലത്തൂര്‍

സിറ്റ് വീതം വെയ്പില്‍ പാലാ ഉള്‍പ്പടെ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഇത് കാര്യമാക്കി എടുത്തിട്ടില്ല. മുതിര്‍ന്ന നേതാവ് ആലിക്കോയക്കായി എലത്തൂര്‍, സുള്‍ഫിക്കര്‍ മയൂരിക്ക് കുട്ടനാട് എന്നീ സീറ്റുകളാണ് മാണി സി കാപ്പന്‍ ചോദിക്കുന്നത്. എന്നാല്‍ രണ്ട് സീറ്റുകളുടേയും കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോലും യുഡിഎഫ് മുന്‍കൈ എടുക്കുന്നില്ല. ഇത് മാണി സി കാപ്പന്‍റെ പാര്‍ട്ടിയിലും വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

പാലായില്‍ പിന്തുണ

പാലായില്‍ പിന്തുണ

അതേസമയം, പാലായില്‍ മാണി സി കാപ്പന് യുഡിഎഫിന്‍റെ സര്‍വ്വ പിന്തുണയും ഉണ്ട്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാണി സി കാപ്പന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ മണ്ഡലത്തില്‍ വിജയ സാധ്യതയുണ്ടെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

പിസി ജോര്‍ജിന്‍റെ പ്രഖ്യാപനം

പിസി ജോര്‍ജിന്‍റെ പ്രഖ്യാപനം

അതിനിടെ അപ്രതീക്ഷിതമായി പാലായില്‍ പിസി ജോര്‍ജും മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്‍റെ തോല്‍വിയാണ് ആഗ്രഹിക്കുന്നതെങ്കിലും പാലായില്‍ തന്നെ പിന്തുണ മാണി സി കാപ്പനാണെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. പാലായില്‍ ജോസ് കെ മാണി തോല്‍ക്കണം, മാണി സി കാപ്പന്‍ പാവമായത് കൊണ്ട് അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
kerala assembly election 2021; UDF did not take Mani C Kappan's NCK Party to the front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X