കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായിലെ വിജയം കാപ്പന്റെ മികവല്ലെന്ന് സിപിഎം:മുന്നണി വിടാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകള്‍ ഊർജ്ജിതമാകുന്നതിനിടെ മാണി സി കാപ്പനെതിരെ സിപിഎം. മുന്നണിയിൽ പാലാ സീറ്റ് സംബന്ധിച്ച് എൻസിപിക്കും സിപിഎമ്മിനുമിടയിൽ തർക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മാണി സി കാപ്പനെതിരെ സിപിഎം രംഗത്തെത്തുന്നത്. എൻസിപിയിലും മുന്നണി മാറ്റത്തെ ചൊല്ലിയുള്ള ചർച്ചകളിൽ പോര് തുടങ്ങിയിട്ടുണ്ട്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

കാപ്പനെതിരെ സിപിഎം

കാപ്പനെതിരെ സിപിഎം

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചത് അദ്ദേഹത്തിന്റെ മികവല്ലെന്ന് ചൂണ്ടിക്കാണിച്ച ഇടതുമുന്നണി സർവ്വശക്തിയുമുപയോഗിച്ച് പ്രചാരണം നടത്തിയതിനാലാണെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങള്‍ക്കൊപ്പം ഭരണമികവും പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വിജയത്തിൽ നിർണ്ണായകമായിത്തീർന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ ചൂണ്ടിക്കാണിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ എൽഡിഎഫുമായി ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം ജില്ലാ കമ്മറ്റി തന്നെ കാപ്പനെ തള്ളി രംഗത്തെത്തിയിട്ടുള്ളത്.

ലംഘിക്കാൻ അനുവദിക്കില്ല

ലംഘിക്കാൻ അനുവദിക്കില്ല

മാണി സി കാപ്പന്റെ മുൻ തിരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയ വിഎൻ വാസവൻ മൂന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ട ആളാണ് കാപ്പനെന്നും കൂട്ടിച്ചേർത്തു. ഇടതുമുന്നണിക്ക് എല്ലാക്കാലത്തും യുഡിഎഫിനേക്കാള്‍ ഉന്നതമായ നിലപാടുണ്ട്. അത് ലംഘിക്കാൻ ആരേയും അനുവദിക്കാൻ കഴിയില്ലെന്നും വാസവൻ പറഞ്ഞു.

പാലായിൽ ആര്?

പാലായിൽ ആര്?

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് കെ മാണിയെ പാലാ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് മാണി സി കാപ്പനെ ചൊടിപ്പിച്ചിട്ടുള്ളത്. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരാനുള്ള മാണി സി കാപ്പന്റെ നീക്കം ഏകപക്ഷീയമാണെന്നാണ് എകെ ശശീന്ദ്രൻ വ്യക്തമാക്കിയത്. മുന്നണി മാറ്റത്തെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ടെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

Recommended Video

cmsvideo
കേരള: മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു
 എൻസിപി നേതൃത്വം ആർക്കൊപ്പം

എൻസിപി നേതൃത്വം ആർക്കൊപ്പം


എൻസിപി കേന്ദ്രനേതൃത്വം എകെ ശശീന്ദ്രനൊപ്പമാണോ മാണി സി കാപ്പനൊപ്പമാണോ നിൽക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാലാ സീറ്റ് സംബന്ധിച്ച തർക്കങ്ങളും മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി എൻസിപി അധ്യക്ഷൻ ടിപി പീതാംബരനും മാണി സി കാപ്പനും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടന്നുണ്ട്. ഇതിന് ശേഷം വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് എൻസിപിയുടെ നിലപാട് പ്രഖ്യാപിക്കുക.

തീരുമാനം ഏകപക്ഷീയം

തീരുമാനം ഏകപക്ഷീയം


മുന്നണി മാറ്റത്തെക്കുറിച്ച് എൻസിപിക്കുള്ളിൽ തന്നെ തർക്കം രൂക്ഷമായിട്ടുണ്ട്. മുന്നണി മാറ്റത്തെക്കുറിച്ചുള്ള തീരുമാനം മാണി സി കാപ്പൻ ഏകപക്ഷീയമായാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എൻസിപി മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിലുള്ള അസംതൃപ്തി എൻസിപി ദേശീയ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.

മോദിയെ ഫോണില്‍ വിളിച്ച് ട്രൂഡോ, കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചു, ഒപ്പം വാക്‌സിന്‍ നിര്‍മാണവും!!മോദിയെ ഫോണില്‍ വിളിച്ച് ട്രൂഡോ, കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചു, ഒപ്പം വാക്‌സിന്‍ നിര്‍മാണവും!!

English summary
Kerala Assembly election 2021 CPM against Mani C Kappan over hints on left LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X