പാലായിലെ വിജയം കാപ്പന്റെ മികവല്ലെന്ന് സിപിഎം:മുന്നണി വിടാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകള്‍ ഊർജ്ജിതമാകുന്നതിനിടെ മാണി സി കാപ്പനെതിരെ സിപിഎം. മുന്നണിയിൽ പാലാ സീറ്റ് സംബന്ധിച്ച് എൻസിപിക്കും സിപിഎമ്മിനുമിടയിൽ തർക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മാണി സി കാപ്പനെതിരെ സിപിഎം രംഗത്തെത്തുന്നത്. എൻസിപിയിലും മുന്നണി മാറ്റത്തെ ചൊല്ലിയുള്ള ചർച്ചകളിൽ പോര് തുടങ്ങിയിട്ടുണ്ട്.

കാപ്പനെതിരെ സിപിഎം
പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചത് അദ്ദേഹത്തിന്റെ മികവല്ലെന്ന് ചൂണ്ടിക്കാണിച്ച ഇടതുമുന്നണി സർവ്വശക്തിയുമുപയോഗിച്ച് പ്രചാരണം നടത്തിയതിനാലാണെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങള്‍ക്കൊപ്പം ഭരണമികവും പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വിജയത്തിൽ നിർണ്ണായകമായിത്തീർന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ ചൂണ്ടിക്കാണിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ എൽഡിഎഫുമായി ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം ജില്ലാ കമ്മറ്റി തന്നെ കാപ്പനെ തള്ളി രംഗത്തെത്തിയിട്ടുള്ളത്.

ലംഘിക്കാൻ അനുവദിക്കില്ല
മാണി സി കാപ്പന്റെ മുൻ തിരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയ വിഎൻ വാസവൻ മൂന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ട ആളാണ് കാപ്പനെന്നും കൂട്ടിച്ചേർത്തു. ഇടതുമുന്നണിക്ക് എല്ലാക്കാലത്തും യുഡിഎഫിനേക്കാള്‍ ഉന്നതമായ നിലപാടുണ്ട്. അത് ലംഘിക്കാൻ ആരേയും അനുവദിക്കാൻ കഴിയില്ലെന്നും വാസവൻ പറഞ്ഞു.

പാലായിൽ ആര്?
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് കെ മാണിയെ പാലാ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് മാണി സി കാപ്പനെ ചൊടിപ്പിച്ചിട്ടുള്ളത്. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരാനുള്ള മാണി സി കാപ്പന്റെ നീക്കം ഏകപക്ഷീയമാണെന്നാണ് എകെ ശശീന്ദ്രൻ വ്യക്തമാക്കിയത്. മുന്നണി മാറ്റത്തെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ടെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
Recommended Video


എൻസിപി നേതൃത്വം ആർക്കൊപ്പം
എൻസിപി കേന്ദ്രനേതൃത്വം എകെ ശശീന്ദ്രനൊപ്പമാണോ മാണി സി കാപ്പനൊപ്പമാണോ നിൽക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാലാ സീറ്റ് സംബന്ധിച്ച തർക്കങ്ങളും മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി എൻസിപി അധ്യക്ഷൻ ടിപി പീതാംബരനും മാണി സി കാപ്പനും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടന്നുണ്ട്. ഇതിന് ശേഷം വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് എൻസിപിയുടെ നിലപാട് പ്രഖ്യാപിക്കുക.

തീരുമാനം ഏകപക്ഷീയം
മുന്നണി മാറ്റത്തെക്കുറിച്ച് എൻസിപിക്കുള്ളിൽ തന്നെ തർക്കം രൂക്ഷമായിട്ടുണ്ട്. മുന്നണി മാറ്റത്തെക്കുറിച്ചുള്ള തീരുമാനം മാണി സി കാപ്പൻ ഏകപക്ഷീയമായാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എൻസിപി മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിലുള്ള അസംതൃപ്തി എൻസിപി ദേശീയ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications