കന്നിയങ്കം ജയിച്ച് കയറാൻ ജോസ് കെ മാണി: ശക്തിയറിച്ച് മാണി സി കാപ്പൻ, പാലായിൽ പോര് കനക്കുന്നു...
കോട്ടയം: കോട്ടയത്തെ സംബന്ധിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. തിരഞ്ഞെടുപ്പിലെ സ്റ്റാർ മണ്ഡലങ്ങളിലൊന്നാണ് പാലാ. കാലാകാലങ്ങളിൽ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറിവന്നതോടെ പല മുന്നണികൾക്കൊപ്പവും പാലായ്ക്ക് നിൽക്കേണ്ടിവന്നിട്ടുണ്ട്. യുഡിഎഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പം ചേർന്നത് പാലായെ സംബന്ധിച്ച് നിർണ്ണായകമാണ്. ഈ ബാന്ധവത്തിന്റെ പ്രതിഫലനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. എൽഡിഎഫ് പ്രവർത്തകർ ജോസ് കെ മാണിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതും ജോസ് കെ മാണിക്ക് വേണ്ടി യുഡിഎഫ് പ്രചാരണം നടത്തുന്നതും ഇതിന്റെയെല്ലാം അന്തിമഫലമാണ്.

മുന്നണിമാറ്റം
കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സീറ്റ് വിഭജന തർക്കത്തെത്തുടർന്ന് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഫൊപ്പം ചേരുന്നത്. ജോസ് കെ മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിനൊപ്പം തന്നെ സിപിഐയും നിന്നതോടെ ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാവുകയായിരുന്നു.

ഘടകകക്ഷിക്ക് വേണ്ടി
എൽഡിഎഫിലെ ഘടകകക്ഷിയായ എൻസിപിയിലും പാലാ സീറ്റിന് വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും നിലപാട് സ്വീകരിച്ചിരുന്നു. പാലാ സീറ്റിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന എൽഡിഎഫിന്റെ നിർദേശം അംഗീകരിക്കാൻ കാപ്പൻ തയ്യാറായിരുന്നില്ല. ഇതോടെ എൻസിപി വിട്ട് പുറത്തുവന്ന കാപ്പൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുകയും ചെയ്തു. ഘടകക്ഷിയായ ജോസ് കെ മാണി വിഭാഗത്തിന് എൽഡിഎഫ് പാലാ സീറ്റ് നൽകുകയും ചെയ്തിരുന്നു.

വടക്കൻ ജില്ലകളിലേക്ക്
കേരളത്തിൽ വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തിവരുന്നത്. കോട്ടത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജോസ് കെ മാണി വിഭാഗത്തിനുള്ള സ്വാധീനവും ജനസമ്മതിയും മുന്നണിക്ക് നേട്ടമാകുമെന്ന് കണ്ടാണ് എൽഡിഎഫിന്റെ ചരടുവലികള്‍. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ മുന്നേറ്റത്തിന്റെ സൂചനയാണ് ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് പാലാ നഗരസഭ പിടിച്ചെടുത്തത്.

പാലായിൽ അങ്കം
കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ എം മാണിയുടെ നിര്യാണത്തോടെയാണ് പാലായിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേരള കോൺഗ്രസ് ജോസ്
ടോമിനെയാണ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. കെ എം മാണിക്കെതിരെ മൂന്ന് തവണ മത്സരിച്ച മാണി സി കാപ്പനെയാണ് എൽഡിഎഫ് അങ്കത്തിനിറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎം മാണിയുടെ ഭൂരിപക്ഷം 4703 വോട്ടിലേക്ക് കുറയ്ക്കുന്നതിൽ മാണി സി കാപ്പന് നിർണ്ണായക പങ്കുണ്ട്.

പാലായിൽ ആര്?
എൽഡിഎഫ് മാണി സി കാപ്പന് സീറ്റ് നൽകാത്തത് ഉയർത്തിക്കാണിച്ച് സഹതാപതരംഗം വോട്ടാക്കാനാണ് യുഡിഎഫ് നീക്കം. ഇതോടെ കാപ്പൻ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പാലായിൽ ബിജെപി സ്ഥാനാർത്ഥിയുണ്ടെങ്കിലും ത്രികോണ മത്സരത്തിന് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച എൻ ഹരിയ്ക്ക് 24, 821 വോട്ടുകളായിരുന്നു ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാവട്ടെ 18, 044 വോട്ടുകളാണ് ലഭിച്ചത്. ഡോ. പ്രമീളാ ദേവിയാണ് എൻഡിഎ ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്നത്. എന്നാൽ പാലാ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് നിർണ്ണായകമാണ്.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications