കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്

Google Oneindia Malayalam News

കോട്ടയം; പുതുപ്പള്ളിയെന്നാൽ കേരള രാഷ്ട്രീയത്തിന് ഉമ്മൻചാണ്ടിയാണ്. അരനൂറ്റാണ്ടായി മണ്ഡലത്തിലെ എംഎൽഎ ആണ് അദ്ദേഹം.എന്നാൽ ഇത്തവണ പുതുപ്പള്ളിയിലെ കാര്യങ്ങൾ കോൺഗ്രസിനും ഉമ്മൻചാണ്ടിക്കും അനുകൂലമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി അട്ടിമറി മുന്നേറ്റമായിരുന്നു മണ്ഡലത്തിൽ സിപിഎം കാഴ്ചവെച്ചത്. കാൽനൂറ്റാണ്ട് ചരിത്രത്തിൽ ആദ്യമായി ഉമ്മൻചാണ്ടിയുടെ വീടിരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചെടുത്തു. ഇതേ അട്ടിമറി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനൊരുങ്ങുകയാണ് സിപിഎം. വിശദാംശങ്ങളിലേക്ക്

ഉമ്മൻചാണ്ടിയിലൂടെ

ഉമ്മൻചാണ്ടിയിലൂടെ

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിച്ചേക്കില്ലെന്ന തരത്തിലായിരുന്നു തുടക്കം മുതൽ ചർച്ചകൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് തന്നെ അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

പുതുപ്പള്ളിയിലും

പുതുപ്പള്ളിയിലും

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പാടെ മാറി. പ്രതിപക്ഷത്തെ അപ്പാടെ ഞെട്ടിച്ച് കൊണ്ടുള്ള കൂറ്റൻ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കാഴ്ചവെച്ചത്. കോൺഗ്രസിന്റെ കോട്ടകൾ പലതും ഇടത് തരംഗത്തിൽ നിലംപരിശായി.ഇതോടെ കോൺഗ്രസിനെ നയിക്കാൻ ഉമ്മൻചാണ്ടി തന്നെ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്, പുതുപ്പള്ളിയിലും.

തിരിച്ചുപിടിക്കാനായി

തിരിച്ചുപിടിക്കാനായി

കോൺഗ്രസിൽ നിന്നും സിപിഎം പിടിച്ചെടുത്ത പുതുപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആദ്യമായി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ കോൺഗ്രസ് മത്സരകളത്തിലേക്ക് ഇറക്കിയത്. അന്ന് മത്സരിക്കുമ്പോൾ ഉമ്മൻചാണ്ടിക്ക് വെറും 27 വയസ് മാത്രമായിരുന്നു പ്രായം. ഇഎം ജോർജ് ആയിരുന്നു സിറ്റിംഗ് എംഎൽഎ.

അമ്പരപ്പിച്ച് കൊണ്ട്

അമ്പരപ്പിച്ച് കൊണ്ട്

കന്നിയങ്കത്തിൽ കോൺഗ്രസ് നേതൃത്വത്തെ പോലും അമ്പരപ്പിച്ച് കൊണ്ടായിരുന്നു മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ വിജയം. അന്ന് 7288 വോട്ടുകൾ നേടിയായിരുന്നു അദ്ദേഹം വിജയിച്ചത്. പിന്നീട് അങ്ങോട്ട് ഒരിക്കൽ പോലും പുതുപ്പള്ളിയെന്ന മണ്ഡലം ഉമ്മൻചാണ്ടിയെ കൈവിട്ടില്ല. പിന്നീട് സിപിഎം, ബിഎല്‍ഡി, എന്‍ഡിപി, ഐഎന്‍സി-എസ്, ഇടതു സ്വതന്ത്രന്‍ അടക്കമുള്ളവര്‍ മത്സരിച്ചുവെങ്കിലും ഭൂരിപക്ഷം കുറച്ചുവെന്നല്ലാതെ മറ്റൊരു അത്ഭുതവും സംഭവിച്ചില്ല.

എളുപ്പമായിരിക്കില്ലെന്ന് കണക്കുകൾ

എളുപ്പമായിരിക്കില്ലെന്ന് കണക്കുകൾ

എന്നാൽ ഇത്തവണ പുതുപ്പള്ളിയിലെ അങ്കം ഉമ്മൻചാണ്ടിക്കും കോൺഗ്രസിനും അത്ര എളുപ്പമായിരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി ഇഫക്ടിൽ വിജയിക്കാമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് പാടെ തെറ്റി. 800 ലേറെ വോട്ടിന്റെ മേൽക്കൈ നേടി മണ്ഡലത്തിൽ ഇടതുമുന്നണി കൂറ്റൻ മുന്നേറ്റം നടത്തി. മണ്ഡലത്തില്‍ യുഡിഎഫിന്‍റെ ഉറച്ച പല പഞ്ചായത്തുകളും ഇത്തവണ ഇടത്തോട്ട് മറിഞ്ഞു.

യുഡിഎഫിന് നഷ്ടമായി

യുഡിഎഫിന് നഷ്ടമായി

എട്ടിൽ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമാകുന്നതായിരുന്നു കാഴ്ച.ഉമ്മൻചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയിൽ 9 സീറ്റ് നേടിയാണ് സിപിഎം ഭരണം പിടിച്ചത്.യുഡിഎഫിന് ആകെ ലഭിച്ചത് വെറും ഏഴ് സീറ്റുകളായിരുന്നു. മണ്ഡലത്തിലാകെ 52433 വോട്ടുകള്‍ ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ 51570 വോട്ടുകളാണ് പുതുപ്പള്ളിയെന്ന കോട്ടയില്‍ യുഡിഎഫിന് നേടാന്‍ സാധിച്ചത്.

 ശക്തമായ പ്രവർത്തനം

ശക്തമായ പ്രവർത്തനം


സിപിഎമ്മിന്റെ ഈ നേട്ടം ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു.പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തതിന് പിന്നില്‍ ജെയ്കിന്റെ നേതൃശേഷിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക്കിനെ തന്നെ ഇടതുമുന്നണി ഇറക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനം

സ്ഥാനാർത്ഥി പ്രഖ്യാപനം

സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ സിപിഎം നടത്തിയിട്ടില്ലേങ്കിലും ജെയ്ക്കിലൂടെ മണ്ഡലത്തിൽ ഒരു അട്ടിമറി സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥിയാകുമോയെന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പാർട്ടിയാണ് ഇക്കാര്യത്തിൽ തിരുമാനം പറയേണ്ടതെന്ന സ്ഥിരം മറുപടിയാണ് ജെയ്ക്ക് പങ്കുവെയ്ക്കുന്നതെങ്കിലും മണ്ഡലത്തിൽ ഇക്കുറി അത്ഭുതങ്ങൾ ഉണ്ടാകുമെന്നാണ്ജെയ്ക്കിന്റെ പ്രതികരണം.

ചരിത്രത്തിൽ ആദ്യമായി

ചരിത്രത്തിൽ ആദ്യമായി

ചരിത്രത്തിൽ ആദ്യമായാണ് പുതുപ്പള്ളിയിൽ എട്ട് പഞ്ചായത്തുകളിൽ എൽഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുന്നത്. മണ്ണാർക്കാട് പോലുള്ള പഞ്ചായത്തുകളിൽ, രൂപീകരണ ചരിത്രത്തിലാദ്യമായിട്ടാണ് സിപിഎം തനത് ശേഷിയുപയോഗിച്ച് ഭരിക്കുന്നത്, ഇതെല്ലാം ഇടതുമുന്നണിയുടെ പ്രതീക്ഷ ഉയർത്തുന്നതാണെന്ന് ജെയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 നേടിയ വോട്ടുകൾ

നേടിയ വോട്ടുകൾ

പുതിയ മുന്നണി സമവാക്യത്തിലുപരിയായി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ സിപിഎം തനിക്ക് ഭരിക്കുന്ന സ്ഥിതിയിലേക്കാണെന്ന് എത്തിയുള്ളതെന്ന പ്രതീക്ഷയും ജെയ്ക്ക് പങ്കുവെച്ചു. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയ്ക്കെതിരെ മത്സരിച്ചപ്പോൾ 44505 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ജെയ്ക്ക് നേടിയത്. ഉമ്മൻചാണ്ടിക്ക് 71597 വോട്ടുകളും.

മറ്റ് പേരുകൾ

മറ്റ് പേരുകൾ

അതേസമയം ജെയ്ക്ക് തോമസ് അല്ലേങ്കിൽ സ്ഥാനാർത്ഥികളായി കർഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ പേരും മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കെഎം രാധാകൃഷ്ണന്‍.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
kerala assembly election 2021; will CPM win in Oommen chandy's puthupally,this is jaik c thomas replied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X