കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഏറ്റുമാനുരിൽ' ഇടഞ്ഞ് യൂത്ത് കോൺഗ്രസ്: കോട്ടയത്ത് ഡിസിസി ഓഫീസിന് മുമ്പിൽ പ്രതിഷേധം

Google Oneindia Malayalam News

കോട്ടയം: സീറ്റ് വിഭജന ചർച്ചകൾക്കിടെ കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ചർച്ചയാണ് സീറ്റ് വിഭജന ചർച്ചകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം മത്സരിച്ച ആറ് സീറ്റുകളിൽ കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നീ സീറ്റുകളെല്ലാം ജോസഫ് വിഭാഗത്തിന് നൽകും. അതേ സമയം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും മാത്രമാണ് അധികമായി കോൺഗ്രസിന് ലഭിക്കുക. ഇതോടെ കോൺഗ്രസിന് കോട്ടയം ജില്ലയിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചിലേക്ക് ഉയരുകയും ചെയ്യും.

വെല്‍ഫെയര്‍ ബന്ധം ചോദ്യം ചെയ്തതിന് നടപടി, കോഴിക്കോട്ട് കോണ്‍ഗ്രസില്‍ പ്രതിഷേധം!!വെല്‍ഫെയര്‍ ബന്ധം ചോദ്യം ചെയ്തതിന് നടപടി, കോഴിക്കോട്ട് കോണ്‍ഗ്രസില്‍ പ്രതിഷേധം!!

മൂന്ന് സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക. എന്നാൽ മൂവാറ്റുപുഴ സീറ്റ് കോൺഗ്രസിൽ നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്. മൂവാറ്റുപുഴ കേരള കോൺഗ്രസിന് വിട്ടുനൽകിയാൽ പകരം പേരാമ്പ്ര സീറ്റ് കോൺഗ്രസിന് നൽകാൻ ജോസഫ് വിഭാഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്. യുഎഡിഎഫിൽ പത്തോളം സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുകയെന്നാണ് സൂചന.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
 youthcongress-1590

ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തത്തുകയും കോട്ടയം ഡിസിസി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായിരുന്നു. എന്നാൽ ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് രമേശ് ചെന്നിത്തല വിളിച്ച് അറിയിച്ചതോടെയാണ് പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
Kerala assembly election 2021: Youth congress protest over Ettumanoor seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X