കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

കോട്ടയം: പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്ര 1957 മുതല്‍ തുടങ്ങുന്നതാണെങ്കില്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ എംഎല്‍എമാരുടെ എണ്ണം മൂന്ന് മാത്രമാണ്. 1957 ലും 1962ലും കോണ്‍ഗ്രസിലെ പിസി ചെറിയാന്‍ വിജയിച്ചപ്പോള്‍ 1967 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഇഎം ജോര്‍ജിനായിരുന്നു വിജയം. എന്നാല്‍ 1970 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയായിരുന്നു വിജയി. പിന്നീട് 10 തിരഞ്ഞെടുപ്പുകള്‍ക്ക് പുതുപ്പള്ളി സാക്ഷ്യം വഹിച്ചെങ്കിലും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും മാറ്റമുണ്ടായില്ല. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമാണ് പുതുപ്പള്ളി.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടി

ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടി

കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായിരിക്കുമ്പോള്‍ തന്നെ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. മണ്ഡലത്തില്‍ ആകെയുള്ള എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിനൊപ്പം രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് നിന്നത്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഉള്‍പ്പടെ എല്‍ഡിഎഫിന് കരുത്താവുകയായിരുന്നു.

പുതുപ്പള്ളിയിലെ തോല്‍വി

പുതുപ്പള്ളിയിലെ തോല്‍വി

കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഉള്‍പ്പടെ എല്‍ഡിഎഫിന് കരുത്താവുകയായിരുന്നു.അകലക്കും, കുരോപ്പട, മണര്‍കാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ മീനടവും അയര്‍ക്കുന്നവും മാത്രം യുഡിഎഫ് വിജിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലെ തോല്‍വിയാണ് കോണ്‍ഗ്രസിന് കൂടുതല്‍ ക്ഷീണമായത്.

അപകടം മണത്തു

അപകടം മണത്തു

18 വാര്‍ഡുകളുള്ള പുതുപ്പള്ളി പഞ്ചായത്തില്‍ 9 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ് ഏഴിടത്തും ബിജെപി രണ്ടിടത്തു വിജയിച്ചു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് എല്‍ഡിഎഫ് വിജയിക്കുന്നത്.ഇതോടെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് അപകടം മണക്കുകയായിരുന്നു.

 ശക്തിപ്പെടുത്തുക

ശക്തിപ്പെടുത്തുക

18 വാര്‍ഡുകളുള്ള പുതുപ്പള്ളി പഞ്ചായത്തില്‍ 9 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ് ഏഴിടത്തും ബിജെപി രണ്ടിടത്തു വിജയിച്ചു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് എല്‍ഡിഎഫ് വിജയിക്കുന്നത്.ഇതോടെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് അപകടം മണക്കുകയായിരുന്നു.

Recommended Video

cmsvideo
Pre pole survey of asianet and 24 news
കുടുംബ സംഗമങ്ങൾ

കുടുംബ സംഗമങ്ങൾ

കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്താണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, നിയമസഭ തെരഞ്ഞെടുപ്പിന്റെ സന്ദേശം താഴെത്തട്ടിലെത്തിക്കു എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത്.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ 50ാം വാര്‍ഷികം 'സുകൃതം സുവര്‍ണം' ആഘോഷത്തിന്റെ തുടര്‍ച്ചയെന്നാണ് കുടുംബ സംഗമം എന്ന് പറയുന്നുണ്ടെങ്കിലും ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ്.വാകത്താനത്തെ കുടുംബസംഗമങ്ങള്‍ ഞായറാഴ്ച പൂര്‍ത്തിയായി.

സജീവമാകുക

സജീവമാകുക

ഇരവുചിറ, ഉദിക്കല്‍, പുത്തന്‍ചന്ത എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് വിപുലമായ പരിപാടികളാണ് നടന്നത്. പുതുപ്പള്ളി മണ്ഡ‍ലത്തില്‍ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഉമ്മന്‍ചാണ്ടി സംസ്ഥാന തലത്തിലെ പ്രവര്‍ത്തനങ്ങളിള്‍ സജീവമാവുക.

എകെ ആന്റണിയും ടികെ നായരും ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി; ആരോപണവുമായി സുരേന്ദ്രന്‍എകെ ആന്റണിയും ടികെ നായരും ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി; ആരോപണവുമായി സുരേന്ദ്രന്‍

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
kerala assembly elections 2021; Oommen chandy starts poll preparations in puthuppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X