കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ ബിജെപി നടത്തുന്നത് വേറിട്ട നീക്കം. ഒരു സീറ്റ് മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമായും കോട്ടയത്ത് ലക്ഷ്യമിടുന്നത്. എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുണ്ടാകും. പാലായില്‍ സഖ്യ കക്ഷി നേതാവ് പിസി തോമസിനെ കളത്തിലിറക്കും. ഇത്തവണ ജയിക്കാന്‍ വേണ്ടി തന്നെയാണ് ഇറങ്ങുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. ക്രൈസ്തവരെ കൂടെ നിര്‍ത്താന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സഭാ അധ്യക്ഷന്‍മാരുമായും ചര്‍ച്ച തുടങ്ങി. ഈ സാഹചര്യങ്ങളെല്ലാം അടിസ്ഥാനമാക്കി സ്ഥാനാര്‍ഥി ചര്‍ച്ച നടന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

ഇത്തവണ കൂടുതല്‍ പ്രതീക്ഷയോടെ

ഇത്തവണ കൂടുതല്‍ പ്രതീക്ഷയോടെ

ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണിയില്ലാതെ കോട്ടയത്ത് ജയമോ മല്‍സരമോ സാധിക്കില്ല എന്ന് ബിജെപിക്ക് നന്നായി അറിയാം. സഭാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് തുടരുകയാണ്. സഭ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളെയും പരിഗിണിക്കും. അതേസമയം, ഒരു മണ്ഡലത്തില്‍ ബിജെപി പ്രതീക്ഷയോടെയാണ് കോട്ടയത്ത് ഇറങ്ങുന്നത്.

പ്രതീക്ഷയുള്ള മണ്ഡലം

പ്രതീക്ഷയുള്ള മണ്ഡലം

കാഞ്ഞിരപ്പള്ളിയാണ് കോട്ടയം ജില്ലയില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് 30000ത്തിലധികം വോട്ടുകള്‍ കിട്ടിയ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. രണ്ടു പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ സാധിച്ചതും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. ശനിയാഴ്ച കഴിഞ്ഞാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.

ജില്ലാ നേതാക്കളുമായി ചര്‍ച്ച

ജില്ലാ നേതാക്കളുമായി ചര്‍ച്ച

കോട്ടയം ജില്ലയില്‍ രണ്ടു പഞ്ചായത്തുകളിലെ ഭരണം ബിജെപിക്ക് പിടിക്കാന്‍ സാധിച്ചത് നേട്ടമാണ്. കൂടാതെ നൂറോളം വാര്‍ഡുകളില്‍ ജയിക്കാനും രണ്ടാംസ്ഥാനത്ത് എത്താനും സാധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കഴിഞ്ഞദിവസം ഏറ്റുമാനൂരില്‍ സീറ്റ്, സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്നത്. സ്ഥാനാര്‍ഥികളുടെ പട്ടിക ജില്ലാ നേതൃത്വം കൈമാറി.

അല്‍ഫോണ്‍സ് കണ്ണന്താനം വരുമോ

അല്‍ഫോണ്‍സ് കണ്ണന്താനം വരുമോ

ബിജെപിയുടെ എക്ലാസ് മണ്ഡലമാണ് കാഞ്ഞിരലപ്പള്ളി. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മല്‍സരിപ്പിക്കണമെന്ന് ആവശ്യമുണ്ട്. വിഎന്‍ മനോജ്, നോബിള്‍ മാത്യു, പ്രമീളദേവി എന്നിവരുടെ പേരുകളും ഇവിടെ പരിഗണിക്കുന്നു. മീനച്ചില്‍, പള്ളിക്കത്തോട് പഞ്ചായത്തുകളുടെ ഭരണം പിടിച്ചത് ബിജെപിക്ക് നല്‍ുകന്ന ആത്മവിശ്വാസം ചെറുതല്ല.

റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന്

റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന്

കോട്ടയത്തെ ബിജെപി നേതാക്കളുടെ അഭിപ്രായം തേടാന്‍ എഎന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തി ചര്‍ച്ച നടത്തി. ഇദ്ദേഹം സംസ്ഥാന നേതൃത്വത്തിന് വിവരങ്ങള്‍ ധരിപ്പിച്ചു. വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ജില്ലയില്‍ ആദ്യം സമ്പൂര്‍ണ പ്രചാരണം ആരംഭിക്കുക ബിജെപിയാകുമെന്ന് നേതാക്കള്‍ പറയുന്നു.

പാലായും പൂഞ്ഞാറും

പാലായും പൂഞ്ഞാറും

പാലാ മണ്ഡലത്തില്‍ സഖ്യകക്ഷി നേതാവ് പിസി തോമസ്് എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കുമെന്നാണ് വിവരം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ എന്‍ഡിഎ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. പിസി ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ ജനപക്ഷം വോട്ടുകളില്‍ ധാരണയുണ്ടാക്കാനും നീക്കം നടക്കുന്നു. എന്തുവന്നാലും പൂഞ്ഞാറില്‍ മല്‍സരിക്കണമെന്ന് വാദിക്കുന്നവരും എന്‍ഡിഎയിലുണ്ട്.

ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു

ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു

കോട്ടയം ജില്ലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന രണ്ടു മണ്ഡലങ്ങളാണ് പാലായും പൂഞ്ഞാറും. സംസ്ഥാനത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങള്‍. മാണി സി കാപ്പനാണ് പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിന് വേണ്ടി ജോസ് കെ മാണി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു മണ്ഡലങ്ങളിലെ വീതംവെപ്പില്‍ എല്‍ഡിഎഫിലും യുഡിഎഫിലും ചര്‍ച്ചകള്‍ തുടരുകയാണ്.

പിസി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലം

പിസി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലം

പൂഞ്ഞാറില്‍ പിസി ജോര്‍ജ് ഇത്തവണയും തനിച്ചാണ് ഇറങ്ങുന്നത്. ബിജെപി പിന്തുണയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. എന്‍ഡിഎയില്‍ ബിഡിജെഎസിന്റെ സീറ്റാണിത്. ഒരു മുന്നണിക്കുമൊപ്പം നില്‍ക്കില്ല എന്ന് പിസി ജോര്‍ജ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്‍ഡിഎ കൂടി ഇവിടെ മല്‍സരത്തിന് ഇറങ്ങിയാല്‍ ചതുഷ്‌കോണ മല്‍സരത്തിനാകും പൂഞ്ഞാര്‍ സാക്ഷ്യം വഹിക്കുക.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
Kerala Assembly Election 2021: Alphons Kannanthanam likely to be BJP candidate A plus seat Kanjirappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X